കടപ്പാട്: വാട്‌സ്ആപ്പ്
കടപ്പാട്: വാട്‌സ്ആപ്പ്

വാട്‍‌സ്ആപ്പില്‍ ഇനി സന്ദേശങ്ങളും പിന്‍ ചെയ്യാം; പുതിയ ഫീച്ചർ

ടെലഗ്രാമിന് സമാനമായ സവിശേഷതകള്‍ അവതരിപ്പിക്കണമെന്നുള്ള ആവശ്യം ഏറെ നാളായി ഉപയോക്താക്കളില്‍ നിന്ന് ഉയർന്നിരുന്നു
Updated on
1 min read

വാട്‌സ്ആപ്പില്‍ ഇനി ചാറ്റുകള്‍ മാത്രമല്ല സന്ദേശങ്ങളും പിന്‍ ചെയ്യാം. ഇതോടെ പിന്‍ ചെയ്തിരിക്കുന്ന സന്ദേശം ചാറ്റ് വിന്‍ഡോയുടെ മുകളിലായി പ്രത്യക്ഷപ്പെടും.പക്ഷേ, ഒരു സമയത്ത് ഒരു സന്ദേശം മാത്രമാണ് പിന്‍ചെയ്യാന്‍ സാധിക്കുക. ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. വ്യക്തിഗത ചാറ്റിലും ഗ്രൂപ്പ് ചാറ്റിലും ഫീച്ചർ ലഭ്യമാണ്. സന്ദേശങ്ങള്‍ മാത്രമല്ല, പോളുകള്‍, ഇമോജി, ലൊക്കേഷന്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം പിന്‍ ചെയ്യാനാകും. ടെലഗ്രാമിന് സമാനമായ സവിശേഷതകള്‍ അവതരിപ്പിക്കണമെന്നുള്ള ആവശ്യം ഏറെ നാളായി ഉപയോക്താക്കളില്‍ നിന്ന് ഉയർന്നിരുന്നു.

എങ്ങനെ സന്ദേശങ്ങള്‍ പിന്‍ ചെയ്യാം

ആന്‍ഡ്രോയിഡില്‍ പിന്‍ ചെയ്യുന്നതിനായി സന്ദേശത്തില്‍ ലോങ് പ്രെസ് ചെയ്യുക. ശേഷം സ്ക്രീനിന്റെ വലതുവശത്തുള്ള ത്രി ഡൊട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് പിന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ആപ്പിള്‍ ഡിവൈസുകളില്‍ സന്ദേശത്തില്‍ സ്വൈപ് ചെയ്താല്‍ പിന്‍ ഓപ്ഷന്‍ ലഭിക്കുന്നതാണ്.

കടപ്പാട്: വാട്‌സ്ആപ്പ്
ഇന്‍സ്റ്റഗ്രാമില്‍ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാന്‍ മാർഗമുണ്ട്

സന്ദേശം എത്ര സമയം പിന്‍ ചെയ്തു വെക്കണമെന്നും ഉപയോക്താവിന് തിരഞ്ഞെടുക്കാം. 24 മണിക്കൂർ, ഏഴ് ദിവസം, 30 ദിവസം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണുള്ളത്. ഡീഫോള്‍ട്ടായി ആപ്ലിക്കേഷന്‍ ഏഴ് ദിവസമാണ് തിരഞ്ഞെടുക്കുന്നത്. ചാനലുകളിലേക്കും ഈ സവിശേഷത എത്തുമോ എന്നതില്‍ വ്യക്തത വരുത്താന്‍ കമ്പനി തയാറായിട്ടില്ല.

logo
The Fourth
www.thefourthnews.in