'നീലക്കിളി' ഒഴിവാക്കും; ട്വിറ്റർ റീബ്രാൻഡ് ചെയ്യാൻ ഇലോൺ മസ്ക്

'നീലക്കിളി' ഒഴിവാക്കും; ട്വിറ്റർ റീബ്രാൻഡ് ചെയ്യാൻ ഇലോൺ മസ്ക്

ചൈനയുടെ വീചാറ്റ് പോലുള്ള വികസിത ആപ്പ് സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാ​ഗമായാണ് ട്വിറ്റർ റീബ്രാൻഡ് ചെയ്യാൻ പദ്ധതിയിടുന്നത്
Updated on
1 min read

ട്വിറ്റർ പ്ലാറ്റ്ഫോം റീബ്രാൻഡ് ചെയ്യാൻ പദ്ധതിയുമായി ഇലോൺ മസ്ക്. ഇതിന്റെ ഭാ​ഗമായി ട്വിറ്ററിന്റെ ഔദ്യോഗിക ലോഗോയായ നീലക്കിളിയെയും ഒഴിവാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മസ്ക്.

വിവരം പങ്കുവച്ചുള്ള മസ്കിന്റെ ട്വീറ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എക്സ് (X) എന്നാകും ട്വിറ്ററിന്റെ പുതിയ ലോഗോ. ഇക്കാര്യം ഒരു ചെറു വീഡിയോയിലൂടെ മസ്ക് ട്വിറ്ററിൽ പങ്കുവച്ചു. ചൈനയുടെ വീചാറ്റ് പോലുള്ള വികസിത ആപ്പ് സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാ​ഗമായാണ് ട്വിറ്റർ റീബ്രാൻഡ് ചെയ്യാൻ പദ്ധതിയിടുന്നത്.

“ഉടൻ തന്നെ ട്വിറ്റർ ബ്രാൻഡിനോട് വിടപറയും, ക്രമേണ എല്ലാ പക്ഷികളോടും,” മസ്‌ക് ട്വീറ്ററിൽ കുറിച്ചു. എക്സ് ലോഗോ പോസ്റ്റ് ചെയ്താൽ നാളെ തന്നെ ലോകമെമ്പാടും ട്വിറ്ററിൽ മാറ്റം വരുമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു. ട്വിറ്റർ ലോഗോ മാറ്റുമോ എന്ന ഉപയോക്താവിന്റെ ചോദ്യത്തിന് "അതെ" എന്ന് അദ്ദേഹം മറുപടിയും നൽകി. "വളരെക്കാലം മുൻപ് അത് ചെയ്യേണ്ടതായിരുന്നു" എന്നും മസ്ക് കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഏപ്രിലിൽ ട്വിറ്റർ പക്ഷിയെ ഡോഗ്‌കോയിന്റെ ഷിബ ഇനു നായയാക്കി താത്കാലികമായി ലോ​ഗോയിൽ മാറ്റം വരുത്തിയിരുന്നു.

'നീലക്കിളി' ഒഴിവാക്കും; ട്വിറ്റർ റീബ്രാൻഡ് ചെയ്യാൻ ഇലോൺ മസ്ക്
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ചാറ്റ് ജിപിടിയുടെ ആൻഡ്രോയിഡ് ആപ്പ് അടുത്താഴ്ച എത്തും

"പ്രപഞ്ചത്തെ മനസ്സിലാക്കാൻ" എന്ന ആശയത്തോടെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്എഐ (xAI) പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ട്വിറ്റർ റീബ്രാൻഡ് ചെയ്യുന്നുവെന്ന മസ്കിന്റെ പ്രഖ്യാപനം. ഓപ്പൺഎഐ, ഗൂഗിൾ തുടങ്ങിയവ മനുഷ്യനുണ്ടാകുന്ന അപകടസാധ്യതകൾ പരിഗണിക്കാതെയാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത് എന്നാരോപിച്ചാണ് മസ്‌ക് അടുത്തിടെ എക്സ്എഐയുടെ രൂപീകരണം പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷമാണ് 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത്. കമ്പനിയെ എക്സ് കോർപ് എന്ന സ്ഥാപനത്തിൽ ലയിപ്പിക്കുകയും ചെയ്തിരുന്നു. എക്‌സിന്റെ സൃഷ്‌ടി ധ്രുതഗതിയിലാക്കാനാണ് ട്വിറ്റർ വാങ്ങുന്നത് എന്ന് മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഏപ്രിലിൽ പുതിയ സിഇഒ ലിൻഡ യാക്കാരിനോയെ സ്വാഗതം ചെയ്യുമ്പോൾ "ഈ പ്ലാറ്റ്‌ഫോം എക്‌സ് ആക്കി മാറ്റാൻ ലിൻഡയ്‌ക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു" എന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചിരുന്നു.

'നീലക്കിളി' ഒഴിവാക്കും; ട്വിറ്റർ റീബ്രാൻഡ് ചെയ്യാൻ ഇലോൺ മസ്ക്
ഹൃദയമിടിപ്പ് മുതൽ പീരിയഡ്സ് വരെ ട്രാക്ക് ചെയ്യാം; കിടിലൻ ഫീച്ചറുകളുമായി ബോട്ട് സ്മാർട്ട് റിങ് വരുന്നു

മസ്ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ ജീവനക്കാരിൽ ഭൂരിഭാഗം പേരെയും പിരിച്ചുവിട്ടിരുന്നു. തുടർന്ന് വരുമാനം ക്രമാനുഗമമായി കുറഞ്ഞതോടെ ട്വിറ്റർ ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ നേരിട്ടിരുന്നു. കമ്പനിയുടെ ട്വിറ്റർ ബ്ലൂ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് പ്രതിമാസം എട്ട് ഡോളർ വരെ പണമടയ്ക്കണമെന്ന് നിബന്ധന വന്നതോടെ വരുമാനത്തിൽ നേരിയ നേട്ടമുണ്ടാക്കി.

logo
The Fourth
www.thefourthnews.in