വീഡിയോ സന്ദേശങ്ങളും ഇനി തത്സമയം അയയ്ക്കാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

വീഡിയോ സന്ദേശങ്ങളും ഇനി തത്സമയം അയയ്ക്കാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

വോയ്സ് മെസേജ് അയയ്ക്കുന്നത് പോലെ ഇനി ഷോർട്ട് വീഡിയോകളും മെസേജായി അയയ്ക്കാം
Updated on
1 min read

തത്സമയ വീഡിയോ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയയ്ക്കാവുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്. ടെലഗ്രാമിലെ വീഡിയോ മെസേജ് ഫീച്ചറിന് സമാനമാണ് പുത്തൻ മാറ്റം. വോയ്സ് മെസേജ് അയയ്ക്കുന്നത് പോലെ ഇനി ഷോർട്ട് വീഡിയോകളും മെസേജായി അയയ്ക്കാം. വീഡിയോ ദൈര്‍ഘ്യം പരമാവധി 60 സെക്കന്‍ഡാണ്.

വീഡിയോ സന്ദേശങ്ങളും ഇനി തത്സമയം അയയ്ക്കാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
നമ്പറിന് പകരം യൂസർ നെയിം, വീഡിയോ കോൾ സ്ക്രീൻ ഷെയറിങ്; ഇത് പുതിയ വാട്സ് ആപ്പ്

മെസേജ് ടൈപ്പിങ് ബാറിന് വലത് വശത്തായുള്ള ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ അത് വീഡിയോ മോഡിലേക്ക് മാറും. വിരല്‍ സ്‌ക്രീനില്‍ വയ്ക്കാതെ തന്നെ വീഡിയോ റെക്കോര്‍ഡ് ചെയ്യാമെന്നതാണ് പ്രത്യേകത. വോയ്സ് മെസേജ് അയക്കുന്നതിന് സമാനമായി റെക്കോര്‍ഡ് ബട്ടൺ അമര്‍ത്തി മുകളിലേക്ക് സ്വൈപ് ചെയ്യാനും ലോക്ക് ചെയ്യാനുമുള്ള ഓപ്ഷനുണ്ട്. ഈ വീഡിയോ മെസേജുകള്‍ വൃത്താകൃതിയിലാണ് ചാറ്റില്‍ കാണാൻ കഴിയുക. കൂടാതെ, ശബ്ദമില്ലാതെ ഓട്ടോമാറ്റിക്കായി പ്ലേ ആകുകയും ചെയ്യും. വീഡിയോയില്‍ ടാപ്പ് ചെയ്യുന്നതോടെ ശബ്ദത്തോടുകൂടി ദൃശ്യങ്ങള്‍ കാണാം.

മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തത്സമയ വീഡിയോ സന്ദേശം എങ്ങനെ അയക്കാമെന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്.

വീഡിയോ സന്ദേശങ്ങളും ഇനി തത്സമയം അയയ്ക്കാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്; ബിസിനസ് അക്കൗണ്ട് ഉപയോക്താക്കൾക്ക് ഇനി സ്റ്റാറ്റസുകൾ ആർക്കൈവ് ചെയ്ത് സൂക്ഷിക്കാം

ആഗോളതലത്തില്‍ പുതിയ വീഡിയോ ഫീച്ചര്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ് വാട്‌സ് ആപ്പ്. ലോകമെമ്പാടുമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ഉടന്‍ ലഭ്യമാകുന്നതാണ്. പുതിയ ഫീച്ചര്‍ ആൻഡ്രോയിഡിലും ഐഫോണിലും ലഭ്യമാകും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ വാട്‌സ് ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് വഴി ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ സ്വന്തമാക്കാവുന്നതാണ്. സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കാന്‍ ഈ വീഡിയോ സന്ദേശങ്ങള്‍ പൂര്‍ണമായും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും കമ്പനി പറയുന്നു.

logo
The Fourth
www.thefourthnews.in