ആപ്പിളിന്റെ ഫ്ലാ​ഗ്ഷിപ്പ് ഫോണ്‍ ഐഫോണ്‍ 15 പ്രോ എത്തുന്നു; എന്തൊക്കെ പ്രതീക്ഷിക്കാം?

ആപ്പിളിന്റെ ഫ്ലാ​ഗ്ഷിപ്പ് ഫോണ്‍ ഐഫോണ്‍ 15 പ്രോ എത്തുന്നു; എന്തൊക്കെ പ്രതീക്ഷിക്കാം?

സെപ്റ്റംബറിൽ പുറത്തിറക്കുന്ന ഫോണില്‍ മറ്റ് മോഡലുകളില്‍നിന്ന് വ്യത്യസതമായ ഒട്ടനവധി ഫീച്ചറുകളുണ്ട്
Updated on
1 min read

ആപ്പിളിന്റെ വരാനിരിക്കുന്ന പുതിയ സീരീസിനെപ്പറ്റിയുള്ള വാ‍ർത്തകൾ പലപ്പോഴും ആരാധകരെ ത്രില്ലടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബ‍‍‍റിലാണ് ആപ്പിൾ സാധാരണ പുതിയ മോഡലുകൾ പുറത്തിറക്കുന്നത്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന മോഡലിനെക്കുറിച്ചുള്ള വാ‍ർത്തകൾ ആരാധക‍ർ ശ്രദ്ധിക്കുകയും ചെയ്യും. ഈ സെപ്റ്റംബറിൽ ആപ്പിളിന്റെ ഫ്ലാ​ഗ്ഷിപ്പ് ഫോണായ ആപ്പിൾ ഐഫോൺ 15 പ്രോ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.

പുതിയ സീരീസിൽ പരമ്പരാഗത മോഡലുകളിൽനിന്ന് തികച്ചും വ്യത്യസ്തമായ സവിശേഷതകളും മോഡലിങ്ങും ഉണ്ടാകുമെന്നാണ് വാ‍ർത്തകൾ.

ഐ ഫോണ്‍ 14 പ്രോയുടെ മോഡല്‍
ഐ ഫോണ്‍ 14 പ്രോയുടെ മോഡല്‍

ഐഫോണ്‍ 15 പരമ്പരയില്‍ ഡിസ്‌പ്ലേ നോച്ച് ഒഴിവാക്കപ്പെടുമെന്നുമാണ് പ്രതീക്ഷ. ഹാപ്റ്റിക് എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സോളിഡ്-സ്റ്റേറ്റ് ബട്ടണുകൾ‍ സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ അവതരിപ്പിച്ച ഡൈനാമിക് ഐലന്‍ഡ് ഐഫോണ്‍ 15, 5 പ്ലസ് മോഡലുകളിലും പ്രോ പതിപ്പുകളിലും കൊണ്ടുവരുമെന്ന് ഓട്ടോമൊബൈൽ വിദഗ്ധ‍ർ അഭിപ്രായപ്പെടുന്നു.

ആപ്പിൾ ഐഫോൺ 15 പ്രോയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സോളിഡ്-സ്റ്റേറ്റ് ബട്ടണുകൾ ഒഴിവാക്കിയെങ്കിലും മറ്റ് മോഡലുകളെ അപേക്ഷിച്ച് പല ഫീച്ചേർസിലും വമ്പൻ സ‍ർപ്രൈസുകളാണ് 15 പ്രോയിൽ ഉള്ളത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് എളുപ്പത്തിൽ ഡേറ്റ കൈമാറുന്നതിന് സഹായിക്കും. ടൈറ്റാനിയം ഫ്രെയിം അവതരിപ്പിക്കുന്ന ആപ്പിളിന്റെ ആദ്യത്തെ സ്മാർട്ട് ഫോണാണ് ഐഫോൺ 15 പ്രോ. സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിം കൊണ്ട് നിർമിച്ച മോഡലുകളേക്കാൾ ഭാരം കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

ക്യാമറകളിലും അപ്ഡേഷൻ ഉണ്ടായിരിക്കും. ഉയർന്ന റെസല്യൂഷൻ കപ്പാസിറ്റിയുള്ള അൾട്രാ വൈഡ് ആംഗിൾ ലെൻസ് ഇതിൽ ഉൾപ്പെടാം. കൂടാതെ സാംസങ് ഗാലക്സി എസ് 23 അൾട്രായെ പിൻതള്ളാൻ കഴിയുന്ന പെരിസ്കോപ്പ് സൂം ലെൻസും ഐഫോൺ 15 പ്രോയ്ക്ക് ഉണ്ടായിരിക്കും.

ആപ്പിളിന്റെ ഫ്ലാ​ഗ്ഷിപ്പ് ഫോണ്‍ ഐഫോണ്‍ 15 പ്രോ എത്തുന്നു; എന്തൊക്കെ പ്രതീക്ഷിക്കാം?
'വില 122 കോടി രൂപ': ലോകത്തിലെ ഏറ്റവും വിലയുള്ള വാഹന നമ്പർ 'P7' സ്വന്തമാക്കി ദുബായ്ക്കാരൻ

15 പ്രോയിലുള്ള 3എൻഎം എ 17 ബയോണിക് പ്രോസസർ മറ്റ് മോഡലുകളെക്കാൾ ഉയർന്ന പെർഫോർമൻസും വാ​ഗ്ദാനം ചെയ്യും. 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവ ഐഫോൺ 15 പ്രോയിൽ ഉണ്ടാകും. ഇത്തരം അപ്​ഗ്രേഡുകൾ ഉള്ളതിനാൽ തന്നെ ഐഫോൺ 15 പ്രോയ്ക്ക് 999 ഡോളറിൽ നിന്ന് വില വ‍ർധനവുണ്ടാകും. ഇത് 2017 ൽ ലോഞ്ച് ചെയ്ത ഐഫോൺ എക്സിന് ശേഷമുള്ള ഏറ്റവും വിലയുള്ള ഐഫോൺ ആയിരിക്കുമെന്നും അഭിപ്രായമുണ്ട്.

logo
The Fourth
www.thefourthnews.in