മൂഡ് ട്രാക്കിങ്ങും സ്മാർട്ട് സ്റ്റാക്ക് വിജറ്റും; പുതിയ ഫീച്ചറുകളുമായി ആപ്പിൾ വാച്ച്

മൂഡ് ട്രാക്കിങ്ങും സ്മാർട്ട് സ്റ്റാക്ക് വിജറ്റും; പുതിയ ഫീച്ചറുകളുമായി ആപ്പിൾ വാച്ച്

OS10ൽ പുതിയ ഫീച്ചറുകൾ ലഭ്യമാകും
Updated on
1 min read

വാച്ച് OS10ന്റെ ആദ്യ പബ്ലിക് ബീറ്റ പുറത്തിറക്കി ആപ്പിള്‍. പുതിയ ഫീച്ചറുകളുമായാണ് ആപ്പിള്‍ വാച്ചിന്റെ പുതിയ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. പബ്ലിക്ക് ബീറ്റ ഡൗണ്‍ലോഡ് ചെയ്യും മുന്‍പ് പുതിയ ഫീച്ചറുകള്‍ എന്തൊക്കെയാണെന്നറിയാം

1. സ്മാര്‍ട്ട് സ്റ്റാക്ക് വിജറ്റുകള്‍

നിങ്ങളുടെ ആപ്പിള്‍ വാച്ചില്‍ വിജറ്റുകള്‍ കാണാനുള്ള ഒരു പുതിയ മാര്‍ഗമാണ് സ്മാര്‍ട്ട് സ്റ്റാക്ക് വിജറ്റുകള്‍. ഇതില്‍ വിജറ്റുകള്‍ പരസ്പരം മുകളിലായി അടുക്കിവച്ചിരിക്കുന്നതായി കാണാം. ഒരു ബുക്കിന്റെ പേജ് മറിച്ചുപോകുന്നത് പോലെ വ്യത്യസ്ത വിജറ്റുകള്‍ സ്വൈപ്പ് ചെയ്യാം

സ്മാര്‍ട്ട് സ്റ്റാക്കിലെ ഓരോ വിജറ്റും നിങ്ങളുടെ അപ്പോഴത്തെ പ്രവര്‍ത്തനത്തിനോ, ആവശ്യത്തിനോ അനുയോജ്യമായതായിരിക്കും. ഉദാഹരണത്തിന്, നിങ്ങള്‍ ജിമ്മില്‍ വർക്ക് ഔട്ട് ചെയ്യുമ്പോള്‍, നിങ്ങളുടെ സ്മാര്‍ട്ട് സ്റ്റാക്കിലെ ആദ്യത്തെ വിജറ്റ് നിങ്ങളുടെ ഫിറ്റ്‌നസ് കാണിക്കുന്നതായിരിക്കും. ഉറങ്ങാന്‍ തയ്യാറെടുക്കുകയാണെന്നിരിക്കട്ടെ, മുകളിലെ വിജറ്റ് അന്തരീക്ഷ സ്ഥിതി കാണിക്കുന്നതായിരിക്കും.

2. പുതിയ കണ്‍ട്രോള്‍ സെന്റര്‍

നിങ്ങളുടെ ആപ്പിള്‍ വാച്ചിലെ വാച്ച് ഓഎസ് 10ല്‍ കണ്‍ട്രോള്‍ സെന്റര്‍ പുനര്‍രൂപകല്‍പന ചെയ്തിട്ടുണ്ട്. ഇതുവഴി വാച്ച് അസസ് ചെയ്യുന്നതും ഉപയോഗിക്കുന്നതും മുമ്പത്തെക്കാള്‍ കൂടുതല്‍ എളുപ്പമാകും. പുതിയ കണ്‍ട്രോള്‍ സെന്ററില്‍ ഡു നോട്ട് ഡിസ്റ്റര്‍ബ്, എയര്‍പ്ലെയ്ന്‍ മോഡ്, നൈറ്റ് ഷിഫ്റ്റ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

3. പുതിയ വാച്ച് ഫേസുകൾ

പാലറ്റ്, സ്‌നൂപി എന്നിങ്ങനെ പുതിയ രണ്ട് വാച്ച് ഫേസുകളാണ് വാച്ച് ഓഎസ് 10ല്‍ ഉള്ളത്. ദിവസം മുഴുവനും നിറങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്ന മനോഹരമായ വാച്ച് ഫേസാണ് പാലറ്റ്. അതേസമയം, പ്രശ്‌സ്തമായ പീനട്ട് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാച്ച് ഫേസാണ് സ്‌നൂപി.

4. എമര്‍ജന്‍സി SOS ഉപയോഗിക്കാന്‍ ഇനി ഐഫോണ്‍ വേണ്ട

വാച്ച് ഓഎസ്10ലെ എമര്‍ജെന്‍സി SOSലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍ അനുസരിച്ച്, ഐഫോണ്‍ കയ്യില്‍ ഇല്ലാതെ തന്നെ ഒരാള്‍ക്ക് വാച്ചിലെ എമര്‍ജന്‍സി സേവനം ഉഫയോഗപ്പെടുത്താവുന്നതാണ്. എമര്‍ജന്‍സി എസ്ഓഎസ് ഉപയോഗിക്കുന്നതിന്, എമര്‍ജന്‍സി എസ്ഓഎസ് സ്ലൈഡര്‍ കാണുന്നതുവരെ സൈഡ് ബട്ടണ്‍ അമര്‍ത്തി പിടിക്കുക. എമര്‍ജന്‍സി സേവനങ്ങളിലേക്ക് കണക്ട് ചെയ്യാന്‍ സ്ലൈഡര്‍ വലതുവശത്തേക്ക് വലിക്കുക.

logo
The Fourth
www.thefourthnews.in