ഭയക്കേണ്ട എഐയെ; 45,000  തൊഴിലവസരം, വർഷം 45 ലക്ഷം വരെ ശമ്പളം

ഭയക്കേണ്ട എഐയെ; 45,000 തൊഴിലവസരം, വർഷം 45 ലക്ഷം വരെ ശമ്പളം

പുതുമുമുഖങ്ങൾക്ക് പ്രതിവർഷം 10 മുതൽ 14 ലക്ഷം രൂപ വരെ ശമ്പളമായി ലഭിക്കും
Updated on
1 min read

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവാ നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വൻ തൊഴിവസരമുണ്ടാകുമെന്ന് റിപ്പോർട്ട്. പ്രമുഖ കമ്പനിയായ ടീം ലീസിന്റെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് എഐയുടെ വിവിധ വിഭാഗങ്ങളിലായി 45,000 തൊഴിലവസരങ്ങളുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പിരിച്ചുവിടൽ ശക്തമായിരിക്കെ പുറത്തുവന്ന ഈ റിപ്പോർട്ട് തൊഴിലന്വേഷകർക്കുള്ള ആശ്വാസമാണ്. പ്രധാനമായും ഡേറ്റ സയന്റിസ്റ്റുകൾക്കും മെഷീൻ ലേണിങ് എൻജിനീയർമാർക്കുമാണ് വലിയതോതിൽ അവസരങ്ങളുള്ളത്.

എട്ട് വർഷം പ്രവർത്തനപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രതിവർഷം 25 മുതൽ 45 ലക്ഷം രൂപ വരെ ശമ്പളം നേടാനാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു

ടീംലീസ് ഡിജിറ്റലിന്റെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിലെ നിരവധി ടെക്‌ റോളുകളിൽ, പുതുമുമുഖങ്ങൾക്ക് പ്രതിവർഷം 10 മുതൽ 14 ലക്ഷം രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം. ഈ മേഖലകളിൽ എട്ട് വർഷത്തെ പരിചയമുള്ളവർക്ക് പ്രതിവർഷം 25 മുതൽ 45 ലക്ഷം രൂപ വരെ ശമ്പളം നേടാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ബിഎസ്എഫ്ഐ, നിർമാണം, ഗതാഗതം എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെല്ലാം എഐ ഉപയോഗപ്പെടുത്താനാകുമെ ന്നും റിപ്പോർട്ടിൽ പറയുന്നു. ക്ലിനിക്കൽ ഡേറ്റ അനലിസ്റ്റ്, ചാറ്റ്ബോട്ട് ഡെവലപ്പർ, ഫ്രോഡ് അനലിസ്റ്റ്, ഇൻഡസ്ട്രിയൽ ഡേറ്റ സയന്റിസ്റ്റ്, റോബോട്ടിക്സ് എൻജിനീയർ, എഡ്‌ടെക് പ്രൊഡക്റ്റ് മാനേജർ, ഡിജിറ്റൽ ഇമേജിങ് ലീഡർ എന്നിവയെല്ലാം ഈ ജോലികളിൽ ഉൾപ്പെടുന്നു.

എഐ ഉദ്യോഗസ്ഥർക്ക് പ്രതിവർഷം പരമാവധി ലഭിക്കുന്ന ശമ്പളമിങ്ങനെ:

ഡേറ്റ എൻജിനീയർ - 14 ലക്ഷം

മെഷീൻ ലേണർ എൻജിനീയർ- 10 ലക്ഷം

ഡേറ്റ സയന്റിസ്റ്റ് - 14 ലക്ഷം

ഡെവോപ്സ് എൻജിനീയർ- 12 ലക്ഷം

ഡേറ്റ ആർക്കിടെക്- 12 ലക്ഷം

ബി ഐ അനലിസ്റ്റുകൾ - 14 ലക്ഷം

ഡേറ്റബേസ് അഡ്മിൻ - 12 ലക്ഷം

ഭയക്കേണ്ട എഐയെ; 45,000  തൊഴിലവസരം, വർഷം 45 ലക്ഷം വരെ ശമ്പളം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെർച്ച് ഇനി സ്മാർട്ട് ഫോണിലും; ഗൂഗിളിനെ മറികടക്കാൻ മൈക്രോസോഫ്റ്റ്

ടീംലീസ് ഡിജിറ്റൽ നടത്തിയ സർവേ പ്രകാരം, 37 ശതമാനം സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനും അതിനായി സജ്ജമാക്കുന്നതിനും ടൂളുകൾ നൽകാൻ താൽപ്പര്യപ്പെടുന്നു. 30 ശതമാനം സ്ഥാപനങ്ങൾ തൊഴിലാളികളുടെ കഴിവ് തിരിച്ചറിയുന്നതിനായി പഠന സംരംഭങ്ങൾ വേണമെന്നും ആവശ്യപ്പെട്ടു. അതേസമയം 56 ശതമാനം സ്ഥാപനങ്ങൾ എഐയുടെ ആവശ്യകത മനസിലാക്കി ശേഷിക്കുന്ന വിടവ് നികത്താനുള്ള പ്രവർത്തനങ്ങളിലാണെന്നും സർവേ പറയുന്നു.

logo
The Fourth
www.thefourthnews.in