സാംസങ് ഫോണില്‍ ബാറ്ററി ഹെല്‍ത്ത് വർധിപ്പിക്കാം, മൂന്ന് മാർഗങ്ങളിലൂടെ

സാംസങ് ഫോണില്‍ ബാറ്ററി ഹെല്‍ത്ത് വർധിപ്പിക്കാം, മൂന്ന് മാർഗങ്ങളിലൂടെ

പുതിയ സവിശേഷതകളും മികച്ച ഡിസ്‌പ്ലേയുമെല്ലാം ഫോണിന്റെ ബാറ്ററിയുടെ ആയുസ് കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട്
Updated on
1 min read

സ്മാർട്ട്ഫോണുകള്‍ പഴകുന്നതനുസരിച്ച് സ്വഭാവികമായും സംഭവിക്കുന്ന ഒന്നാണ് ബാറ്ററിയില്‍ ചാർജ് നില്‍ക്കാതെ വരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ബാറ്ററിയുടെ ആയുസ് വർധിപ്പിക്കുന്നതിനുള്ള ‌ചില ഫീച്ചറുകള്‍ സ്മാർട്ട്ഫോണ്‍ കമ്പനികള്‍ അവതരിപ്പിക്കുന്നുണ്ട്. നിങ്ങളൊരു സാംസങ് ഗ്യാലക്സി ഉപയോക്താവാണെങ്കില്‍ ബാറ്ററിയുടെ ആയുസ് നിലനിർത്തുന്നതിന് സഹായിക്കുന്ന ചില ഫീച്ചറുകള്‍ പരിചയപ്പെടാം.

പ്രൊട്ടക്ട് ബാറ്ററി സവിശേഷത

ഒരിക്കലും നിങ്ങളുടെ ഫോണ്‍ 100 ശതമാനം ചാർജ് ചെയ്യരുത്. അതുപോലെ തന്നെ മുഴുവന്‍ ചാർജും നഷ്ടപ്പെടാനും അനുവദിക്കരുത്. 85 ശതമാനം വരെ ചാർജ് ചെയ്യുന്നതാണ് എപ്പോഴും ഉത്തമം.

കൃത്യമായി 85 ശതമാനം വരെ ചാർജാകുന്നത് നിരീക്ഷിച്ചിരിക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള ഒന്നാണ്. എന്നാല്‍ 85 ശതമാനത്തില്‍ ചാർജിങ് ഓട്ടോമാറ്റിക്കായി അവസാനിപ്പിക്കുന്ന സവിശേഷത സാംസങ്ങിലുണ്ട്.

ഇതിനായി സെറ്റിങ്സില്‍ (Settings) വിഭാഗത്തില്‍ നിന്ന് ബാറ്ററി (Battery) തിരഞ്ഞെടുക്കുക. ശേഷം 85 ശതമാനത്തില്‍ ചാർജിങ് ഓട്ടോമാറ്റിക്കായി അവസാനിപ്പിക്കുന്ന സവിശേഷത ഓണാക്കുക.

സാംസങ് ഫോണില്‍ ബാറ്ററി ഹെല്‍ത്ത് വർധിപ്പിക്കാം, മൂന്ന് മാർഗങ്ങളിലൂടെ
പരസ്യദാതാക്കളുടെ ബഹിഷ്കരണം മൂലം കടുത്ത പ്രതിസന്ധി; പാപ്പരാകുമോ എക്‌സ്?

ഫാസ്റ്റ് ചാർജിങ് ഒഴിവാക്കുക

ഫാസ്റ്റ് ചാർജിങ് ഫോണ്‍ ചൂടാകുന്നതിന് കാരണമാകുന്നു. ഇത് ബാറ്ററിയുടെ ആയുസ് അതിവേഗം തന്നെ കുറയ്ക്കുകയും ചെയ്യും. ഫാസ്റ്റ് ചാർജിങ് ഒഴിവാക്കുന്നതിലൂടെ ഫോണ്‍ ചൂടാകുന്നത് ഒഴിവാക്കുന്നതിനൊപ്പം തന്നെ ബാറ്ററിയുടെ ആയുസ് നിലനിർത്താനും സഹായിക്കും. ഇതിനായി സെറ്റിങ്സില്‍ വിഭാഗത്തില്‍ നിന്ന് ബാറ്ററി തിരഞ്ഞെടുക്കുക, ശേഷം ഫാസ്റ്റ് ചാർജിങ് ഓപ്ഷന്‍ ഒഴിവാക്കുക. ഫാസ്റ്റ് ചാർജിങ് ഒഴിവാക്കിയാല്‍ ഫോണ്‍ ചാർജ് ചെയ്യാനെടുക്കുന്ന സമയം കൂടുതലായിരിക്കും.

സാംസങ് ഫോണില്‍ ബാറ്ററി ഹെല്‍ത്ത് വർധിപ്പിക്കാം, മൂന്ന് മാർഗങ്ങളിലൂടെ
'അമേരിക്കക്കാരെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു'; 4800 വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ പൂട്ടി മെറ്റ

ഉപയോഗശൂന്യമായ ആപ്പുകള്‍ ഒഴിവാക്കുക

ഉപയോഗിക്കുന്നില്ലെങ്കിലും ചില ആപ്ലിക്കേഷനുകള്‍ ബാക്ക്‌ഗ്രൗണ്ടില്‍ പ്രവർത്തിക്കാറുണ്ട്. ഇത്തരം ആപ്പുകള്‍ സ്ലീപ് മോഡിലേക്ക് മാറ്റാവുന്നതാണ്. ഇതിനായി സെറ്റിങ്സില്‍ വിഭാഗത്തില്‍ നിന്ന് ബാറ്ററി തിരഞ്ഞെടുക്കുക. ശേഷം ബാക്ക്‌ഗ്രൗണ്ടില്‍ യൂസേജ് ലിമിറ്റില്‍ (Background usage limit) ക്ലിക്ക് ചെയ്യുക. ഉപയോഗിക്കാത്ത ആപ്ലിക്കേഷന്‍ സ്ലീപ് മോഡിലേക്ക് മാറ്റാനുള്ള ഓപ്ഷന്‍ ഓണാക്കുക.

logo
The Fourth
www.thefourthnews.in