ഡോക്ടർമാരുടെ ജോലിഭാരം പകുതിയായി കുറയ്ക്കും; സ്തനാർബുദ പരിശോധനയിൽ എഐ ഉപയോഗിക്കുന്നത് സുരക്ഷിതമെന്ന് പഠനം

ഡോക്ടർമാരുടെ ജോലിഭാരം പകുതിയായി കുറയ്ക്കും; സ്തനാർബുദ പരിശോധനയിൽ എഐ ഉപയോഗിക്കുന്നത് സുരക്ഷിതമെന്ന് പഠനം

സ്വീഡൻ കേന്ദ്രീകരിച്ച് എൺപതിനായിരത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമഗ്രമായ പഠനത്തിന്റെ പ്രാഥമിക ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്
Updated on
1 min read

സ്തനാർബുദം കണ്ടെത്താനായി നടത്തുന്ന സ്‌ക്രീനിങ്ങിൽ നിർമിത ബുദ്ധിയുടെ ഉപയോഗം സുരക്ഷിതമെന്ന് പഠനം. റേഡിയോളജിസ്റ്റുകളുടെ ജോലിഭാരം പകുതിയായി കുറയ്ക്കാൻ നിർമിത ബുദ്ധി സഹായിക്കുമെന്ന് പ്രശസ്ത മെഡിക്കല്‍ജേർണലായ ലാൻസെറ്റ് ഓൺകോളജി ജേർണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. സ്വീഡൻ കേന്ദ്രീകരിച്ച് എൺപതിനായിരത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമഗ്രമായ പഠനത്തിന്റെ പ്രാഥമിക ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

സ്വീഡനിൽ നിന്നുള്ള ശരാശരി 54 വയസ് പ്രായമുള്ള സ്ത്രീകളാണ് താരതമ്യ പഠനത്തിൽ അധികവും പങ്കെടുത്തത്

ആഗോളതലത്തിൽ തന്നെ ഏറ്റവും വ്യാപകമായ അർബുദങ്ങളിലൊന്നാണ് സ്തനാർബുദം. ഓരോ വർഷവും 23 ലക്ഷത്തിലധികം സ്ത്രീകളാണ് സ്തനാർബുദ ബാധിതരാകുന്നത്. ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയുന്ന ഘട്ടത്തിൽ സ്തനാർബുദം കണ്ടെത്തി മരണനിരക്ക് കുറയ്ക്കാൻ പ്രാപതമാക്കുന്ന രോഗനിർണയ രീതിയാണ് സ്ക്രീനിങ്. രണ്ടു റേഡിയോളജിസ്റ്റുകൾ ഒരുമിച്ചു പ്രവർത്തിക്കുന്നതുപോലെ ഫലപ്രാപ്തിയുള്ളതാണ് സ്‌ക്രീനിങ്ങിലെ നിർമിത ബുദ്ധിയുടെ ഉപയോഗമെന്നും പഠനം തെളിയിക്കുന്നു. കൂടാതെ തെറ്റായ പോസിറ്റീവ് (പ്രശ്നമില്ലെങ്കിലും രോഗമുള്ളതായി കാണിക്കുക) ഫലങ്ങൾ ലഭിക്കുന്നതും എഐയുടെ കാര്യത്തിൽ കുറവാണ്.

സ്വീഡനിൽ നിന്നുള്ള ശരാശരി 54 വയസ് പ്രായമുള്ള സ്ത്രീകളാണ് താരതമ്യ പഠനത്തിൽ അധികവും പങ്കെടുത്തത്. മുഴുവൻ കേസുകളെയും തുല്യമായി വീതിച്ച് ഒരു ഭാഗം രണ്ട് റേഡിയോളജിസ്റ്റുകൾക്കും മറ്റേത് നിർമിത ബുദ്ധിക്കും നിർണയിക്കാൻ നൽകിയായിരുന്നു പഠനം നടത്തിയത്.

ഡോക്ടർമാരുടെ ജോലിഭാരം പകുതിയായി കുറയ്ക്കും; സ്തനാർബുദ പരിശോധനയിൽ എഐ ഉപയോഗിക്കുന്നത് സുരക്ഷിതമെന്ന് പഠനം
ട്രെയിനിലെ കൊലപാതകം: മതവിദ്വേഷ പരാമർശം ഒഴിവാക്കി റിമാൻഡ് റിപ്പോർട്ട്, അന്വേഷണം പ്രതിയുടെ മാനസികനില കേന്ദ്രീകരിച്ച്

നിലവിൽ നടന്നിട്ടുള്ള പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ എഐ ഉപയോഗിച്ചുള്ള മാമോഗ്രഫി സ്ക്രീനിങ്, സ്റ്റാൻഡേർഡ് ഡബിൾ റീഡിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ ഒരേപോലെയുള്ള ഫലമാണ് നൽകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സ്ക്രീൻ റീഡിങ്ങിലെ ജോലിഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും മാമോഗ്രാഫി സ്‌ക്രീനിങ്ങിൽ എഐ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും തെളിയിക്കുന്നു.

പല രാജ്യങ്ങളിലും നിലനിൽക്കുന്ന റേഡിയോളജിസ്റ്റ് ക്ഷാമം പരിഹരിക്കുന്നതിന് പുതിയ പരീക്ഷണങ്ങളും പഠനം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകളും നടത്താൻ ഇടക്കാല ഫലങ്ങൾ ഉപയോഗിക്കാവുന്നതാണെന്ന് ലേഖനത്തിന്റെ പ്രധാന എഴുത്തുകാരി സ്വീഡനിലെ ലണ്ട് സർവകലാശാലയിൽ നിന്നുള്ള ഡോ. ക്രിസ്റ്റീന ലോങ് പറഞ്ഞു. എന്നാൽ മാമോഗ്രാഫി സ്ക്രീനിങ്ങിൽ എഐ നടപ്പിലാക്കാൻ തയ്യാറാണെന്ന് സ്ഥിരീകരിക്കാൻ പഠനം പര്യാപ്തമല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in