വാട്സാപ്പിലൂടെ ചിത്രങ്ങളയച്ചാൽ ഇനി ക്വാളിറ്റി നഷ്ടമാവില്ല; പുതിയ ഫീച്ചർ പ്രഖ്യാപിച്ച് സക്കർബർഗ്

വാട്സാപ്പിലൂടെ ചിത്രങ്ങളയച്ചാൽ ഇനി ക്വാളിറ്റി നഷ്ടമാവില്ല; പുതിയ ഫീച്ചർ പ്രഖ്യാപിച്ച് സക്കർബർഗ്

ചിത്രങ്ങൾ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോൾ സ്റ്റാൻഡേർഡ് ക്വാളിറ്റി നിലനിർത്തണോ അതോ എച്ച്‌ഡിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്നത് ഉപയോക്താവിന് തിരഞ്ഞെടുക്കാം
Updated on
1 min read

പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് വാട്സാപ്പ്. ക്വാളിറ്റി നഷ്ടമാകാതെ ചിത്രങ്ങൾ അയക്കാവുന്ന ഫീച്ചറാണ് വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ളതും റെസല്യൂഷനിലുള്ളതുമായ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കിടാൻ സാധിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ക്വാളിറ്റി നഷ്ടപ്പെടാതെയിരിക്കാൻ ചിത്രങ്ങൾ ഇനി ഡോക്യുമെന്റായിട്ട് തന്നെ അയക്കണം എന്ന ബുദ്ധിമുട്ട് ഇനിയില്ല. പുതിയ ഫീച്ചർ ഏതാനും ആഴ്ചകൾക്കുള്ളിൽ ലഭ്യമാകും.

വാട്സാപ്പിലൂടെ ചിത്രങ്ങളയച്ചാൽ ഇനി ക്വാളിറ്റി നഷ്ടമാവില്ല; പുതിയ ഫീച്ചർ പ്രഖ്യാപിച്ച് സക്കർബർഗ്
'കശ്മീരിലുണ്ടായിരുന്നവരെല്ലാം പണ്ഡിറ്റുകൾ, മുസ്ലിങ്ങൾ മതപരിവര്‍ത്തനത്തിന്റെ ഫലം'; ഗുലാം നബി ആസാദിന്റെ പരാമർശം വിവാദത്തിൽ

വാട്സാപ്പിലൂടെ ഇപ്പോൾ അയക്കുന്ന ചിത്രങ്ങൾ സ്റ്റാൻഡേർഡ് ക്വാളിറ്റിയിൽ ഉള്ളതാണ്. എന്നാൽ ഇനി മുതൽ ചിത്രങ്ങൾ എച്ച് ഡി ക്വാളിറ്റിയിൽ അയക്കാം. അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോൾ സ്റ്റാൻഡേർഡ് ക്വാളിറ്റിയിലെ ചിത്രങ്ങൾ അതേ ക്വാളിറ്റിയിൽ നിലനിർത്താനും എച്ച്‌ഡി ക്വാളിറ്റിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യനും ഉപയോക്താവിന് ഓപ്ഷനുണ്ട്. എച്ച്ഡി ചിത്രങ്ങൾ മാത്രമല്ല എച്ച്ഡി ദൃശ്യങ്ങളും ഉടൻ തന്നെ വരുമെന്നാണ് മാർക്ക് സക്കർബർഗ് വ്യക്തമാക്കിയിരിക്കുന്നത്.

വാട്സാപ്പിലൂടെ ചിത്രങ്ങളയച്ചാൽ ഇനി ക്വാളിറ്റി നഷ്ടമാവില്ല; പുതിയ ഫീച്ചർ പ്രഖ്യാപിച്ച് സക്കർബർഗ്
രണ്ടായിരത്തോളം ലോകപ്രശസ്ത അഭിമുഖങ്ങള്‍; വിഖ്യാത ടെലിവിഷന്‍ അവതാരകന്‍ മൈക്കല്‍ പാര്‍ക്കിന്‍സന് വിട

വീഡിയോ കോളിനിടയിൽ ഉപയോക്താക്കൾക്ക് അവരുടെ സ്‌ക്രീൻ പങ്കിടാൻ സഹായിക്കുന്ന ഫീച്ചർ ഈ മാസമാദ്യമാണ് സക്കർബർഗ് പ്രഖ്യാപിച്ചത്. കോളിനിടയിൽ സ്ക്രീനിന്റെ തത്സമയ കാഴ്ച പങ്കിടാൻ സാധിക്കുമെന്നായിരുന്നു സക്കർബർഗ് പറഞ്ഞത്.

വീഡിയോ കോളുകൾ ഇനി പോർട്രെയ്റ്റ് മോഡിൽ മാത്രമല്ല ലാൻഡ്‌സ്‌കേപ്പ് മോഡിലും ആസ്വദിക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചാറ്റിലൂടെ ചെറിയ സ്വകാര്യ വീഡിയോകൾ റെക്കോർഡ് ചെയ്ത് പങ്കിടാൻ കഴിയുന്ന പുതിയ ഫീച്ചർ വാട്സാപ് അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in