അജ്ഞാത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയുന്ന പുതിയ ഫീച്ചറുമായി വാട്‌സ് ആപ്

അജ്ഞാത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയുന്ന പുതിയ ഫീച്ചറുമായി വാട്‌സ് ആപ്

പുതിയ വാട്‌സ് ആപ് ഫീച്ചര്‍ ഉപയോക്താക്കളുടെ സ്വകാര്യത കൂട്ടുകയും കൂടുതല്‍ നിയന്ത്രണം നല്‍കുകയും ചെയ്യും
Updated on
1 min read

തട്ടിപ്പുകാരില്‍നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചറുമായി വാട്‌സ് ആപ്. അജ്ഞാത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയുന്ന ഒരു ഫീച്ചറാണ് അവതരിപ്പിക്കുന്നതെന്ന് വാട്‌സ് ആപ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ വാട്‌സ് ആപ് ഫീച്ചര്‍ ഉപയോക്താക്കളുടെ സ്വകാര്യത കൂട്ടുകയും കൂടുതല്‍ നിയന്ത്രണം നല്‍കുകയും ചെയ്യും. റിപ്പോര്‍ട്ടുകളനുസരിച്ച് അജ്ഞാത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഫീച്ചര്‍ വാട്‌സാപ് പരീക്ഷിക്കുന്നു. ഭാവിയിലെ ഒരു അപ്‌ഡേറ്റില്‍ ഇത് ലഭ്യമാകും. ഇത് ആക്ടിവേറ്റ് ചെയ്യുമ്പോള്‍ അജ്ഞാതരായ ആളുകളില്‍നിന്നു വരുന്ന സന്ദേശങ്ങള്‍ ഒരു പരിധി കഴിയുമ്പോള്‍ ഉപയോക്താക്കളെ അനാവശ്യമോ ഹാനികരമോ ആയ വിഷയത്തില്‍നിന്ന് സംരക്ഷിക്കും.

അജ്ഞാത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയുന്ന പുതിയ ഫീച്ചറുമായി വാട്‌സ് ആപ്
'സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചെന്ന മറ്റൊരു സ്ത്രീയുടെ പരാതി', ഐപിസി 354 എ പ്രകാരം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

സ്പാമിന്‌റെ വരവ് പരിമിതപ്പെടുത്തുന്നതിലൂടെ ഈ ഫീച്ചര്‍ ഉപകരണത്തിന്‌റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആവശ്യപ്പെടാത്ത സന്ദേശങ്ങളുടെ ഒഴുക്ക് തടയുന്നതിലൂടെ ആപ്പിന്‌റെ ലോഡ് കുറയ്ക്കുകയും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യും.

ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്ന സംശയാസ്പദമായതും ബള്‍ക്ക് മെസേജിങ്ങും ഫില്‍ട്ടര്‍ ചെയ്യുന്ന അല്‍ഗോരിതം വാട്‌സാപ് ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ ഫീച്ചര്‍ അജ്ഞാത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന തരത്തിലുള്ള അധിക സൗകര്യം നല്‍കുന്നു. സ്പാമില്‍നിന്ന് കൂടുതല്‍ മെച്ചമായി അക്കൗണ്ടുകള്‍ സംരക്ഷിക്കാന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ പ്രാപ്തരാക്കും.

logo
The Fourth
www.thefourthnews.in