ത്രെഡ്സിനെ ഭൂരിഭാഗം ഉപയോക്താക്കളും കൈവിട്ടു; ആളെക്കൂട്ടാൻ പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ടുവരാൻ സക്കർബർഗ്

ത്രെഡ്സിനെ ഭൂരിഭാഗം ഉപയോക്താക്കളും കൈവിട്ടു; ആളെക്കൂട്ടാൻ പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ടുവരാൻ സക്കർബർഗ്

ഈ സാഹചര്യം സാധാരണമാണെന്ന നിലപാടാണ് സക്കര്‍ബര്‍ഗിന്റേത്
Updated on
1 min read

ഇലോൺ മസ്കിന്റെ ട്വിറ്ററിന് എതിരാളിയായി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ത്രെഡ്‌സ്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് യൂസർ ബേസ് ഉണ്ടാക്കിയായിരുന്നു ത്രെഡ്സ് മുന്നേറ്റം. എന്നാലിപ്പോൾ ത്രെഡ്സിന് അതിന്റെ പകുതിയിലധികം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. തുടക്കത്തില്‍ ലഭിച്ച ഉപഭോക്താക്കളില്‍ പകുതിയിലധികം പേരെ ത്രെഡ്‌സിന് നഷ്ടപ്പെട്ടുവെന്ന് മാർക്ക് സക്കർബർഗ് ജീവനക്കാരോട് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ത്രെഡ്സിനെ ഭൂരിഭാഗം ഉപയോക്താക്കളും കൈവിട്ടു; ആളെക്കൂട്ടാൻ പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ടുവരാൻ സക്കർബർഗ്
അതിവേഗം ബഹുദൂരം ഇൻസ്റ്റഗ്രാം ത്രെഡ്‌സ്; നാല് ദിവസം കൊണ്ട് 100 ദശലക്ഷം ഉപയോക്താക്കള്‍

എന്നാല്‍ ഈ സാഹചര്യം സാധാരണമാണെന്ന നിലപാടാണ് സക്കര്‍ബര്‍ഗിന്റേത്. ആപ്പിൽ പുതിയ ഫീച്ചറുകൾ ചേർക്കുന്നതോടെ ആളുകൾ തിരിച്ചെത്തുമെന്നും സക്കർബർഗ് പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഡെസ്‌ക്‌ടോപ്പ് പതിപ്പ് വികസിപ്പിക്കുന്നതുൾപ്പെടെ പദ്ധതിയിലുണ്ട്. ആളുകളെ പ്ലാറ്റ്‌ഫോമിലേക്ക് തിരികെയെത്തിക്കുന്നതിനായി കൂടുതൽ ആകർഷകമായ സവിശേഷതകൾ ചേർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് മെറ്റയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ക്രിസ് കോക്സ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പ്രധാന ത്രെഡുകള്‍ ലഭ്യമാകുന്ന തരത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും പദ്ധതിയുള്ളതായി ക്രിസ് കോക്സ് പറഞ്ഞു. ഉപയോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള ഫീച്ചറുകള്‍ നിര്‍മിക്കുന്നതും അതിന്റെ പരീക്ഷണം ഉള്‍പ്പെടെ നിരവധി ജോലികളാണ് ത്രെഡ്‌സിന് ചെയ്ത് തീര്‍ക്കാനുള്ളതെന്ന് ജീവനക്കാരുമായുള്ള കോണ്‍ഫറന്‍സില്‍ സക്കര്‍ബര്‍ഗ് പറഞ്ഞുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ത്രെഡ്സിനെ ഭൂരിഭാഗം ഉപയോക്താക്കളും കൈവിട്ടു; ആളെക്കൂട്ടാൻ പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ടുവരാൻ സക്കർബർഗ്
ത്രെഡ്സ് ഹിറ്റ്; ഏഴ് മണിക്കൂറിൽ ഒരു കോടി ഉപയോക്താക്കൾ

ആളുകളെ പ്ലാറ്റ്ഫോമിലേക്ക് തിരികെ ആകർഷിക്കാൻ ‘റെറ്റൻഷൻ-ഡ്രൈവിങ് ഹുക്കുകൾ’ ചേർക്കുന്നതിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ നൽകുന്നത്. കഴിഞ്ഞ മാസമായിരുന്നു മെറ്റ തങ്ങളുടെ പുതിയ പ്ലാറ്റ്ഫോമായ ത്രെഡ്സ് പുറത്തിറക്കിയത്. ആദ്യവാരങ്ങളില്‍ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ലഭിച്ച ത്രെഡ്സിന് പിന്നീട് അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. അതേസമയം, ഇൻസ്റ്റഗ്രാമുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ത്രെഡ്സ് ആപ്പ് ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഡിലീറ്റാകുമെന്ന ആശങ്കയും ഉപഭോക്താക്കൾ ഉന്നയിക്കുന്നുണ്ട്.

ട്വിറ്ററിന് ബദലായി ആരംഭിച്ച ആപ്ലിക്കേഷനെ 'ട്വിറ്റര്‍ കില്ലര്‍' എന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ ഉപയോക്താക്കള്‍ അതിവേഗത്തിലാണ് ത്രെഡ്‌സിലേക്ക് എത്തിയത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ത്രെഡ്‌സില്‍ എത്തിയെങ്കിലും പലരും സജീവമായി ആപ്പ് ഉപയോഗിച്ചില്ല.

logo
The Fourth
www.thefourthnews.in