'എക്‌സ്' മസ്കിനെ നിയമക്കുരുക്കിലാക്കും; പേരിൽ വിവിധ ടെക് കമ്പനികൾക്ക് ബൗദ്ധിക സ്വത്തവകാശം

'എക്‌സ്' മസ്കിനെ നിയമക്കുരുക്കിലാക്കും; പേരിൽ വിവിധ ടെക് കമ്പനികൾക്ക് ബൗദ്ധിക സ്വത്തവകാശം

ട്വിറ്ററിനെതിരെ കേസെടുക്കാന്‍ സാധ്യതയെന്ന് റിപ്പോർട്ട്
Updated on
1 min read

ട്വിറ്ററിനെ 'എക്സ്' എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്ത ഇലോണ്‍ മസ്‌കിന്റെ തീരുമാനം നിയമക്കുരുക്കിലേക്ക്. മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ക്കും എക്‌സ് എന്ന പേരില്‍ ബൗദ്ധികസ്വത്തവകാശമുണ്ട്. ഇതാണ് മസ്‌കിനെ നിയമപരമായി കുരുക്കിലാക്കുന്നത്. എക്‌സ് എന്ന അക്ഷരം വ്യാപകമായി ട്രേഡ് മാര്‍ക്കുകളില്‍ ഉപയോഗിച്ച് വരുന്നുണ്ട്.

'എക്‌സ്' മസ്കിനെ നിയമക്കുരുക്കിലാക്കും; പേരിൽ വിവിധ ടെക് കമ്പനികൾക്ക് ബൗദ്ധിക സ്വത്തവകാശം
നീലക്കുരുവിക്ക് പകരം 'എക്‌സ്'; ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി മസ്‌ക്

'ട്വിറ്ററിനെതിരെ കേസെടുക്കാന്‍ നൂറു ശതമാനം സാധ്യതയുണ്ട്. അമേരിക്കയില്‍ നിലവില്‍ തന്നെ 900 യുഎസ് ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ എക്‌സ് എന്ന അക്ഷരത്തിലാണ്'- ട്രേഡ്മാര്‍ക്ക് അറ്റോര്‍ണി ജോഷ് ഗെര്‍ബെന്‍ പറഞ്ഞു. ബ്രാന്‍ഡുകളുടെ പേരുകള്‍, ലോഗോകള്‍, ആപ്തവാക്യം തുടങ്ങിയവയില്‍ ഉപയോക്താക്കള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഇത് കാരണമാകും. അങ്ങനെയാണെങ്കില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനും 'എക്‌സി'ന്റെ ഉപയോഗം തടയുന്നതിനും മറ്റ് കമ്പനികള്‍ക്ക് സാധിക്കും. 2003 മുതല്‍ മൈക്രോസോഫ്റ്റ് അതിന്റെ എക്‌സ്‌ബോക്‌സ് വീഡിയോ-ഗെയിം സിസ്റ്റത്തെക്കുറിച്ചുള്ള ആശയവിനിമയങ്ങള്‍ക്കായി എക്‌സ് ട്രേഡ് മാര്‍ക്കാണ് ഉപയോഗിച്ച് വരുന്നത്.

'എക്‌സ്' മസ്കിനെ നിയമക്കുരുക്കിലാക്കും; പേരിൽ വിവിധ ടെക് കമ്പനികൾക്ക് ബൗദ്ധിക സ്വത്തവകാശം
ബഹിരാകാശം മുതല്‍ മകൻ്റെ പേര് വരെ... മസ്കിന് X നോടുള്ള ഭ്രമത്തിന് കാരണമേറെ

ഇത്തരം വാദങ്ങളോട് മൂന്ന് കമ്പനികളും നിലവില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ഫെയ്സ്ബുക്കില്‍ നിന്ന് പേര് മാറ്റിയപ്പോള്‍ മെറ്റ ബൗദ്ധിക സ്വത്തവകാശത്തിന്റെ പേരില്‍ കുരുക്കില്‍പ്പെട്ടിരുന്നു. ട്വിറ്ററിന് വെല്ലുവിളിയായി മാര്‍ക്ക് സക്കര്‍ ബര്‍ഗ് ത്രെഡ്‌സ് ഇറക്കിയപ്പോള്‍ 'ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്നുവെന്നും വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഇലോണ്‍ മസ്‌കും രംഗത്ത് എത്തിയിരുന്നു.

'എക്‌സ്' മസ്കിനെ നിയമക്കുരുക്കിലാക്കും; പേരിൽ വിവിധ ടെക് കമ്പനികൾക്ക് ബൗദ്ധിക സ്വത്തവകാശം
'മത്സരമാകാം, വഞ്ചന പാടില്ല'; ത്രെഡ്‌സിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍

കഴിഞ്ഞ ദിവസമാണ് പ്ലാറ്റ്‌ഫോം റീബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി 'എക്‌സ്' എന്നാക്കി മാറ്റിയത്. ചൈനയുടെ വീചാറ്റ് പോലുള്ള വികസിത ആപ്പ് സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മസ്‌ക് ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യകാല സംരംഭങ്ങളോടുള്ള ആദരവെന്നോണമാണ് മസ്‌കിന് എക്‌സിനോടുള്ള പ്രിയം എന്നാണ് വിലയിരുത്തലുകള്‍.

logo
The Fourth
www.thefourthnews.in