ഇമെയില്‍ വഴി ലോഗിന്‍ ചെയ്യാം; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഇമെയില്‍ വഴി ലോഗിന്‍ ചെയ്യാം; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

പുതിയ ഫീച്ചര്‍ എന്നായിരിക്കും നിലവില്‍ വരികയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല
Updated on
1 min read

സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താനായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്നതിന് പകരം ഇനി ഇമെയില്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാൻ കഴിയും. ഇമെയില്‍ ഉപയോഗിച്ച് ഉപയോക്താവിന്റെ അക്കൗണ്ട് സുരക്ഷിതമാക്കലാണ് പുതിയ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്.

ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ ഒടിപി ഫോണിലേക്ക് വരികയും അതുവഴി ഉപയോക്താവിന്റെ തന്നെയാണ് അക്കൗണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന രീതിയാണ് ആപ്പ് പിന്തുടരുന്നത്

അക്കൗണ്ട് സുരക്ഷയുടെ ഭാഗമായി ഉപയോക്താവിന് ഇനി മുതല്‍ ആപ്പ് ഇമെയില്‍ വിലാസം ആവശ്യപ്പെടുമെന്നാണ് WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ പുതിയ ഡിവൈസില്‍ കണക്ട് ചെയ്യുമ്പോള്‍ ആവശ്യപ്പെടുന്നത് ഫോണ്‍ നമ്പര്‍ മാത്രമാണ്.

ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ ഒടിപി ഫോണിലേക്ക് വരികയും അതുവഴി ഉപയോക്താവിന്റെ തന്നെയാണ് അക്കൗണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന രീതിയാണ് ആപ്പ് നിലവിൽ പിന്തുടരുന്നത്. ഈ രീതി, ഫോണോ സിം കാര്‍ഡോ നഷ്ടമായാൽ പ്രയോഗികമല്ലെന്നാണ് വാട്‌സ് ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയുടെ വിലയിരുത്തല്‍. ഇതേത്തുടർന്നാണ് ഇമെയില്‍ വഴി ലോഗിന്‍ ചെയ്യാമെന്ന ആശയം മെറ്റ മുന്നോട്ടുവയ്ക്കുന്നത്.

ഇമെയില്‍ വഴി ലോഗിന്‍ ചെയ്യാം; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
വീഡിയോ സന്ദേശങ്ങളും ഇനി തത്സമയം അയയ്ക്കാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

ഇമെയില്‍ ലോഗിന്‍ ചെയ്യുന്ന ഫീച്ചര്‍ എന്നാണ് നിലവില്‍ വരികയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ പുതിയഫീച്ചര്‍ അവതരിപ്പിക്കുന്നതോടെ ആപ്പ് ഉപയോക്താക്കളുെട വിശ്വാസം ആര്‍ജിക്കുമെന്നാണ് ടെക് ലോകത്തെ നിരീക്ഷണം. ആപ്പിന്റെ v2.23.16.15 പതിപ്പ് ഉപയോഗിക്കുന്ന വാട്ട്‌സ് ആപ്പ് ബീറ്റ് ടെസ്റ്റര്‍മാരാണ് പുതിയ ഫീച്ചറിനും പിന്നില്‍ പ്രവര്‍ത്തിച്ചത്.

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ടു -സ്റ്റെപ്പ് വെരിഫിക്കേഷന്റെ പിന്‍ സജ്ജീകരണത്തിലും ഇമെയില്‍ വിലാസം ആവശ്യപ്പെട്ടിരുന്നു. ഇത് അക്കൗണ്ടുകള്‍ക്ക് അധിക സുരക്ഷ നല്‍കാനാണെന്നായിരുന്നു ആപ്പിന്റെ പ്രതികരണം. എന്നാല്‍ ആദ്യമായാണ് ലോഗിന്‍ ആവശ്യത്തിന് വാട്‌സ്ആപ്പ് ഇമെയില്‍ ഉപയോഗിക്കുന്നത്.

ഇമെയില്‍ വഴി ലോഗിന്‍ ചെയ്യാം; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്; ബിസിനസ് അക്കൗണ്ട് ഉപയോക്താക്കൾക്ക് ഇനി സ്റ്റാറ്റസുകൾ ആർക്കൈവ് ചെയ്ത് സൂക്ഷിക്കാം

തത്സമയ വീഡിയോ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയയ്ക്കാവുന്ന ഫീച്ചർ അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ടെലഗ്രാമിലെ വീഡിയോ മെസേജ് ഫീച്ചറിന് സമാനമാണ് ഇത്.

logo
The Fourth
www.thefourthnews.in