സൂം ഫോൺകോൾ സേവനങ്ങൾ ഇനി ഇന്ത്യയിലും; കുറഞ്ഞചെലവിൽ ഫോൺവിളിക്കാൻ സാധിക്കുമോ?

സൂം ഫോൺകോൾ സേവനങ്ങൾ ഇനി ഇന്ത്യയിലും; കുറഞ്ഞചെലവിൽ ഫോൺവിളിക്കാൻ സാധിക്കുമോ?

ഏത് ഫോൺ നമ്പറിലേക്കും സൂം ഉപയോഗിച്ച് വിളിക്കാൻ സാധിക്കും
Updated on
1 min read

വീഡിയോ കോൺഫെറെൻസിങ് സേവനദാതാവായ സൂമിന്റെ വോയിസ് കോൾ സേവനങ്ങൾ ഇനി ഇന്ത്യയിലും. ഇനിമുതൽ സൂം സേവനങ്ങൾ ഉപയോഗിച്ച് പബ്ലിക് സ്വിച്ച്ഡ് ടെലിഫോൺ നെറ്റ് വർക്കിലൂടെ പ്രാദേശിക നമ്പറുകളുൾപ്പെടെ ഇന്ത്യയിൽ ഏത് ഫോൺ നമ്പറിലേക്കും വിളിക്കാൻ സാധിക്കും. മറ്റു നമ്പറുകളിൽ നിന്ന് ഇന്‍കമിങ് കോളുകൾ സ്വീകരിക്കാനും സാധിക്കും. 2023 ഏപ്രിലിലാണ് ഇന്ത്യയിലെമ്പാടും തങ്ങളുടെ ഫോൺ സേവനങ്ങൾ നൽകാനുള്ള അനുമതി കേന്ദ്ര ടെലികോം വകുപ്പിൽ നിന്നും സൂമിന് ലഭിച്ചത്.

തങ്ങൾക്ക് അനുമതി ലഭിച്ചതിനെ തുടർന്ന് സൂമിന്റെ ക്ലൗഡ് സംവിധാനമായ പിബിഎക്സ് സേവനങ്ങൾ ഇന്ത്യയിലെമ്പാടും എത്തിക്കാനുള്ള സൗകര്യങ്ങൾ ഉടൻ വികസിപ്പിക്കുമെന്നാണ് കമ്പനിക്ക് വേണ്ടി പ്രോഡക്റ്റ് ആൻഡ് എഞ്ചിനീയറിംഗ് പ്രസിഡന്റ് വെൽച്ചാമി ശങ്കർലിംഗം അറിയിച്ചത്.

എന്താണ് സൂം ഫോൺ സർവീസ്

നിലവിൽ കമ്പനികളിൽ ഉപയോഗിക്കുന്ന പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ച് സംവിധാനത്തിന് പകരമായി ഉപയോഗിക്കാവുന്ന സംവിധാനമാണ് സൂമിന്റെ പുതിയ വോയിസ് കോൾ സേവനം. സൂം വർക്ക്പ്ലേസ്ൻ്റെ ഭാഗമായി ഈ സംവിധാനമുപയോഗിച്ച് തങ്ങളുടെ എല്ലാ ജോലിക്കാരെയും ഒരൊറ്റ ആശയവിനിമയ പ്രതലത്തിൽ കൊണ്ടുവരാനാകും എന്ന വാഗ്ദാനമാണ് സൂം നൽകുന്നത്.

നിലവിൽ സൂമിൽ പണം നൽകിയ വരിക്കാരായ ആളുകൾക്ക് ഈ പുതിയ സംവിധാനം നേരത്തെ ഉണ്ടായിരുന്നതിനൊപ്പം പുതിയ ഫീച്ചറായാണ് വരിക. ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ബിസിനസ് അപ്പ്ളിക്കേഷനുകളുമായും കോൺടാക്ട് സെന്ററുകളുമായും ഹാർഡ്‌വെയർ ദാതാക്കളുമായും ഈ സംവിധാനം വച്ച് ബന്ധപ്പെടാൻ സാധിക്കും.

സൂം ഫോൺകോൾ സേവനങ്ങൾ ഇനി ഇന്ത്യയിലും; കുറഞ്ഞചെലവിൽ ഫോൺവിളിക്കാൻ സാധിക്കുമോ?
എക്‌സിൽ ഇനി ബോൾഡും ഇറ്റാലിക്‌സും സമ്മതിക്കില്ല; മെയിൻ ഫീഡിൽനിന്ന് നീക്കം ചെയ്യുമെന്ന് ഇലോൺ മസ്ക്

എഐ ഇന്റഗ്രേറ്റഡ് സംവിധാനമായതിനാൽ ഫോൺ കോളുകൾ അവസാനിക്കുമ്പോൾ അപ്ലിക്കേഷൻ തന്നെ കോൾ സമ്മറി നമുക്ക് നൽകും. വോയിസ് മെലുകൾക്ക് പ്രാധാന്യം നൽകുന്നതുൾപ്പെടെ കമ്പനികളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്ന തരത്തിൽ ഇതിന് പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് ഇപ്പോൾ പുറത്തുവിവരുന്ന വിവരങ്ങൾ. മാത്രവുമല്ല വളരെ എളുപ്പം കൈകാര്യം ചെയ്യാനാകുന്ന തരത്തിലാണ് അപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

ആദ്യം ലഭ്യമാവുക പൂനെയിൽ

ആദ്യഘട്ടത്തിൽ സൂം ഫോൺ സർവീസ് ലഭ്യമാവുക പുനെയിലായിരിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, മുംബൈ, ഡെൽഹി എന്നിവിടങ്ങളിലേക്ക് രണ്ടാംഘട്ടത്തിലും സേവനം വ്യാപിപ്പിക്കും.

logo
The Fourth
www.thefourthnews.in