ഇ കെ നായനാരും മോദിയുടെ മലയാളം പ്രസംഗവുമടക്കം രംഗത്ത്; തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിക്കാന്‍
എ ഐയും

ഇ കെ നായനാരും മോദിയുടെ മലയാളം പ്രസംഗവുമടക്കം രംഗത്ത്; തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിക്കാന്‍ എ ഐയും

കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർഥി വി ജോയി നടത്തിയ വ്യത്യസ്തമായ ഒരു പ്രചാരണ പരീക്ഷണം വലിയ വിജയം കണ്ടിരുന്നു
Updated on
2 min read

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിലാണ്. വോട്ട് തേടി സ്ഥാനാർഥികൾ എല്ലാവരും തന്നെ നിരത്തിലിറങ്ങുകയും ചെയ്തു. നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങുന്നത് പോലെതന്നെ പുതിയ കാലത്തിലെ സ്റ്റൈലുകൾ കൂടി സ്ഥാനാർഥികൾ പരീക്ഷിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള പ്രചാരണങ്ങളും ഇതിന്റെ ഭാഗമായി സജീവമാണ്. അക്കൂട്ടത്തിൽ ഏറ്റവും പുതിയ ട്രെൻഡുകൾ ഇറക്കുന്നവരും ഉണ്ട്. എ ഐ പരീക്ഷണങ്ങളാണ് ഇത്തരത്തിൽ ഏറ്റവും പുതിയ പരീക്ഷണങ്ങളിൽ ഉള്ളത്.

ഇ കെ നായനാരും മോദിയുടെ മലയാളം പ്രസംഗവുമടക്കം രംഗത്ത്; തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിക്കാന്‍
എ ഐയും
ജീവൽ പ്രശ്നങ്ങൾ ചർച്ചയാകുന്ന ഹൈറേഞ്ചിൽ ഇക്കുറിയാര്? ശ്രീലക്ഷ്മി ടോക്കീസ് ഇടുക്കിയിൽ

കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർഥി വി ജോയി നടത്തിയ വ്യത്യസ്തമായ ഒരു പ്രചാരണ പരീക്ഷണം വലിയ വിജയം കണ്ടിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രിയും ജനപ്രിയ സിഎംപിഎം നേതാവുമായ ഇ കെ നായനാരുടെ ശബ്ദത്തിൽ എ ഐ ഉപയോഗിച്ച് കൊണ്ട് വോട്ടു തേടിയാണ് വി ജോയി വൈറലായത്. ഇ കെ നായനാർ അന്തരിച്ച് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ശബ്ദം തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ നിറയുന്നത്.

28 സെക്കൻഡ് ദൈർഘ്യമുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് ഇ കെ നായനാരുടെ ശബ്ദം ജോയ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത്. “നായനാർ സാർവത്രികമായി എല്ലാവരും ഇഷ്ടപ്പെടുകയും ജനങ്ങളുമായി ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്ത നേതാവാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഓഡിയോ, വീഡിയോ എന്നിങ്ങനെ രണ്ട് പാർട്ടായാണ് ഈ സ്റ്റോറികൾ നിർമിച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ മോഡുലേഷനും സ്ലാംഗ് സ്പോട്ടും ലഭിക്കേണ്ടതിനാൽ ഓഡിയോ ഭാഗം നിർമിക്കൽ കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിൻ്റെ ശബ്ദത്തിൻ്റെ ഒരു ഡാറ്റാ സെറ്റ് സൃഷ്‌ടിക്കുകയും ഒരു AI മോഡലിനെ പരിശീലിപ്പിക്കുകയും നായനാരുടെ കണ്ണൂർ ഭാഷയുമായി ഏതാണ്ട് പൊരുത്തപ്പെടുന്ന സ്ലാംഗിൻ്റെ ഒരാളുടെ അടിസ്ഥാന ശബ്‌ദവുമായി അതിനെ സംയോജിപ്പിക്കുകയും ചെയ്തു. ശബ്ദം ഫിൽട്ടർ ചെയ്യാൻ ഞങ്ങൾ ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറും ഉപയോഗിച്ചു,” സ്റ്റോറി നിർമിച്ച വിഷ്വൽ ആർട്ടിസ്റ്റ് അരുൺ രാജ് പറയുന്നു.

ഇ കെ നായനാരും മോദിയുടെ മലയാളം പ്രസംഗവുമടക്കം രംഗത്ത്; തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിക്കാന്‍
എ ഐയും
5 വർഷം കൂടി സൗജന്യ റേഷൻ, ഒരു രാജ്യം ഒരു തിരഞ്ഞടുപ്പ്, യുസിസി നടപ്പാക്കും; 'മോദി കി ഗ്യാരണ്ടി'യുമായി ബിജെപി പ്രകടനപത്രിക

ഇതാദ്യമായല്ല തിരഞ്ഞെടുപ്പ് വേദികളിൽ എ ഐ ഉപയോഗിക്കുന്നത്. ബിജെപി തങ്ങളുടെ ഭാഗ്യചിഹ്നമായി കരുതുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളം അടക്കമുള്ള ഭാഷകളിൽ പ്രസംഗിക്കുന്ന തരത്തിലുള്ള എ ഐ വിഡിയോകൾ നേരത്തെ സൃഷ്ടിച്ചിട്ടുണ്ട്. “രാജ്യത്തുടനീളം പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ മലയാളത്തിൽ പ്രദർശിപ്പിക്കുന്നതിനായി ഞങ്ങൾ ഒരു എക്‌സ്‌ക്ലൂസീവ് എക്‌സ് ഹാൻഡിൽ 'നമോ മലയാളം' സൃഷ്‌ടിച്ചിട്ടുണ്ട്,” ബിജെപിയുടെ സംസ്ഥാന ഐടി & സോഷ്യൽ മീഡിയ സെൽ കൺവീനർ എസ് ജയശങ്കർ വ്യക്തമാക്കി.

എന്നിരുന്നാലും സാമൂഹ്യ മാധ്യമങ്ങളിലെ വിവിധ ഫീച്ചറുകൾ ഉപയോഗപ്പെടുത്തി പ്രചാരണങ്ങൾ കൂടുതൽ ഊര്‍ജിതമാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതിനാൽ എ ഐ ഫീച്ചറുകൾ ഉപയോഗിച്ചുള്ള പ്രചരണങ്ങൾ നിലവിൽ കുറവാണ്. ഇൻസ്റ്റാഗ്രാം സോറികൾ, റീൽസ്, ഷോർട്ട് വീഡിയോസ് എന്നിവയാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഫീച്ചറുകൾ.

നരേന്ദ്രമോദി നേരത്തെ നൽകിയിരുന്ന പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളെ ക്കുറിച്ച് 'മിത്ത് ബസ്റ്റേഴ്സ്' എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന ഹ്രസ്വ വീഡിയോകൾ വളരെയധികം പ്രചാരം നേടിയിരുന്നു. ഇപ്പോഴിത് മലയാളത്തിൽ നിന്ന് കൂടുതൽ ഭാഷകളിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നുണ്ട്. ഇത്തരം വിഡിയോകൾ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലെ ഫോളോവെഴ്സിനെ വർധിപ്പിക്കാനും പാർട്ടികൾക്ക് ആവുന്നുണ്ട്. ഇത്തരം വിഡിയോകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുന്നതിന് ഘടനാപരമായ സംവിധാനം പാർട്ടികൾ ഒരുക്കിയിട്ടുണ്ട്. 100 ദിവസത്തിനുള്ളിൽ, ഇത്തരം വിഡിയോകൾ മുഖാന്തരം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഔദ്യോഗിക കേരള ഹാൻഡിൽ 50,000-ലധികം ഫോളോവേഴ്‌സിനെ നേടിയതായി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സ്റ്റേറ്റ് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ സരിൻ പി വ്യക്തമാക്കുന്നു.

ഇ കെ നായനാരും മോദിയുടെ മലയാളം പ്രസംഗവുമടക്കം രംഗത്ത്; തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിക്കാന്‍
എ ഐയും
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും 85 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവച്ച തുക ലഭിച്ചില്ല, നഷ്ടമായത് 46 കോടി

സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റും ശരിയുമായ പ്രചരണങ്ങൾ നടത്തിയുള്ള സൈബർ വാറുകളും വിവിധ പാർട്ടികൾക്കുള്ളിൽ നടക്കാറുണ്ട്.

logo
The Fourth
www.thefourthnews.in