നീലക്കുരുവിക്ക് പകരം 'എക്‌സ്'; ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി മസ്‌ക്

നീലക്കുരുവിക്ക് പകരം 'എക്‌സ്'; ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി മസ്‌ക്

ട്വിറ്റര്‍ ആസ്ഥാനത്തെ 'എക്‌സ്' ബ്രാന്‍ഡിങ്ങിന്റെ ചിത്രം പങ്കുവച്ചാണ് ഇലോണ്‍ മസ്‌ക് ഔദ്യോഗിക മാറ്റം അറിയിച്ചത്
Updated on
1 min read

പ്ലാറ്റ്‌ഫോം റീബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി ഇലോണ്‍ മസ്‌ക്. നീലപ്പക്ഷിക്കുപകരം 'എക്‌സ്' എന്ന അക്ഷരമാണ് ട്വിറ്ററിന്റെ പുതിയ ലോഗോ. ഔദ്യോഗിക പേജായിരുന്ന @twitter എന്ന പേര് മാറ്റി 'X' എന്നാക്കുകയും ചെയ്തു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനത്തെ 'എക്‌സ്' ബ്രാന്‍ഡിങ്ങിന്റെ ചിത്രം പങ്കുവച്ചാണ് ഇലോണ്‍ മസ്‌ക് ഔദ്യോഗിക മാറ്റം അറിയിച്ചത്.

നീലക്കുരുവിക്ക് പകരം 'എക്‌സ്'; ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി മസ്‌ക്
'നീലക്കിളി' ഒഴിവാക്കും; ട്വിറ്റർ റീബ്രാൻഡ് ചെയ്യാൻ ഇലോൺ മസ്ക്

ഇപ്പോള്‍ വെബ്‌സൈറ്റ് തുറക്കുമ്പോള്‍ കാണുന്നത് 'X' എന്ന ലോഗോയാണ്. ലോഗിന്‍ പേജിലും ഹോം പേജിലും ഉണ്ടായിരുന്ന പക്ഷിയുടെ ലോഗോയും മാറിയിട്ടുണ്ട്. @twitter ന്റെ പേരിന് പകരം 'X' എന്നാണ് മാറ്റിയിട്ടുള്ളത്. കറുപ്പ് നിറത്തിലാണ് പുതിയ ലോഗോ. പ്രൊഫൈല്‍ ചിത്രവും മാറ്റിയിട്ടുണ്ട്.

ഞായറാഴ്ചയാണ് ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്യുകയാണ് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. ചൈനയുടെ വീചാറ്റ് പോലുള്ള വികസിത ആപ്പ് സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മസ്‌ക് ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

നീലക്കുരുവിക്ക് പകരം 'എക്‌സ്'; ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി മസ്‌ക്
ബഹിരാകാശം മുതല്‍ മകൻ്റെ പേര് വരെ... മസ്കിന് X നോടുള്ള ഭ്രമത്തിന് കാരണമേറെ

എക്‌സ് എവരിതിങ് ആപ്പ് എന്ന പേരില്‍ ട്വിറ്ററിനെ മാറ്റുമെന്ന് ട്വിറ്റര്‍ ഏറ്റെടുത്തപ്പോള്‍ തന്നെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ആദ്യകാല സംരംഭങ്ങളോടുള്ള ആദരവെന്നോണമാണ് മസ്‌കിന് എക്‌സിനോടുള്ള പ്രിയം എന്നാണ് വിലയിരുത്തലുകള്‍. 'എക്‌സ് ഡോട്ട് കോം' എന്നത് തനിക്ക് ഏറെ വൈകാരിക മൂല്യമുള്ളതാണെന്ന് നേരത്തെ തന്നെ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. മസ്‌കിന്റെ കമ്പനിയായ സ്പേസ് എക്സ്, ഇലക്ട്രിക് കാര്‍ മോഡല്‍ എക്സ്, മകന്റെ പേര് എന്നിങ്ങനെ തന്റെ പ്രിയപ്പെട്ട പലതിനും എക്‌സ് എന്ന അക്ഷരത്തില്‍ പേരിടുന്ന ശീലം മസ്‌കിനുണ്ട്.

നീലക്കുരുവിക്ക് പകരം 'എക്‌സ്'; ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി മസ്‌ക്
മസ്കിന്റെ 'കിളിപോയി'; ട്വിറ്റര്‍ ലോഗോയിൽ ഇനി നായ, മാറ്റം ഡെസ്‌ക്‌ടോപ്പ്‌ വേര്‍ഷനില്‍
നീലക്കുരുവിക്ക് പകരം 'എക്‌സ്'; ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി മസ്‌ക്
മസ്കിന്റെ 'കിളി' തിരിച്ചെത്തി; ലോഗോ പുനഃസ്ഥാപിച്ച് ട്വിറ്റർ

നേരത്തെ ട്വിറ്റര്‍ ലോഗോ നീലക്കിളിക്ക് പകരം മസ്‌ക് നായയുടെ മുഖമാക്കി മാറ്റിയിരുന്നു. ഷിബ ഇനു എന്ന നായയുടെ മുഖമാക്കിയായിരുന്നു ലോഗോ മാറ്റിയത്. ഇത് വിവാദമായതിന് പിന്നാലെ വീണ്ടും നീലക്കിളിയെ തന്നെ പുനഃസ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ബ്ലൂ സബ്‌സ്‌ക്രിപ്ഷന് പണം ഏര്‍പ്പെടുത്തുകയും ചിലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ കൂട്ടമായി പിരിച്ചു വിടുകയും തുടങ്ങി നിരവധി പരിഷ്‌കാരങ്ങളാണ് മസ്‌ക് നടപ്പാക്കിയിട്ടുള്ളത്.

logo
The Fourth
www.thefourthnews.in