സുരക്ഷയുറപ്പാക്കാൻ കേന്ദ്ര ടെലികോം വകുപ്പ്; സിം കാർഡ് എടുക്കാൻ പുതിയ നിയമങ്ങൾ

സുരക്ഷയുറപ്പാക്കാൻ കേന്ദ്ര ടെലികോം വകുപ്പ്; സിം കാർഡ് എടുക്കാൻ പുതിയ നിയമങ്ങൾ

ഇനിമുതൽ സിം കാർഡുകൾ എടുക്കാൻ കെവൈസി രേഖകളും ഹാജരാക്കേണ്ടി വരും
Updated on
1 min read

സിം കാർഡുകളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ അവതരിപ്പിച്ച് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വിഭാഗം. 2023 ഡിസംബർ ഒന്നാം തീയതി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നാം തീയതി അവതരിപ്പിക്കപ്പെട്ട നിയമം ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നറിയിച്ചിരുന്നെങ്കിലും, രണ്ടുമാസത്തെ കാലതാമസത്തിനു ശേഷം ഡിസംബറിൽ പ്രാബല്യത്തിൽ വരികയാണ്. സിം കാർഡുകൾ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകൾ ഇല്ലാതാക്കാൻ വേണ്ടിയാണ് പുതിയ നിയമങ്ങളുമായി ടെലികോം വിഭാഗം രംഗത്തെത്തുന്നത്.

സുരക്ഷയുറപ്പാക്കാൻ കേന്ദ്ര ടെലികോം വകുപ്പ്; സിം കാർഡ് എടുക്കാൻ പുതിയ നിയമങ്ങൾ
ഒടിപി പോലും നൽകേണ്ട, പണം തട്ടുന്നത് വ്യാപകം; എന്താണ് സിം കൈമാറ്റ തട്ടിപ്പ്? രക്ഷപ്പെടാനുള്ള മാർഗങ്ങളിതാ

പുതിയ സിം കാർഡ് നിയമവുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങൾ

ഇ-കെവൈസി രേഖകൾ നിർബന്ധം

ഇത്രയും കാലം ഉണ്ടായിരുന്നതുപോലെ തങ്ങളുടെ ഐഡി കാർഡിന്റെ കോപ്പി മാത്രം നൽകി ഇനിമുതൽ സിം കാർഡുകൾ എടുക്കാൻ സാധിക്കില്ല. കെവൈസി രേഖകളും ഹാജരാക്കേണ്ടി വരും. ഒടിപി പോലുമില്ലാതെ സിം കാർഡ് വഴി ഡൽഹിയിൽ ഒരു സ്ത്രീയുടെ അക്കൗണ്ടിൽ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിന് ശേഷമാണ് ഇത്തരത്തിൽ ഒരു സുരക്ഷാ ക്രമീകരണം കൊണ്ടുവരണം എന്ന് ടെലികോം വകുപ്പ് തീരുമാനിച്ചത്. പുതിയ സിം കാർഡുകൾ എടുക്കുന്നവർക്കും, ഇപ്പോഴുള്ള നമ്പറിൽ പുതിയ സിം എടുക്കുന്നവർക്കും ഇത് ബാധകമായിരിക്കും.

ഒരുപാട് സിമ്മുകൾ ഒരുമിച്ചെടുക്കുന്നത് നിയന്ത്രിക്കും. ബിസിനസ് ആവശ്യങ്ങൾക്ക് സിം കാർഡുകൾ എടുക്കുന്നവർക്ക് ഇപ്പോഴുള്ള രീതി തന്നെ തുടരാം. എന്നാൽ പേർസണൽ ഐഡി കാർഡുകൾ ഉപയോഗിച്ച് സിം എടുക്കുന്നവർക്ക് ഒരു ഐഡി കാർഡിൽ 9 സിം കാർഡുകൾവരെയെ എടുക്കാൻ സാധിക്കൂ എന്നാണ് ടെലികോം വകുപ്പ് അറിയിക്കുന്നത്.

ഉപയോഗത്തിലില്ലാതിരുന്ന സിം വീണ്ടും ആക്ടിവേറ്റ് ചെയ്യുമ്പോൾ

ഈ അടുത്ത് ടെലികോം വകുപ്പ് വ്യക്തമാക്കിയതനുസരിച്ച് ഡീആക്ടിവേറ്റ് ചെയ്ത നമ്പർ അടുത്ത 90 ദിവസങ്ങൾക്ക് ശേഷം മാത്രമേ മറ്റൊരാൾക്ക് നൽകാൻ സാധിക്കുകയുള്ളു. പുതിയ നിയമമനുസരിച്ച് ഈ നമ്പറുകൾ അതേ ഉപയോക്താവിന് തന്നെ വീണ്ടും ആക്ടിവേറ്റ് ചെയ്യാൻ അത്രതന്നെ സമയമെടുക്കും. ഈ നമ്പറുകൾ ഉപയോഗിച്ച് വാട്സാപ്പിൽ ഉൾപ്പെടെ ലോഗ് ഇൻ ചെയ്തിട്ടുണ്ടാകാൻ സാധ്യതയുണ്ട്. ആ സേവനങ്ങൾ പൂർണ്ണമായും ഓടിപി ഉപയോഗിച്ചായിരിക്കും ലഭ്യമാവുക എന്നാണ് ഇപ്പോൾ ടെലികോം വകുപ്പ് അറിയിക്കുന്നത്.

സുരക്ഷയുറപ്പാക്കാൻ കേന്ദ്ര ടെലികോം വകുപ്പ്; സിം കാർഡ് എടുക്കാൻ പുതിയ നിയമങ്ങൾ
വ്യാജ സിമ്മുകൾക്ക് തടയിടാൻ കേന്ദ്രം; കെവെെസി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കും

അംഗീകൃത ഡീലർമാർക്ക് മാത്രമേ സിം കാർഡുകൾ വിതരണം ചെയ്യാൻ സാധിക്കു

ഡിസംബർ 1 മുതൽ അംഗീകൃത ഡീലർമാർക്ക് മാത്രമേ സിം കാർഡുകൾ ഇഷ്യൂ ചെയ്യാൻ സാധിക്കൂ എന്നാണ് ഇപ്പോൾ ടെലികോം വകുപ്പ് അറിയിക്കുന്നത്. അംഗീകൃത ഡീലറുടെ പക്കൽ നിന്നാണോ നമുക്ക് സിം കാർഡ് ലഭിച്ചത് എന്നുറപ്പിക്കാൻ നിരവധി പ്രക്രിയകളിലൂടെ കടന്നുപോകേണ്ടിവരുമെന്നാണ് പുതിയ നിയമങ്ങൾ വ്യക്തമാക്കുന്നത്. എല്ലാ ടെലികോം കമ്പനികളും അവരുടെ ഫ്രാഞ്ചൈസികൾ കൃത്യമായി രജിസ്റ്റർ ചെയ്യണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. അംഗീകാരമില്ലാതെ സിം കാർഡുകൾ നൽകുന്നവർ ഈ ഉത്തരവ് നടപ്പിലാകുന്നതോടെ പത്ത് ലക്ഷം രൂപവരെ പിഴ നൽകേണ്ടി വരും.

logo
The Fourth
www.thefourthnews.in