ടെലഗ്രാമിന് പത്ത് വയസ്; സ്‌റ്റോറീസ് പങ്കുവയ്ക്കാൻ പുത്തൻ ഫീച്ചർ

ടെലഗ്രാമിന് പത്ത് വയസ്; സ്‌റ്റോറീസ് പങ്കുവയ്ക്കാൻ പുത്തൻ ഫീച്ചർ

ടെലഗ്രാം സ്‌ക്രീനിന്റെ മുകളില്‍ ചാറ്റ് സെര്‍ച്ചിന് മുകളിലായാണ് പുതിയ ഫീച്ചറായ സ്റ്റോറികള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുക
Updated on
1 min read

പത്താം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് പുതിയ സ്റ്റോറി ഫീച്ചര്‍ അവതരിപ്പിച്ച് ടെലഗ്രാം. മുമ്പ് ടെലഗ്രാമില്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമേ സ്‌റ്റോറി ഇടാനുള്ള അവസരമുണ്ടായിരുന്നുള്ളു. ഇനി എല്ലാവര്‍ക്കും സ്‌റ്റോറി ഇടാൻ കഴിയും.

ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്‌സ്റ്റ് രീതിയിലുള്ളവയൊക്കെ സ്‌റ്റോറികളായി പങ്കുവയ്ക്കാവുന്നതാണ്. ഡ്യൂവല്‍ ക്യാമറ സംവിധാനത്തെയും സ്റ്റോറീസ് പിന്തുണയ്ക്കും. ഇതുവഴി സെല്‍ഫി ക്യാമറയും റിയര്‍ ക്യാമറയും ഉപയോഗിച്ച് ഒരേ സമയം വിഡീയോകളും ചിത്രങ്ങളും പകര്‍ത്താനും പങ്കുവയ്ക്കാനും സാധിക്കും. ടെലഗ്രാം സ്‌ക്രീനിന്റെ മുകളില്‍ ചാറ്റ് സെര്‍ച്ചിന് മുകളിലായാണ് പുതിയ ഫീച്ചറായ സ്റ്റോറികള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുക.

സ്വകാര്യതാ ക്രമീകരണങ്ങളും പുതിയ അപ്‌ഡേഷന്റെ ഭാഗമാണ്

ഡ്യൂവൽ ക്യാമറ ഫീച്ചർ ടെലഗ്രാമിലെ ഏറ്റവും ആകർഷകമായ മാറ്റങ്ങളിലൊന്നാണ്. ടെലഗ്രാം ഉപയോക്താക്കള്‍ക്ക് സ്‌റ്റോറി ഇടുന്നതിനായി ഒരേ സമയം മുന്നിലെയും പിന്നിലെയും ക്യാമറകള്‍ ഉപയോഗിച്ച് വീഡിയോയും ഫോട്ടോകളും എടുക്കാനും റെക്കോര്‍ഡ് ചെയ്യാനും സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

സ്വകാര്യതാ ക്രമീകരണങ്ങളും പുതിയ അപ്‌ഡേഷന്റെ ഭാഗമാണ്. ഒരു സ്‌റ്റോറി പോസ്റ്റ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് നാല് ക്രമീകരണങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. മൈ കോണ്‍ടാക്റ്റ്, അടുത്ത സുഹൃത്തുക്കള്‍, തിരഞ്ഞെടുത്ത കോണ്‍ടാക്റ്റുകള്‍, എവരിവൺ എന്നിങ്ങനെ ഇഷ്ടമുള്ള ഓപ്ഷനുകള്‍ നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

മാത്രമല്ല, കോൺടാക്റ്റ് ലിസ്റ്റിലുള്ള ആരൊക്കെ സ്റ്റോറികള്‍ കാണുന്നില്ലെന്നും അറിയാന്‍ സാധിക്കും. സ്‌റ്റോറീസിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാൻ കഴിയില്ല. സ്‌റ്റോറീകള്‍ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ അത് എത്ര സമയം നീണ്ടുനില്‍ക്കണമെന്നും ഉപയോക്താവിന് തീരുമാനിക്കാം. 6,12, 24 , 48 മണിക്കൂര്‍ എന്നിങ്ങനെ സ്‌റ്റോറികളുടെ സമയം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്.

ടെലഗ്രാമിന് പത്ത് വയസ്; സ്‌റ്റോറീസ് പങ്കുവയ്ക്കാൻ പുത്തൻ ഫീച്ചർ
റഷ്യയുടെ ലൂണ 25 ചാന്ദ്രഭ്രമണപഥത്തില്‍, ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ ദൗത്യം; സോഫ്റ്റ് ലാന്‍ഡിങ് 21ന്

സ്റ്റോറിക്ക് മുന്‍പ് നല്‍കിയിരുന്ന ക്യാപ്ഷനുകള്‍, സ്റ്റിക്കറുകള്‍ എന്നിവയെല്ലാം എഡിറ്റ് ഓപ്ഷനിലൂടെ തിരുത്താനാകും

സ്റ്റോറികള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഏറ്റവും ആകര്‍ഷകമായ മാറ്റം. മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി ടെലിഗ്രാം ഉപയോക്താക്കള്‍ക്ക് അവരുടെ സ്‌റ്റോറി നീക്കം ചെയ്യാതെ എഡിറ്റ് ചെയ്യാന്‍ സാധിക്കും. മുന്‍പ് നല്‍കിയിരുന്ന ക്യാപ്ഷനുകള്‍, സ്റ്റിക്കറുകള്‍ എന്നിവയെല്ലാം എഡിറ്റ് ഓപ്ഷനിലൂടെ തിരുത്താനാകും.

logo
The Fourth
www.thefourthnews.in