വാട്‌സ് ആപ്പില്‍ ഇനി സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാം; പുതിയ പ്രൈവസി ഫീച്ചര്‍ ഉടന്‍

വാട്‌സ് ആപ്പില്‍ ഇനി സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാം; പുതിയ പ്രൈവസി ഫീച്ചര്‍ ഉടന്‍

ലോക്ക് ചെയ്ത് ചാറ്റുകളില്‍ കൈമാറിയ ചിത്രങ്ങളോ വീഡിയോകളോ ഫോണ്‍ ഗാലറിയിലും കാണാന്‍ സാധിക്കില്ല
Updated on
1 min read

ജനപ്രിയ മെസേജിങ്ങ് പ്ലാറ്റ്‌ഫോമായ വാട്‌സ് ആപ് ഉപയോക്താവിന്റെ സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കി പുതിയ പ്രൈവസി ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. ഉപയോക്താവിന് സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചർ ഉടൻ ലഭ്യമാവും. ഫോണ്‍ മറ്റൊരാളുടെ കൈയിലാണെങ്കിലും ലോക്ക് ചെയ്ത് വച്ച സ്വകാര്യ ചാറ്റുകളോ അതില്‍ ഉള്‍പ്പെട്ട ചിത്രങ്ങളോ മറ്റൊരാള്‍ക്ക് കാണാന്‍ സാധിക്കില്ല.

മറ്റൊരാളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനുള്ള താൽപ്പര്യം പലർക്കുമുണ്ട്. വാട്‌സ് ആപ് ചാറ്റുകള്‍ മറ്റൊരാള്‍ക്ക് കാണാന്‍ സാധിക്കുമ്പോള്‍ നിങ്ങളുടെ സന്ദേശങ്ങളുടെ ഫോട്ടോകളുടെയും സ്വകാര്യത നഷ്ടപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഉപയോക്താവിന്റെ സ്വകാര്യതയെ സംരക്ഷിക്കാനായാണ് ചാറ്റ് ലോക്ക് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ വാട്‌സ് ആപ് അവതരിപ്പിക്കുന്നത്.

വാട്‌സ് ആപ്പില്‍ ഇനി സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാം; പുതിയ പ്രൈവസി ഫീച്ചര്‍ ഉടന്‍
''അടിസ്ഥാനരഹിതം'';സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന ആരോപണം നിഷേധിച്ച് വാട്സ് ആപ്പ്

വാട്‌സ് ആപ് ബീറ്റ പതിപ്പില്‍ മാത്രമാണ് ഈ ഫീച്ചര്‍ നിലവിൽ ലഭ്യമായതെന്ന് വാട്‌സ് ആപ് അപ്‌ഡേറ്റ് ട്രാക്കര്‍ വെബ്‌സൈറ്റായ WABetainfo യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വാട്‌സ് ആപ്പിന്റെ ഭാവിയിലെ അപ്ഡേഷനില്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും അത് എപ്പോഴാണെന്നത് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാട്‌സ് ആപ്പില്‍ ഇനി സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാം; പുതിയ പ്രൈവസി ഫീച്ചര്‍ ഉടന്‍
സ്വകാര്യത നയം: വാട്‌സ് ആപ്പിന്റെയും ഫേസ്ബുക്കിന്റെയും ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി

ലോക്ക് ചാറ്റ് എന്ന പേരുപോലെ പ്രത്യേക ചാറ്റോ, ഗ്രൂപ് ചാറ്റോ പാസ് വേഡോ ഫിങ്കര്‍ പ്രിന്റോ ഉപയോഗിച്ച് ലോക്ക് ചെയ്യാന്‍ സാധിക്കും. ലോക്ക് ചെയ്ത് വച്ച ചാറ്റില്‍ വരുന്ന സന്ദേശങ്ങള്‍ നോട്ടിഫിക്കേഷനിലും മറ്റൊരാള്‍ക്ക് ആക്‌സസ് ചെയ്യാന്‍ സാധിക്കില്ല. ലോക്ക് ചെയ്ത് ചാറ്റുകളില്‍ കൈമാറിയ ചിത്രങ്ങളോ വീഡിയോകളോ ഫോണ്‍ ഗാലറിയിലും കാണാന്‍ സാധിക്കില്ല. ലോക്ക് ചെയ്ത ചാറ്റുകള്‍ മറ്റ് ചാറ്റുകളില്‍നിന്ന് വേറിട്ട് നില്‍ക്കും. ഈ അപ്ഡേഷന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമല്ലെങ്കിലും ഉപയോക്താവിന് ഏറെ ഉപയോഗപ്രദമാകുന്ന ഫീച്ചറായിരിക്കുമെന്നതില്‍ സംശയമില്ല.

logo
The Fourth
www.thefourthnews.in