വാട്സാപ്പിലും ട്രൂകോളർ വരുന്നു; നീക്കം ഇന്റർനെറ്റ് സ്പാം കോളുകൾ തടയാൻ

വാട്സാപ്പിലും ട്രൂകോളർ വരുന്നു; നീക്കം ഇന്റർനെറ്റ് സ്പാം കോളുകൾ തടയാൻ

ട്രൂകോളറിന്റെ 2021ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഒരു ഉപയോക്താവിന് പ്രതിമാസം ശരാശരി 17 സ്പാം കോളുകളാണ് ലഭിക്കുന്നത്
Updated on
1 min read

കോൾ ഐഡന്റിഫിക്കേഷൻ ആപ്ലിക്കേഷനായ ട്രൂകോളർ സേവനം ഇനിമുതൽ വാട്സാപ്പ് അടക്കമുള്ള ആപ്പുകളിലും. നിലവിൽ ബീറ്റാ വേർഷനിലുള്ള ഈ ഫീച്ചർ മെയിൽ ഉപയോക്താക്കൾക്കായി പുറത്തിറക്കുമെന്ന് ട്രൂകോളർ ചീഫ് എക്‌സിക്യൂട്ടീവ് അലൻ മമേദി പറഞ്ഞു. ഇന്റർനെറ്റ് വഴിയുള്ള സ്പാം കോളുകളിൽ നിന്ന് ഉപയോക്താക്കളെ സഹായിക്കാനാണ് പുതിയ നീക്കം.

വാട്സാപ്പിലും ട്രൂകോളർ വരുന്നു; നീക്കം ഇന്റർനെറ്റ് സ്പാം കോളുകൾ തടയാൻ
വാട്സ് ആപ് ദുരുപയോഗം; റദ്ദാക്കിയത് 2.9 ദശലക്ഷം അക്കൗണ്ടുകള്‍

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ടെലി മാർക്കറ്റിങ് കോളുകളും മറ്റ് സ്പാം കോളുകളും കൂടി വരികയാണെന്നാണ് കണക്ക്. ട്രൂകോളറിന്റെ 2021 ലെ റിപ്പോർട്ട് പ്രകാരം ഒരു ഉപയോക്താവിന് പ്രതിമാസം ശരാശരി 17 സ്പാം കോളുകളെങ്കിലും രാജ്യത്ത് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലും ഇത്തരം കോളുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തടയണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) സേവനദാതാക്കൾക്ക് നിർദേശം നൽകിയിരുന്നു .

വാട്സാപ്പിലും ട്രൂകോളർ വരുന്നു; നീക്കം ഇന്റർനെറ്റ് സ്പാം കോളുകൾ തടയാൻ
വാട്സാപ്പിൽ സ്പാം കോളുകൾ ശല്യമാകുന്നുണ്ടോ? ഇതാ പരിഹാരം

ജിയോ , എയർടെൽ തുടങ്ങിയ ടെലികോം സേവനദാതക്കളുമായി ചർച്ച നടത്തുകയാണെന്നും ഇവരുമായി സഹകരിച്ച് പുതിയ സേവനം ഫീച്ചർ നടപ്പാക്കുമെന്നും ട്രൂ കോളർ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിൽ വാട്സാപ്പ് വഴിയുള്ള സ്പാം കോളുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതായി അലൻ മമേദി വ്യക്തമാക്കി. ടെലിമാർക്കറ്റിങ് കോളുകൾ ഇന്റർനെറ്റ് മുഖേനയാക്കുന്നതിന്റെ ഭാഗമാണ് ഈ വർധനയെന്നാണ് കണക്കാക്കുന്നത്.

വാട്സാപ്പിലും ട്രൂകോളർ വരുന്നു; നീക്കം ഇന്റർനെറ്റ് സ്പാം കോളുകൾ തടയാൻ
ഒരു അക്കൗണ്ട് നാല് ഫോണിൽ ഉപയോഗിക്കാം: പുതിയ ഫീച്ചറുമായി വാട്സ് ആപ്

ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സാപ്പ്. ട്രൂകോളറിനാകട്ടെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. ആഗോളതലത്തിൽ 35കോടി ഉപയോക്താക്കളാണ് ട്രൂകോളറിന് ഉള്ളത് ഇതിൽ 25 കോടിയും ഇന്ത്യയിലാണ്. പരസ്യങ്ങൾ, സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ തുടങ്ങിയിൽ നിന്നാണ് ട്രൂകോളറിന് പ്രധാന വരുമാനം. വിളിക്കുന്ന ആളുടെ വിവരങ്ങൾ മനസിലാക്കാം എന്നതിനാൽ സാധാരണക്കാരന് ട്രൂകോളർ പ്രിയങ്കരമാണ്.

logo
The Fourth
www.thefourthnews.in