ആഗോളതലത്തിൽ തകരാർ സൃഷ്ടിച്ച് 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്'; എന്താണ് മൈക്രോസോഫ്റ്റിൽ യഥാർഥത്തിൽ സംഭവിച്ചത്?

ആഗോളതലത്തിൽ തകരാർ സൃഷ്ടിച്ച് 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്'; എന്താണ് മൈക്രോസോഫ്റ്റിൽ യഥാർഥത്തിൽ സംഭവിച്ചത്?

ക്രൗഡ്‌ സ്ട്രൈക്ക് പ്രശ്‌നപരിഹാരം കണ്ടെത്തിയതായി ക്രൗഡ്‌ സ്ട്രൈക്കിൻ്റെ സിഇഒ ജോർജ്ജ് കുർട്‌സ് എക്‌സിലെ ഒരു പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു
Updated on
2 min read

ഇന്ന് മൈക്രോസോഫ്റ്റിന് സംഭവിച്ച തകരാർ ആഗോളതലത്തിൽ വിവിധ തരത്തിലുള്ള സേവന തടസങ്ങളാണ് ഉണ്ടാക്കിയത്. വിമാനങ്ങൾ നിർത്തിവയ്ക്കുകയും ബാങ്കിങ് മുതൽ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ വരെ ബാധിക്കപ്പെടുകയും ചെയ്തു. ഇന്ത്യ അടക്കം രാജ്യങ്ങളിലെ ബാങ്കുകളുടെ മാധ്യമസ്ഥാപനങ്ങൾ, ഐ.ടി മേഖല തുടങ്ങിയ മേഖലകളെ തകരാർ ബാധിച്ചു. ഉപയോഗത്തിനിടയിൽ പെട്ടെന്ന് നീല സ്ക്രീനുകൾ പ്രത്യക്ഷപ്പെടുന്നതാണ് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ വലച്ചത്. യഥാർഥത്തിൽ എന്താണ് സംഭവിച്ചത് ?

ആഗോളതലത്തിൽ തകരാർ സൃഷ്ടിച്ച് 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്'; എന്താണ് മൈക്രോസോഫ്റ്റിൽ യഥാർഥത്തിൽ സംഭവിച്ചത്?
മൈക്രോസോഫ്റ്റ് വിന്‍ഡോസ് നിശ്ചലം; ആഗോളതലത്തിൽ വിമാന സർവിസുകളെയും ബാങ്കുകളെയും ബാധിച്ചു

ഏകദേശം 83 ബില്യൺ ഡോളർ വിപണി മൂല്യമുള്ള യുഎസ് സൈബർ സുരക്ഷാ കമ്പനിയായ ക്രൗഡ്‌ സ്ട്രൈക്ക് അതിന്റെ ക്ലയന്റുകൾക്ക് അയച്ച അലർട്ട് പ്രകാരം കമ്പനി വ്യാപകമായി ഉപയോഗിക്കുന്ന ഫാൽക്കൺ സെൻസറാണ് മൈക്രോസോഫ്റ്റ് വിൻഡോസ് ക്രാഷ്ചെയ്യുന്നതിനും നീല സ്‌ക്രീൻ പ്രദർശിപ്പിക്കുന്നതിനും കാരണമാകുന്നത്. ഇത് അനൗപചാരികമായി 'മരണത്തിന്റെ നീല സ്ക്രീൻ' അഥവാ 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ സൈബർ സുരക്ഷാ കമ്പനികളിൽ ഒന്നാണ് ക്രൗഡ്‌ സ്ട്രൈക്ക്. ലോകമെമ്പാടും 20,000-ലധികം വരിക്കാർ കമ്പനിക്ക് ഉണ്ട്.

ക്രൗഡ്‌ സ്ട്രൈക്ക് പ്രശ്‌നപരിഹാരം കണ്ടെത്തിയതായി ക്രൗഡ്‌ സ്ട്രൈക്കിൻ്റെ സിഇഒ ജോർജ്ജ് കുർട്‌സ് എക്‌സിലെ ഒരു പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. “ഇത് ഒരു സുരക്ഷാ ലംഘനമോ സൈബർ ആക്രമണമോ അല്ല,” അദ്ദേഹം എക്സിൽ കുറിച്ചു. എന്നിരുന്നാലും, "ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത്" കമ്പ്യൂട്ടറുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് മുമ്പ് റീബൂട്ടിൽ തകരാറിലാകുന്നതിനാൽ, ബാധിച്ച സിസ്റ്റങ്ങൾ എത്ര എളുപ്പത്തിൽ ശരിയാക്കാമെന്ന് വ്യക്തമല്ല.

പ്രശ്‌നത്തിൻ്റെ വ്യാപ്തി വളരെ വലുതാണെന്ന് ബ്രിട്ടനിലെ ജിസിഎച്ച്ക്യു രഹസ്യാന്വേഷണ ഏജൻസിയുടെ ഭാഗമായ നാഷണൽ സൈബർ സെക്യൂരിറ്റി സെൻ്റർ (എൻസിഎസ്‌സി) മുൻ മേധാവി സിയാരൻ മാർട്ടിൻ പറഞ്ഞു. "ഇത് അഭൂതപൂർവമായ കാര്യമല്ല, വർഷങ്ങളായി ഇത് സംഭവിക്കാറുണ്ട്, പക്ഷേ ഇത് ഏറ്റവും വലിയ ഒന്നാണ്. ഇത് ഹ്രസ്വകാലത്തേക്കായിരിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം, പ്രശ്നം യഥാർഥത്തിൽ വളരെ ലളിതമാണ്.എന്നാൽ ഇത് വളരെ വളരെ വലുതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ തകരാർ സൃഷ്ടിച്ച് 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്'; എന്താണ് മൈക്രോസോഫ്റ്റിൽ യഥാർഥത്തിൽ സംഭവിച്ചത്?
അര്‍ജുന്റെ ലോറി നദിയില്‍ വീണിട്ടില്ല; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു, നാളെ റഡാർ ഉപയോഗിച്ച് തെരച്ചിൽ

കോവിഡ് 19 ന് ശേഷം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സർക്കാരുകളും വിവിധ ബിസിനസുകളും ഒരുപോലെ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള സാങ്കേതിക കമ്പനികളെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. ഹാക്കർമാർ അവരുടെ കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ ലംഘിക്കുന്നതിൽ നിന്ന് പരിരക്ഷിക്കുന്നതിന്, പല ബിസിനസുകളും എൻഡ്‌പോയിൻ്റ് ഡിറ്റക്ഷൻ ആൻഡ് റെസ്‌പോൺസ് അല്ലെങ്കിൽ ഇഡിആർ എന്നറിയപ്പെടുന്ന സൈബർ സുരക്ഷാ ഉത്പന്നം ഉപയോഗിക്കുന്നു. ഇവ കോർപ്പറേറ്റ് മെഷീനുകളുടെ പശ്ചാത്തലത്തിലോ എൻഡ് പോയിൻ്റുകളിലോ ആണ് ഇവ പ്രവർത്തിക്കുക.

ആഗോളതലത്തിൽ തകരാർ സൃഷ്ടിച്ച് 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്'; എന്താണ് മൈക്രോസോഫ്റ്റിൽ യഥാർഥത്തിൽ സംഭവിച്ചത്?
ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിൽ സിബിഐക്ക് അമിതാധികാരം; സ്വകാര്യവ്യക്തികൾക്കെതിരെ കേസെടുക്കാൻ സംസ്ഥാന അനുമതി വേണ്ട

ക്രൗഡ്‌ സ്ട്രൈക്ക് പോലെയുള്ള സ്ഥാപനങ്ങൾക്ക് അവരുടെ ഇഡിആർ ഉൽപ്പന്നങ്ങൾ സാധ്യതയുള്ള ഡിജിറ്റൽ ആക്രമണങ്ങൾക്കുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളായി ഉപയോഗിക്കാൻ സാധിക്കും. ഇതുവഴി വൈറസുകൾക്കായി സ്കാൻ ചെയ്യാനും കോർപ്പറേറ്റ് നെറ്റ്‌വർക്കുകളിലേക്ക് അനധികൃത ആക്‌സസ് നേടുന്നതിൽ നിന്ന് ഹാക്കർമാരെ തടയാനും കഴിയും.

എന്നാൽ, ഈ സാഹചര്യത്തിൽ, ക്രൗഡ്‌സ്ട്രൈക്കിൻ്റെ കോഡിലെ ചിലത് വിൻഡോസ് പ്രവർത്തനക്ഷമമാക്കുന്ന കോഡിലെ ചിലതുമായി വൈരുദ്ധ്യമുണ്ടാക്കുകയും റീബൂട്ട് ചെയ്‌തതിന് ശേഷവും ആ സിസ്റ്റങ്ങൾ തകരാറിലാകുകയും ചെയ്യുന്നു. സമാനമായ തകരാറാണ് ഇന്ന് സംഭവിച്ചത്.

ആഗോളതലത്തിൽ തകരാർ സൃഷ്ടിച്ച് 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്'; എന്താണ് മൈക്രോസോഫ്റ്റിൽ യഥാർഥത്തിൽ സംഭവിച്ചത്?
കാൻവട് യാത്ര നടക്കുന്ന വഴിയിൽ ഹലാൽ ഭക്ഷണം വിൽക്കരുത്; ഭക്ഷണശാല ഉടമസ്ഥരുടെ പേരുകൾ പ്രദർശിപ്പിക്കണമെന്നും യുപി സർക്കാർ

ആഗോള സാങ്കേതിക തകർച്ച സ്പാനിഷ് വിമാനത്താവളങ്ങൾ, യുഎസ് എയർലൈനുകൾ, ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ, ബാങ്കുകൾ എന്നിവയുൾപ്പെടെ അന്താരാഷ്ട്ര തലത്തിലുള്ള വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെ ബാധിച്ചു. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, നിരവധി യുഎസ് സംസ്ഥാനങ്ങൾ എന്നിവയിലെ ഗവൺമെൻ്റുകളും തകരാർ മൂലം ഗുരുതരമായ പ്രതിസന്ധി നേരിടുന്നുണ്ട്.

logo
The Fourth
www.thefourthnews.in