സ്വര്‍ണ ബാഡ്ജുകള്‍ക്ക് ഇനി പൊന്നുംവില;
നിലനിര്‍ത്താന്‍ 1000 ഡോളറുകള്‍ ഈടാക്കാനൊരുങ്ങി ട്വിറ്റര്‍

സ്വര്‍ണ ബാഡ്ജുകള്‍ക്ക് ഇനി പൊന്നുംവില; നിലനിര്‍ത്താന്‍ 1000 ഡോളറുകള്‍ ഈടാക്കാനൊരുങ്ങി ട്വിറ്റര്‍

ബ്രാന്‍ഡുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാം അക്കൗണ്ടും ബാഡ്ജുകള്‍ ചേര്‍ക്കുന്നതിന് പ്രതിമാസം 50 ഡോളര്‍ അധികം ഈടാക്കാനുമാണ് തീരുമാനം
Updated on
1 min read

ട്വിറ്ററിലെ സ്വര്‍ണ ബാഡ്ജുകള്‍ നിലനിര്‍ത്താന്‍ 1000 ഡോളറുകള്‍ ഈടാക്കാനൊരുങ്ങി ട്വിറ്റര്‍ . പണം നല്‍കാത്ത ബ്രാന്‍ഡുകള്‍ക്കും സംഘടനകള്‍ക്കും അവരുടെ ടിക്ക് നഷ്ടമാകുമെന്നുമാണ് വിലയിരുത്തല്‍ . ബ്രാന്‍ഡുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാം അക്കൗണ്ടും ബാഡ്ജുകള്‍ ചേര്‍ക്കുന്നതിന് പ്രതിമാസം 50 ഡോളര്‍ അധികം ഈടാക്കാനാണ് തീരുമാനം . ഇക്കാര്യം ഉള്‍ക്കൊള്ളുന്നതായിരുന്നു കഴിഞ്ഞ ദിവസം ട്വിറ്ററിൻ്റെ സോഷ്യന്‍ മീഡിയ മേധാവിയായ നവാരയുടെ പോസ്റ്റും . എന്നാല്‍ ഔദ്യോഗികമായി ട്വിറ്റര്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ട്വിറ്റര്‍ വിവിധ മാര്‍ഗങ്ങളിലൂടെ ധനസമാഹരണത്തിന് തയ്യാറെടുക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയത്.ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ നിരവധി മാറ്റങ്ങളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. വെരിഫൈ ചെയ്ത അക്കൗണ്ടുകളാണെന്ന് കാണിക്കുന്ന ബ്ലൂ ടിക്കടക്കം ഇതില്‍ ഉള്‍പ്പെടുന്നു . ബിസിനസ് സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമാണ് ഗോള്‍ഡന്‍ ബാഡ്ജ് ട്വിറ്റര്‍ നല്‍കിയത് . ആധികാരികത ഉറപ്പാക്കുന്ന ട്വിറ്ററിലെ ഈ അടയാളത്തിനാണ് കൂടുതല്‍ പണം ഈടാക്കാന്‍ ട്വിറ്റര്‍ തയ്യാറായത് .

സ്വര്‍ണ ബാഡ്ജുകള്‍ക്ക് ഇനി പൊന്നുംവില;
നിലനിര്‍ത്താന്‍ 1000 ഡോളറുകള്‍ ഈടാക്കാനൊരുങ്ങി ട്വിറ്റര്‍
ഓഹരി ഉടമകളുടെ അംഗീകാരം: ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കും

മെക്രോ-ബ്ലോഗിംഗ് പ്ലാറ്റ്ഫോം ട്വിറ്റര്‍ ബ്ലൂ സര്‍വീസ് സബ്സ്‌ക്രിപ്ഷന്‍ സേവനം വിപുലീകരിച്ചിരുന്നു , നിലവില്‍ 12 രാജ്യങ്ങളിലാണ് ഇത് ലഭ്യമാകുക. ഗവണ്‍മെന്റുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ക്ക് ഗ്രേ ടിക്കും ബിസിനസുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ക്ക് ചതുരത്തിലുള്ള ബാഡ്ജുമാണ് നല്‍കിയത് . സജീവമായതും പ്രശസ്തരായ വ്യക്തികള്‍ക്കു മാത്രം അനുവദിക്കുന്നതുമായിരുന്നു ബ്ലൂ ടിക് . ഇലോണ്‍ മസ്‌ക്ക് ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന വാർത്തകൾ വന്ന സമയത്തു തന്നെ ബ്ലൂ ടിക്കിന് സബ്സ്ക്രിബ്ഷൻ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയിരുന്നു.പരാമാവധി ഫേക്ക് അക്കൗണ്ടുകള്‍ കുറക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഈ നടപടി .

ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ നിരവധി ജീവനക്കാരെയും സ്ഥാപനത്തില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു . സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് ഈ പിരിച്ചു വിടലിന് കാരണമെന്നും മസ്ക് വ്യക്തമാക്കി .

logo
The Fourth
www.thefourthnews.in