ഉദ്യോഗാർഥികളെ കുടുക്കുന്ന 'ഗോസ്റ്റ് ജോബ്‌സ്'; വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാം?

ഉദ്യോഗാർഥികളെ കുടുക്കുന്ന 'ഗോസ്റ്റ് ജോബ്‌സ്'; വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാം?

കഴിഞ്ഞ കുറച്ച് വർഷങ്ങളായാണ് ഇത്തരം സംഭവങ്ങള്‍ വ്യാപകമാകുന്നത്. ആഗോള തൊഴില്‍ വിപണിയില്‍ ഇതൊരു വലിയ പ്രശ്നമായി മാറുകയും ചെയ്തിട്ടുണ്ട്
Updated on
1 min read

സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് പിന്നാലെ പലഭീമൻ കമ്പനികളും വൻസംഖ്യയിലാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. ഇതോടെ തൊഴില്‍ കണ്ടെത്തുക എന്നത് ഒരു ശ്രമകരമായ ദൗത്യമായി മാറിക്കഴിഞ്ഞു. ഓണ്‍ലൈനിലൂടെ നിരവധി അവസരങ്ങള്‍ തൊഴില്‍തേടുന്നവരുടെ മുന്നിലെത്തുന്നുണ്ടെങ്കിലും പലതും തട്ടിപ്പാണെന്നതാണ് മറ്റൊരു കാര്യം. തട്ടിപ്പ് മാത്രമല്ല, ജോലിക്കെടുക്കാൻ താല്‍പ്പര്യമില്ലാതെ കമ്പനികള്‍ പരസ്യം നല്‍കാൻ തയ്യാറാകുന്നതായും റിപ്പോർട്ടുകളുണ്ട്. 'ഗോസ്റ്റ് ജോബ്‌സ്' എന്നാണ് ഇത്തരം തൊഴില്‍പര്യസങ്ങളെ വിശേഷിപ്പിക്കുന്നത്.

എന്താണ് 'ഗോസ്റ്റ് ജോബ്‌സ്'?

വലിയ കമ്പനികളാകാം ഇത്തരത്തില്‍ തൊഴില്‍ അന്വേഷകരെ തേടിയെത്തുന്നത്. അവസരങ്ങള്‍ യഥാർഥത്തില്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍, കമ്പനികള്‍ ബഡ്ജറ്റ് വെട്ടിക്കുറയ്ക്കുന്നതും അല്ലെങ്കില്‍ മറ്റ് തീരുമാനങ്ങളുടെ സ്വാധീനത്താലും നിയമനം നടക്കാതെ പോകുന്നതാകാനും സാധ്യതയുണ്ട്. എന്നിരുന്നാലും ഈ നിയമനപരസ്യം ഓണ്‍ലൈനില്‍ തുടരുക തന്നെ ചെയ്യും. ആയിരക്കണക്കിന് ഉദ്യോഗാർഥികള്‍ അപേക്ഷകളയയ്ക്കുകയും ചെയ്യും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായാണ് ഇത്തരം സംഭവങ്ങള്‍ വ്യാപകമാകുന്നത്. ആഗോള തൊഴില്‍ വിപണിയില്‍ ഇതൊരു വലിയ പ്രശ്നമായി മാറുകയും ചെയ്തിട്ടുണ്ട്. തൊഴിലന്വേഷകർ വ്യാപകമായി സമീപിക്കുന്ന റെസ്യൂമി ബില്‍ഡർ എന്ന ഓണ്‍ലൈൻ പ്ലാറ്റ്ഫോം ഇക്കാര്യത്തില്‍ റിപ്പോർട്ടും പുറത്തുവിട്ടിരുന്നു. ഇത്തരം വ്യാജ തൊഴില്‍ പരസ്യങ്ങള്‍ നല്‍കുന്നതായി പത്തില്‍ നാല് കമ്പനികളും സമ്മതിച്ചതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പലരും നിലവിലില്ലാത്ത സ്ഥാനങ്ങളിലേക്കാണ് പരസ്യം നല്‍കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഉദ്യോഗാർഥികളെ കുടുക്കുന്ന 'ഗോസ്റ്റ് ജോബ്‌സ്'; വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാം?
ഫോണ്‍പേയില്‍ ക്രെഡിറ്റ് ലൈൻ; എങ്ങനെ ഉപയോഗിക്കാം?

വ്യാജന്മാരെ എങ്ങനെ മനസിലാക്കാം?

വ്യാജന്മാരെ കണ്ടെത്തുന്നതിനായി പരസ്യം വിശദമായി പരിശോധിക്കുക. എത്ര കാലയളവിലേക്കാണ് ആവശ്യമെന്നതാണ് ഇതില്‍ പ്രധാനം. കുറഞ്ഞ കാലയളവില്‍ കൂടുതല്‍ പേരെയാണ് ആവശ്യമെങ്കില്‍ അത് വ്യാജപരസ്യമാകാനാണ് സാധ്യത.

പരസ്യത്തിന്റെ തലക്കെട്ടിലൂടെയും തട്ടിപ്പ് കണ്ടുപിടിക്കാം. തൊഴിലിനെക്കുറിച്ച് അവ്യക്തമായ തലക്കെട്ടാണ് പരസ്യത്തിലെങ്കില്‍ വ്യാജമാകാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്.

തൊഴിലെന്താണെന്നത് സംബന്ധിച്ചുള്ള വിവരണത്തിലെ അവ്യക്തതയാകാം മറ്റൊരു സൂചന. ഏത് സ്ഥാനത്തേക്ക്, എത്തരത്തിലായിരിക്കും തൊഴില്‍, പരിചയസമ്പത്ത് എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും വിവരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ വിശ്വാസയോഗ്യമാകാനുള്ള സാധ്യതയും കൂടുതലാണ്.

മറ്റൊരിടത്ത് കണ്ട പരസ്യം വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അത് വ്യാജമാകാൻ സാധ്യതയുണ്ട്. ഒരിക്കല്‍ പരസ്യം നല്‍കിയിട്ടുണ്ടെങ്കില്‍ നിയമനം നടന്നതാണെങ്കില്‍ പരസ്യം സ്വഭാവികമായും പിൻവലിക്കേണ്ടതാണ്. കമ്പനിയുടെ വിശദമായ വിവരങ്ങള്‍ ഇല്ലാത്ത പരസ്യങ്ങളും വിശ്വസിക്കേണ്ടതില്ലെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.

logo
The Fourth
www.thefourthnews.in