ഒടുവില്‍ പാവെല്‍ ദുറോവ് വഴങ്ങി; ദുരുപയോഗപ്പെടാവുന്ന ഫീച്ചറുകള്‍ ടെലഗ്രാം ആപ്പില്‍നിന്ന് നീക്കം ചെയ്തു

ഒടുവില്‍ പാവെല്‍ ദുറോവ് വഴങ്ങി; ദുരുപയോഗപ്പെടാവുന്ന ഫീച്ചറുകള്‍ ടെലഗ്രാം ആപ്പില്‍നിന്ന് നീക്കം ചെയ്തു

ഉള്ളടക്കം കൃത്യമായി പരിശോധിക്കാന്‍ ടെലഗ്രാം പുതിയ സമീപനം സ്വീകരിക്കുയാണെന്നും നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് ദുരുപയോഗം ചെയ്യുന്ന ഫീച്ചറുകള്‍ ഇനി ആപ്പില്‍ ഉണ്ടാകില്ലെന്നും ദുറോവ് വ്യക്തമാക്കി
Updated on
1 min read

മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് കുരുക്കു മുറുകയിതോടെ ചില വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങി സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവ്. തട്ടിപ്പുകാരും ക്രിമിനലുകളും ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണമുയര്‍ന്നതിനാല്‍ ടെലഗ്രാം ആപ്പിലെ ചില ഫീച്ചറുകള്‍ പ്രവര്‍ത്തരഹിതമാക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുകയാണെന്ന് ദുറോവ് പ്രഖ്യാപിച്ചു. എക്‌സിലൂടെയാണ് ദുറോവിന്റെ പ്രഖ്യാപനം. ഉള്ളടക്കം കൃത്യമായി പരിശോധിക്കാന്‍ ടെലഗ്രാം പുതിയ സമീപനം സ്വീകരിക്കുയാണെന്നും നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് ദുരുപയോഗം ചെയ്യുന്ന ഫീച്ചറുകള്‍ ഇനി ആപ്പില്‍ ഉണ്ടാകില്ലെന്നും ദുറോവ് വ്യക്തമാക്കി.

'ഒരു കോടി ആള്‍ക്കാരാണ് ഇപ്പോള്‍ പണമടച്ചുള്ള ടെലഗ്രാം പ്രീമിയം ആസ്വദിക്കുന്നത്. അതിനാല്‍, കാലഹരണപ്പെട്ട ചില ഫീച്ചറുകള്‍ ഒഴിവാക്കി ഞങ്ങള്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ്. ടെലഗ്രാം ഉപയോക്താക്കളില്‍ 0.1ശതമാനത്തില്‍ താഴെ മാത്രം ഉപയോഗിച്ചിരുന്ന പീപ്പിള്‍ നെയര്‍ബൈ ഫീച്ചര്‍ നീക്കം ചെയ്തു. ഇത് തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുമായിരുന്നു. 99.999 ശതമാനം ടെലഗ്രാം ഉപയോക്താക്കള്‍ക്കും കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ലെങ്കിലും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 0.001 ശതമാനം ആള്‍ക്കാര്‍ ആപ്പിന് മുഴുവന്‍ മോശം പ്രതിച്ഛായ സൃഷ്ടിക്കുകയാണ്. ഇത് ഞങ്ങളുടെ ഏകദേശം നൂറ് കോടി ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്.

ഒടുവില്‍ പാവെല്‍ ദുറോവ് വഴങ്ങി; ദുരുപയോഗപ്പെടാവുന്ന ഫീച്ചറുകള്‍ ടെലഗ്രാം ആപ്പില്‍നിന്ന് നീക്കം ചെയ്തു
ഡീപ് ഫെയ്ക് പോണ്‍ വിവാദത്തില്‍ ദക്ഷിണ കൊറിയ, വീഡിയോ പ്രചരിച്ചതില്‍ മാപ്പ് പറഞ്ഞ് ടെലഗ്രാം

ഇതിനു പകരമായി നിയമാനുസൃതവും സുരക്ഷിതത്വം ഉറപ്പിച്ചതുമായ ബിസിനസുകള്‍ പ്രദര്‍ശിപ്പിക്കുന്ന 'നിയര്‍ ബൈ ബിസിനസ്' എന്നത് ആരംഭിക്കുകയാണ്. ഇതുവഴി ഉത്പന്ന കാറ്റലോഗുകള്‍ പ്രദര്‍ശിപ്പിക്കാനും പേയ്മെന്റുകള്‍ തടസമില്ലാതെ സ്വീകരിക്കാനും കഴിയുമെന്നും' ദുറോവ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. പുതിയ മീഡീയ അപ്ലോഡുകള്‍ക്കുള്ള ഫീച്ചറും തത്കാലം പ്രവര്‍ത്തനരഹിതമാക്കുകയാണെന്നും ദുറോവ് പറഞ്ഞു.

ടെലഗ്രാമിലൂടെ ഫ്രഞ്ച് മണ്ണില്‍ ആസൂത്രിത കുറ്റകൃത്യം അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫ്രഞ്ച് കോടതി ദുറോവിനെതിരേ കേസ് ചുമത്തി ആഴ്ചകള്‍ക്കകാണ് പുതിയ പ്രഖ്യാപനം. കേസില്‍ 50 ലക്ഷം യൂറോ പിഴചുമത്തിയ കോടതി ദുറോവിനു ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഫ്രാന്‍സ് വിട്ടുപോകുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഒടുവില്‍ പാവെല്‍ ദുറോവ് വഴങ്ങി; ദുരുപയോഗപ്പെടാവുന്ന ഫീച്ചറുകള്‍ ടെലഗ്രാം ആപ്പില്‍നിന്ന് നീക്കം ചെയ്തു
'സ്വകാര്യതയില്‍ വിട്ടുവീഴ്ചയില്ല! എന്തു സംഭവിച്ചാലും'; ടെലഗ്രാം സ്ഥാപകന്‍ പാവല്‍ ദുറോവിനെ ഭയക്കുന്ന ഭരണകൂടങ്ങള്‍

ആഴ്ചയില്‍ രണ്ടു തവണ പോലീസ് സ്റ്റേഷനില്‍ നേരിട്ടു ഹാജരാകണമെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ തീരുന്നതുവരെ ഫ്രാന്‍സില്‍ തുടരണമെന്നുമുള്ള വ്യവസ്ഥയിലാണ് ഫ്രഞ്ച് പൗരത്വമുള്ള റഷ്യന്‍ ശതകോടീശ്വരന്‍ കൂടിയായ ദുറോവിനു ജാമ്യം അനുവദിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കൂട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ടെലഗ്രാമിലൂടെ അനുവദിച്ചു എന്നത് ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് ദുറോവിനെതിരേ ചുമത്തിയിരിക്കുന്നത്.

കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ നിയോഗിക്കപ്പെട്ട ഫ്രഞ്ച് ഏജന്‍സിയായ ഒ എഫ് എം ഐ എന്നിന്റെ അറസ്റ്റ് വാറണ്ട് ദുറോവിനെതിരേയുണ്ടായിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെ പാരീസിലേക്ക് എത്തിയപ്പോഴായിരുന്നു പോലീസ് നടപടി. വഞ്ചന, മയക്കുമരുന്നുപയോഗത്തിന് പ്രചാരണം നല്‍കല്‍, സൈബര്‍ ലോകത്തിലെ ഭീഷണിപ്പെടുത്തല്‍, കുട്ടികളുടെ ലൈംഗികത പകര്‍ത്തി ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കാന്‍ അനുവദിച്ചു തുടങ്ങി ഫ്രഞ്ച് നിയമങ്ങള്‍ പ്രകാരം കുറഞ്ഞത് ഏഴു വര്‍ഷത്തോളം തടവ്ശിക്ഷ ലഭിക്കാന്‍ തക്ക വകുപ്പുകളാണ് ദുറോവിനെതിരേ ചുമത്തിയിരുന്നത്.

logo
The Fourth
www.thefourthnews.in