'പ്രൈവസി ചെക്ക് അപ്പ്' ഫീച്ചറെത്തി; വാട്‌സ്ആപ്പ്‌ ഇനി ഡബിള്‍ സ്ട്രോങ്

'പ്രൈവസി ചെക്ക് അപ്പ്' ഫീച്ചറെത്തി; വാട്‌സ്ആപ്പ്‌ ഇനി ഡബിള്‍ സ്ട്രോങ്

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്
Updated on
1 min read

സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള നിരവധി ഫീച്ചറുകളാണ് അടുത്തിടെയായി വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. പ്രൈവസി ചെക്ക് അപ്പാണ് മെസേജിങ് പ്ലാറ്റ്ഫോമിന്റെ പുതിയ പരീക്ഷണം. ഇതിലൂടെ ഉപയോക്താവിന് സന്ദേശങ്ങള്‍, കോളുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവയിലെല്ലാം ആവശ്യമായ തലത്തില്‍ സ്വകാര്യത ഉറപ്പാക്കാനാകുമെന്നാണ് വാട്‌സ്ആപ്പിന്റെ അവകാശവാദം. പ്രൈവസി സെറ്റിങ്സ് (Privacy Settings) വിഭാഗത്തിലായിരിക്കും സ്റ്റാർട്ട് ചെക്ക് അപ്പ് പ്രത്യക്ഷപ്പെടുക.

സവിശേഷതയുടെ പ്രത്യേകതകള്‍

  • വാട്‌സ്ആപ്പിലൂടെ ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ വഴി ആർക്കൊക്കെ ബന്ധപ്പെടാന്‍ കഴിയുമെന്നും ഗ്രൂപ്പുകളില്‍ ആർക്കൊക്കെ ആഡ് ചെയ്യാനാകുമെന്നും ഉപയോക്താവിന് തന്നെ നിശ്ചയിക്കാനാകും. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍ ഒഴിവാക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.

  • ഓണ്‍ലൈന്‍ സ്റ്റാറ്റസ്, പ്രൊഫൈല്‍ ചിത്രം, സ്റ്റാറ്റസുകള്‍, ലാസ്റ്റ് സീന്‍ എന്നിവ തിരഞ്ഞെടുക്കപ്പെടുന്ന കോണ്‍ടാക്റ്റുകള്‍ക്ക് മാത്രം ദൃശ്യമാകുന്ന തരത്തിലേക്ക് മാറ്റാനാകും.

  • ടു സ്റ്റെപ്പ് വേരിഫിക്കേഷനും ഫിംഗർപ്രിന്റ് ലോക്കും ഉള്‍പ്പടെയുള്ള സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് അക്കൗണ്ടിന്റെ സ്വകാര്യത മെച്ചപ്പെടുത്താം.

'പ്രൈവസി ചെക്ക് അപ്പ്' ഫീച്ചറെത്തി; വാട്‌സ്ആപ്പ്‌ ഇനി ഡബിള്‍ സ്ട്രോങ്
ഡിസ്‌കോര്‍ഡിന് സമാനമായ വോയ്സ് ചാറ്റ് സൗകര്യം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

പ്രൈവസി ചെക്ക് അപ്പ് എവിടെ?

പ്രൈവസി ചെക്ക് അപ്പിലേക്ക് പോകുന്നതിനായി വാട്‌സ്ആപ്പ് സെറ്റിങ്സ് (Settings) തിരഞ്ഞെടുക്കുക. ശേഷം പ്രൈവസിയില്‍ (Privacy) ക്ലിക്ക് ചെയ്യുക. സ്ക്രീനിന്റെ മുകളിലായി തെളിയുന്ന സ്റ്റാർട്ട് ചെക്ക് അപ്പ് ബാനറിലേക്കാണ് ഇനി പോകേണ്ടത്. ശേഷം നിങ്ങള്‍ക്ക് ആവശ്യമായ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

logo
The Fourth
www.thefourthnews.in