സിബിഐയാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് കോളുകള്‍;
പാകിസ്താനില്‍ നിന്നടക്കമുള്ള വാട്‌സ്ആപ്പ് കോളുകള്‍ ഒഴിവാക്കാൻ നിർദേശം
ronstik

സിബിഐയാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് കോളുകള്‍; പാകിസ്താനില്‍ നിന്നടക്കമുള്ള വാട്‌സ്ആപ്പ് കോളുകള്‍ ഒഴിവാക്കാൻ നിർദേശം

ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിൻ്റേതാണ് മുന്നറിയിപ്പ്
Updated on
1 min read

വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന ഭീഷണി കോളുകളില്‍ മുന്നറിയിപ്പ് നല്‍കി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി). മൊബൈല്‍ വിച്ഛേദിക്കുമെന്ന തരത്തില്‍ ഡിഒടിയുടെ പേരിലാണ് ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് കോളുകള്‍ വരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധമായ കാര്യങ്ങളില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉൾപ്പെട്ടിട്ടുണ്ടെന്ന തരത്തിലുള്ള ഭീഷണിക്കോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

സിബിഐയുമായി ബന്ധപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്ന സമാനരീതിയില്‍ സിബിഐ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടുള്ള ഭീഷണിപ്പെടുത്തലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. വാട്സ്ആപ്പ് കൂടാതെ നേരിട്ടുള്ള ഫോണ്‍ കോളുകളും ലഭിക്കുന്നുണ്ട്.

സിബിഐയാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് കോളുകള്‍;
പാകിസ്താനില്‍ നിന്നടക്കമുള്ള വാട്‌സ്ആപ്പ് കോളുകള്‍ ഒഴിവാക്കാൻ നിർദേശം
സൂര്യഗ്രഹണം മൊബൈൽ ഫോണില്‍ ചിത്രീകരിക്കരുത്; മുന്നറിയിപ്പുമായി നാസ

വിദേശ നമ്പറുകളില്‍ നിന്നും വരുന്ന കോളുകള്‍ക്കെതിരെയും ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. +92വിലോ മറ്റ് അന്താരാഷ്ട്ര കോഡുകളിലോ തുടങ്ങുന്ന ഫോണ്‍ കോളുകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നല്‍കുന്നു. +92 പാകിസ്താനില്‍ നിന്നുമുള്ള ഫോണ്‍ കോളാണ്.

ഇത്തരം ഫോണ്‍കോളുകളിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച് സൈബര്‍ അഥവാ സാമ്പത്തിക തട്ടിപ്പുകള്‍ നടത്താനാണ് തട്ടിപ്പുകാരുടെ ഉദ്ദേശ്യമെന്നും ടെലികോം മന്ത്രാലയം അറിയിക്കുന്നു.

സിബിഐയാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് കോളുകള്‍;
പാകിസ്താനില്‍ നിന്നടക്കമുള്ള വാട്‌സ്ആപ്പ് കോളുകള്‍ ഒഴിവാക്കാൻ നിർദേശം
തുടർക്കഥയാകുന്ന കൂട്ടപിരിച്ചുവിടൽ; ടെക് ലോകത്ത് ഈ വര്‍ഷം ജോലി നഷ്ടമായത് അരലക്ഷത്തോളം പേര്‍ക്ക്

ഡിഒടിയുടെ പേരില്‍ ഫോണ്‍ കോള്‍ നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം കോളുകളില്‍ ഒരു വിവരങ്ങളും പങ്കുവെക്കരുതെന്നും മന്ത്രാലയം അറിയിച്ചു. +92 എന്ന കോഡില്‍ നിന്നും തുടങ്ങുന്ന ഫോണ്‍ കോളുകള്‍ക്ക് യോഗ്യതാപത്രങ്ങളോ, ബാങ്ക് വിവരങ്ങളോ ഒടിപിയോ പങ്കുവെക്കരുത്.

തട്ടിപ്പ് ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ സഞ്ചാര്‍ സാതി പോര്‍ട്ടലിലെ ചക്ഷു റിപ്പോര്‍ട്ട് സസ്‌പെക്ടഡ് ഫ്രോഡ് കമ്മ്യൂണിക്കേഷന്‍ എന്ന ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സൈബര്‍ കുറ്റകൃത്യം, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ തടയാന്‍ സാധിക്കും. കൂടാതെ സഞ്ചാര്‍ സാതി പോര്‍ട്ടലിലെ മൊബൈല്‍ കണക്ഷന്‍ അറിയാം എന്ന ഭാഗത്ത് നിന്നും നമ്മുടെ പേരിലുള്ള മൊബൈല്‍ കണക്ഷനുകള്‍ അറിയാനും സാധിക്കും. അവനവന്‍ അറിയാതെ ഏതെങ്കിലും കണക്ഷന്‍ സ്വന്തം പേരിലുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും.

logo
The Fourth
www.thefourthnews.in