യൂട്യൂബിന് വെല്ലുവിളിയാകുമോ?; ദൈര്‍ഘ്യമേറിയ വീഡിയോകളും പങ്കുവയ്ക്കാം, പുതിയ ഫീച്ചറുമായി ടിക്‌ടോക്

യൂട്യൂബിന് വെല്ലുവിളിയാകുമോ?; ദൈര്‍ഘ്യമേറിയ വീഡിയോകളും പങ്കുവയ്ക്കാം, പുതിയ ഫീച്ചറുമായി ടിക്‌ടോക്

ടിക്‌ടോക്കില്‍ ആദ്യം വീഡിയോകളുടെ ടൈംലിമിറ്റ് 15 സെക്കന്റ് ആയിരുന്നു
Updated on
1 min read

യൂട്യൂബിന്റെ മേഖലയില്‍ കയറി കളിക്കൊനുരങ്ങി ടിക്‌ടോക്. ഷോര്‍ട് വീഡിയോ പ്ലാറ്റ്‌ഫോമായിരുന്ന ടിക്‌ടോക്, 30 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന ഫീചറുമായി എത്തുകയാണ്. ജനപ്രീതിയില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്ന പ്ലാറ്റ്‌ഫോമായ ടിക്‌ടോക് പുതിയ ഫീച്ചറുമായി എത്തുന്നത് യൂട്യൂബിന് വെല്ലുവിളിയായേക്കും എന്നാണ് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ടിക് ടോകിന്റെ ഐഒഎസ് ബീറ്റ വേര്‍ഷനില്‍ ഈ ഫീച്ചര്‍ എത്തിയിട്ടുണ്ടെന്ന് ചില ഉപയോക്താക്കള്‍ അറിയിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനിലും ഈ ഫീച്ചര്‍ എത്തിയതായി യുകെയിലെ ചില ഉപയോക്താക്കള്‍ പറയുന്നു.

ടിക്‌ടോക്കില്‍ ആദ്യം വീഡിയോകളുടെ ടൈംലിമിറ്റ് 15 സെക്കന്റ് ആയിരുന്നു. പിന്നീട് ഇത് 60 സെക്കന്റ് ആയി. 2022-ല്‍ പത്തു മിനുറ്റുവരെ ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാന്‍ ടിക്‌ടോക് അവസരമൊരുക്കി. കഴിഞ്ഞവര്‍ഷം 15 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.

ദൈര്‍ഘ്യമുള്ള വീഡിയോകളുടെ പ്ലാറ്റ്‌ഫോം ആയിരുന്ന യൂട്യൂബ് ഷോര്‍ട്ട് വീഡിയോകള്‍ക്ക് വേണ്ടി തയ്യാറാക്കിയ 'ഷോര്‍ട്‌സ്' പ്ലാറ്റ്‌ഫോം വന്‍ വിജയം നേടിയിരുന്നു.

യൂട്യൂബിന് വെല്ലുവിളിയാകുമോ?; ദൈര്‍ഘ്യമേറിയ വീഡിയോകളും പങ്കുവയ്ക്കാം, പുതിയ ഫീച്ചറുമായി ടിക്‌ടോക്
മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇ-മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; റഷ്യൻ സർക്കാരിന്റെ ശിപാർശയുള്ള കമ്പനിയെന്ന് ആരോപണം

ഡിജിറ്റല്‍ ലോകത്തെ ജനപ്രിയ ആപ്ലിക്കേഷനായി വിലസുമ്പോഴും ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍ ടിക്‌ടോകിനെ വിലക്കിയിരിക്കുന്നത് പ്ലാറ്റ്‌ഫോമിന് തിരിച്ചടിയായിരുന്നു. സബ്‌സ്‌ക്രിപ്ഷനുള്ള ഉപയോക്താക്കള്‍ക്ക് രണ്ട് മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യാനായി എക്‌സും അവസരം ഒരുക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in