'ക്ര'യോ 'ത്ര'യോ? അതോ തമിഴിലെ 'ജി'യോ? ചിലർക്കത് ചെവി പോലെ; ത്രെഡ്‌സ് ലോഗോ പലർക്കും പലത്

'ക്ര'യോ 'ത്ര'യോ? അതോ തമിഴിലെ 'ജി'യോ? ചിലർക്കത് ചെവി പോലെ; ത്രെഡ്‌സ് ലോഗോ പലർക്കും പലത്

ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ ത്രെഡ്സിന്റെ ഭാഗമായിട്ടുണ്ട്
Updated on
1 min read

മെറ്റയുടെ പുതിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് അതിൻറെ ലോഗോയെപ്പറ്റിയാണ്.

ലോഗോയുടെ അര്‍ത്ഥമെന്താണെന്നും അതിന്റെ പ്രധാന്യത്തെപ്പറ്റിയും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ ത്രെഡ്സിന്റെ ഭാഗമായിട്ടുണ്ട്. കേരളത്തില്‍ ഇതിന് 'ത്ര' എന്ന അക്ഷരമായും 'ക്ര' എന്ന അക്ഷരമായും സാമ്യമുണ്ടെന്നാണ് ചിലരുടെ വിലയിരുത്തല്‍.

'ക്ര'യോ 'ത്ര'യോ? അതോ തമിഴിലെ 'ജി'യോ? ചിലർക്കത് ചെവി പോലെ; ത്രെഡ്‌സ് ലോഗോ പലർക്കും പലത്
ത്രെഡ്സിന്റെ വരവിന് പിന്നാലെ ട്വിറ്ററിൽ മസ്കിനെ വെല്ലുവിളിച്ച് സക്കർബർഗ്; 11 വർഷത്തിന് ശേഷം ആദ്യ ട്വീറ്റ്

തമിഴ് അക്ഷരം 'ജി' പോലെയെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു. ചിലര്‍ക്ക് ചെവിയുടെ ആകൃതിയുണ്ടെന്നും ഭ്രൂണത്തിന്റെ ആകൃതിയുണ്ടെന്നും അഭിപ്രായമുണ്ട്. ഇംഗ്ലീഷ് കീബോര്‍ഡിലെ അറ്റ് (@) എന്ന ചിഹ്നമായും ചിലര്‍ക്ക് തോന്നുന്നുണ്ട്. ലോഗോക്ക് പലഹാരം ജിലേബിയുടെ ആകൃതിയുണ്ടെന്നും ചിലര്‍ ട്വീറ്റ് ചെയ്തു. ത്രെഡ്‌സില്‍ 500 വാക്കുകളടങ്ങിയ കുറിപ്പും, ചിത്രങ്ങളും, അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളും ഉള്‍പ്പെടുത്താൻ സാധിക്കും.

'ക്ര'യോ 'ത്ര'യോ? അതോ തമിഴിലെ 'ജി'യോ? ചിലർക്കത് ചെവി പോലെ; ത്രെഡ്‌സ് ലോഗോ പലർക്കും പലത്
ട്രെന്‍ഡിങ്ങായി ത്രെഡ്സ്; എങ്ങനെ അക്കൗണ്ട് എടുക്കാം?
'ക്ര'യോ 'ത്ര'യോ? അതോ തമിഴിലെ 'ജി'യോ? ചിലർക്കത് ചെവി പോലെ; ത്രെഡ്‌സ് ലോഗോ പലർക്കും പലത്
'ട്വിറ്റ‍ർ കില്ല‍‍ർ' വിശേഷണം സത്യമാകുമോ? ത്രെഡ്സിന്റെയും ട്വിറ്ററിന്റെയും സമാനതകളും വ്യത്യാസങ്ങളും

ത്രെഡ്സ് ട്വിറ്ററിനെ മറികടക്കുമോ എന്നതടക്കം വലിയ ചര്‍ച്ചകളാണ് ആപ്പിന്റെ വരവോടെ ഉണ്ടാകുന്നത്. ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ മികച്ച അടിത്തറയാണ് ത്രെഡ്സിനുള്ളത്. ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത് മുതല്‍ ട്വിറ്റര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ആക്കം കൂട്ടും ത്രെഡ്സ് എന്നതിന് സംശയമില്ല.

logo
The Fourth
www.thefourthnews.in