ട്വിറ്റർ മണിക്കൂറുകളോളം പ്രവർത്തനരഹിതമായി; 200 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ

ട്വിറ്റർ മണിക്കൂറുകളോളം പ്രവർത്തനരഹിതമായി; 200 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ

#TwitterDown എന്ന ഹാഷ്ടാഗാണ് പ്ലാറ്റ്‌ഫോമില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങ്
Updated on
1 min read

ട്വിറ്ററില്‍ വീണ്ടും സാങ്കേതിക തകരാര്‍. ആഗോള തലത്തില്‍ ട്വിറ്റര്‍ മണിക്കൂറുകളോളം പ്രവര്‍ത്തന രഹിതമായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലാണ് ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായത്. ഇതോടെ #TwitterDown ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായി. മണിക്കൂറുകൾക്ക് ശേഷം ട്വിറ്റർ സാധാരണ നിലയിലായത്. മസ്‌ക് ഏറ്റെടുത്തശേഷം ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമാകുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്വിറ്റര്‍ പലതവണ പ്രവര്‍ത്തന രഹിതമായി. ഇപ്പേള്‍ 200 ജീവനക്കാരെ പുറത്താക്കിയതിന് പിന്നാലെയാണ് വീണ്ടും പ്ലാറ്റ്ഫോം പ്രവര്‍ത്തനരഹിതമായെന്നാണ് പരാതി. പ്രശ്നങ്ങള്‍ പരിഹിക്കാനുള്ള ശ്രമത്തിലാണെന്ന് മസ്‌ക് പ്രതികരിച്ചു.

ട്വിറ്ററില്‍ ഇപ്പോള്‍ പല ഉപയോക്താക്കള്‍ക്കും ഫീഡ് ലഭ്യമല്ല. മൊബൈലിലും ലാപ്‌ടോപ്പിലും ട്വിറ്റര്‍ ഫീഡ് ലഭിക്കുന്നില്ലെന്ന്് നിരവധി ഉപയോക്താക്കളാണ് വെബ്‌സൈറ്റ് ഡൗണ്‍ ഡിക്റ്റക്ടറില്‍ പരാതി രേഖപ്പെടുത്തിയത്. പ്ലാറ്റ്ഫോം കൂടുതല്‍ മെച്ചപ്പെടുത്താനായി ട്വിറ്റര്‍ ടീം പ്രവര്‍ത്തിക്കുകയാണെന്ന്് മസ്‌ക് വ്യക്തമാക്കി.

ട്വിറ്റർ മണിക്കൂറുകളോളം പ്രവർത്തനരഹിതമായി; 200 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ
ട്വിറ്ററില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; ജീവനക്കാര്‍ വിവരമറിഞ്ഞത് ലോഗിന്‍ ചെയ്യാന്‍ സാധിക്കാതായപ്പോള്‍

നിലവില്‍ ട്വീറ്റുകള്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ലെങ്കിലും പുതിയ പോസ്റ്റുകള്‍ ഇടാന്‍ സാധിക്കും. എന്നാല്‍ ട്വിറ്റര്‍ ഫീഡില്‍ പ്രശ്‌നം നിലനില്‍ക്കുകയാണ്. ചില ഉപയോക്താക്കള്‍ക്ക് ഫോളോവേഴ്സ് ലിസ്റ്റ് കാണാന്‍ സാധിക്കാതെവരികയും ചെയ്തു. 'വെല്‍ക്കം ടു ട്വിറ്റര്‍' എന്ന സന്ദേശമാണ് ഹോം പേജില്‍ പലര്‍ക്കും ദൃശ്യമാകുന്നത്.

മസ്‌ക് ഇപ്പോള്‍ പിരിച്ചുവിട്ട ഇരുന്നൂറോളം ജീവനക്കാരില്‍ പ്രൊഡക്ട് മാനേജര്‍മാര്‍, എന്‍ഞ്ചിനീയര്‍മാര്‍, ഡാറ്റാ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‌റിലെ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പിരിച്ചുവിടലിന് ശേഷമാണ് ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായതെന്നത് ശ്രദ്ധേയമാണ്.

logo
The Fourth
www.thefourthnews.in