കൗമാരക്കാരെ സുരക്ഷിതരാക്കുക ലക്ഷ്യം; പുതിയ ഫീച്ചറുകളുമായി സ്നാപ്പ്ചാറ്റ്

കൗമാരക്കാരെ സുരക്ഷിതരാക്കുക ലക്ഷ്യം; പുതിയ ഫീച്ചറുകളുമായി സ്നാപ്പ്ചാറ്റ്

'യങ് ലീഡേഴ്‌സ് ഫോർ ആക്റ്റീവ് സിറ്റിസൺഷിപ്പ്' എന്ന സംഘടനയുമായി സഹകരിച്ച് വികസിപ്പിച്ച പുതിയ ഫീച്ചറുകൾ 'സ്റ്റോറീസ്' വിഭാഗത്തിലാണ് ഉൾപ്പെടുത്തുക
Updated on
1 min read

ഓൺലൈൻ അപകടങ്ങളിൽ നിന്ന് കൗമാരക്കാരെ സംരക്ഷിക്കാൻ ഫീച്ചറുകൾ കൊണ്ടുവരാനൊരുങ്ങി സ്നാപ്പ്ചാറ്റ്. കൗമാരക്കാർക്ക് അനുചിതമായ ഉള്ളടക്കം അയയ്ക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യും. വരാനിരിക്കുന്ന ഫീച്ചറുകൾ അപരിചിതരായ ആളുകളുമായി ബന്ധപ്പെടുന്നതിൽ നിന്ന് കൗമാരക്കാരെ സംരക്ഷിക്കുമെന്നും കമ്പനി പറയുന്നു.

കൗമാരക്കാരെ സുരക്ഷിതരാക്കുക ലക്ഷ്യം; പുതിയ ഫീച്ചറുകളുമായി സ്നാപ്പ്ചാറ്റ്
വൈദ്യുതി നിരക്ക് വർധനയുണ്ടാകില്ല: വൈദ്യുതി താരിഫ് റെഗുലേഷൻ വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി

അപരിചിതരായ ആളുകൾ കൗമാരക്കാരുമായി സ്നാപ്പ്ചാറ്റ് വഴി ബന്ധപ്പെടാൻ ശ്രമിച്ചാൽ അവർക്ക് ഒരു പോപ്പ്-അപ്പ് മുന്നറിയിപ്പ് ദൃശ്യമാകും. തുടർന്ന് ഉപയോക്താവിനെ റിപ്പോർട്ട് ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ ഉള്ള ഒപ്ഷൻ നൽകുമെന്ന് സ്നാപ്പചാറ്റിന്റെ മാതൃ കമ്പനിയായ സ്നാപ്പ് ഇൻകോർപറേഷൻ പറയുന്നു.

നിരവധി മ്യൂച്വൽ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ മാത്രമേ 13 മുതൽ 17 വയസ്സ് വരെ പ്രായമുള്ള സ്നാപ്പ്ചാറ്റ് ഉപയോക്താക്കൾക്ക് ആരെയെങ്കിലും ആഡ് ചെയ്യാൻ സാധിക്കൂ. അക്രമം, തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കൽ, ലൈംഗിക ചൂഷണം, പോണോ​ഗ്രഫി എന്നിവയിൽ നിന്ന് കൗമാരക്കാരെ സംരക്ഷിക്കാനാണ് മ്യൂച്വൽ സൂഹൃത്തുക്കളുടെ എണ്ണത്തിൽ ​ഗണ്യമായ വർദ്ധനവ് കമ്പനി വരുത്തിയത്.

കൗമാരക്കാരെ സുരക്ഷിതരാക്കുക ലക്ഷ്യം; പുതിയ ഫീച്ചറുകളുമായി സ്നാപ്പ്ചാറ്റ്
'ഏഷ്യൻ ഗെയിംസിൽ മെഡൽ നേടണം': ഡയമണ്ട് ലീഗിൽ നിന്ന് പിന്മാറി എം ശ്രീശങ്കർ

പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കമുള്ള കൺഡെന്റുകൾ സ്നാപ്ചാറ്റ് ഉടനടി നീക്കം ചെയ്യും. കൺഡെന്റ് ഷെയറിങ്, ഓൺലൈൻ സുരക്ഷ, മാനസികാരോഗ്യം സംരക്ഷിക്കുക എന്നിവയ്ക്കായി പുതിയ ഇൻ-ആപ്പ് ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 'യങ് ലീഡേഴ്‌സ് ഫോർ ആക്റ്റീവ് സിറ്റിസൺഷിപ്പ്' എന്ന സംഘടനയുമായി സഹകരിച്ച് വികസിപ്പിച്ച പുതിയ ഫീച്ചറുകൾ 'സ്റ്റോറീസ്' വിഭാഗത്തിലാണ് ഉൾപ്പെടുത്തുക. ഫീച്ചറുകൾ വരും ആഴ്‌ചകളിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും.

logo
The Fourth
www.thefourthnews.in