ലൈസന്‍സുള്ള പാട്ടുകളും ഇനി ഷോര്‍ട്‌സിനായി ഉപയോഗിക്കാം; പുതിയ ഐഎ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്
ലൈസന്‍സുള്ള പാട്ടുകളുടെ ഭാഗങ്ങള്‍ ഷോര്‍ട്‌സില്‍ ഉപയോഗിക്കുന്നതിനാല്‍ കോപ്പിറൈറ്റ് പ്രശ്‌നം അഭിമുഖീകരിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍, അതിനു പരിഹാരത്തിനായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് യൂട്യൂബ്. പുതിയ ഫീച്ചര്‍ പ്രകാരം ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് (എഐ) ഉപയോഗിച്ച് ഷോര്‍ട്‌സിനായി ലൈസന്‍സുള്ള പാട്ടുകള്‍ ഇനി റീമിക്‌സ് ചെയ്യാം.
ഇതിനായി ഉപയോക്താക്കള്‍ക്ക് പ്രോംപ്റ്റ് നല്‍കുകയും അവ ഉപയോഗിച്ച് ഗാനം 'പുനഃക്രമീകരിച്ച' ട്രാക്ക് ജനറേറ്റുചെയ്യുന്നതിന് സാധിക്കും. യൂട്യൂബിന്റെ ഡ്രീം ട്രാക്ക് എഐ ഫീച്ചറിന്റെ വിപുലീകരണമാണ് പുതിയ ഫീച്ചര്‍. ഈ ഫീച്ചര്‍ ക്രിയേറ്റര്‍മാര്‍ക്ക് ഹ്രസ്വമായി ഉപയോഗിക്കാവുന്ന 30 സെക്കന്‍ഡ് റീമിക്സ് സൃഷ്ടിക്കുന്നതിന് ലഭ്യമായിരുന്നു.
ഈ ഫീച്ചര്‍ പ്രകാരം ഒറിജിനല്‍ ട്രാക്ക് ഷോര്‍ട്‌സിന്റെ ഭാഗമായി ക്രെഡിറ്റ് ചെയ്യപ്പെടുമെന്നും താഴെ വലത് കോണില്‍ എഐ ജനറേറ്റഡ് എന്ന് അടയാളപ്പെടുത്തുമെന്നും യൂട്യൂബ് വ്യക്തമാക്കി. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, യഥാര്‍ത്ഥ ഗാനത്തില്‍ നിന്ന് ജനറേറ്റ് ചെയ്ത മറ്റ് റീമിക്‌സ് വീഡിയോകളിലേക്ക് ഉപയോക്താക്കളെ എത്തിക്കും. ഇഷ്ടാനുസൃതമാക്കിയ ഗാനത്തില്‍ 'യഥാര്‍ത്ഥ ഗാനത്തിന്റെ സ്വരത്തിന്റെയും വരികളുടെയും സത്ത നിലനിര്‍ത്തുമെന്ന് യൂട്യൂബ് വ്യക്തമാക്കി.