'സൂ'മിലും കൂട്ടപ്പിരിച്ചുവിടൽ; കോവിഡ് മാറിയത് ഡിമാന്റ് കുറച്ചു

'സൂ'മിലും കൂട്ടപ്പിരിച്ചുവിടൽ; കോവിഡ് മാറിയത് ഡിമാന്റ് കുറച്ചു

15% ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം
Updated on
1 min read

ഗൂഗിൾ, ട്വിറ്റർ, മെറ്റ, ആമസോൺ തുടങ്ങിയ ടെക് ഭീമന്മാർക്ക് പിന്നാലെ കൂട്ട പിരിച്ചു വിടല്‍ പ്രഖ്യാപിച്ച് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി കമ്പനിയായ സൂം. 1300 ജീവനക്കാരെ പിരിച്ചു വിടുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എറിക് യുവാന്‍ അറിയിച്ചു. കമ്പനിയുടെ എല്ലാ മേഖലയെയും പിരിച്ചു വിടല്‍ ബാധിക്കുമെന്നാണ് വ്യക്തമാകുന്നത്. സ്വന്തം ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും സിഇഒ അറിയിച്ചു. കോവിഡ് മാറി ജീവിതം സാധാരണ നിലയിലേക്ക് എത്തുന്നതാണ് സൂമിന് തിരിച്ചടിയായത്.

കോവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണ്‍ കാലത്താണ് വീഡിയോ കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോമായ സൂം ജനകീയമാകുന്നത്. പ്രതിസന്ധി മാറി ജീവിതം സാധാരണ നിലയിലായതോടെ വളർച്ചയിൽ വൻ കുറവുണ്ടായി ഇതാണ് പിരിച്ചുവിടൽ തീരുമാനത്തിന് പിന്നിൽ. 2022 ൽ ലാഭത്തിൽ 38% കുറവാണ് ഉണ്ടായത്. 15% ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ജീവനക്കാരോട് നടത്തിയ പ്രഖ്യാപത്തിൽ തന്റെയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കുമെന്നും സിഇഒ യുവാന്‍ അറിയിച്ചു. തന്റെ ശമ്പളത്തിന്റെ 98 ശതമാനം വെട്ടിക്കുറച്ചതാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

തീരുമാനം സ്ഥാപനത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമെന്ന് സിഇഒ വ്യക്തമാക്കി. കഠിനാധ്വാനികളും കഴിവുള്ളവരുമായ 1,300 ഓളം സഹപ്രവർത്തകരോട് വിടപറയാനുള്ള തീരുമാനം ഞങ്ങള്‍ എടുത്തു,” എറിക് യുവാൻ എഴുതി. കമ്പനിയുടെ സിഇഒയും സ്ഥാപകനും എന്ന നിലയില്‍ ഉണ്ടായ പിഴവുകളുടെയൊക്കെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും യുവാൻ അറിയിച്ചു. അമേരിക്കയിലുള്ള ജീവനക്കാരെ ഉടൻ പിരിച്ചുവിടാനും മറ്റിടങ്ങളിലുള്ളവരെ നടപടിക്രമം പാലിച്ച് പിരിച്ചുവിടാനുമാണ് തീരുമാനം. തന്റെ പ്രഖ്യാപനം വന്ന് 30 മിനിറ്റിനകം അമേരിക്കയിലുള്ള പിരിച്ചുവിടൽ നേരിടുന്ന ജീവനക്കാർക്ക് സന്ദേശമെത്തുമെന്നും എറിക് യുവാൻ അറിയിച്ചു.

'സൂ'മിലും കൂട്ടപ്പിരിച്ചുവിടൽ; കോവിഡ് മാറിയത് ഡിമാന്റ് കുറച്ചു
സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതിൽക്കൽ പ്രതിസന്ധിയിലാകുന്ന ലോകബാങ്ക്

പിരിച്ചുവിടൽ ബാധിച്ചവർക്ക് 16 ആഴ്‌ചത്തെ ശമ്പളവും ആരോഗ്യ ഇൻഷുറൻസും, ബോണസും നൽകുമെന്നും സൂം വ്യക്തമാക്കി. വർക്ക്‌ഷോപ്പുകൾ, നെറ്റ്‌വർക്കിംഗ് ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെയുള്ള ഔട്ട്‌പ്ലേസ്‌മെന്റ് സേവനങ്ങളും ലഭ്യമാക്കും.

'സൂ'മിലും കൂട്ടപ്പിരിച്ചുവിടൽ; കോവിഡ് മാറിയത് ഡിമാന്റ് കുറച്ചു
ഇലോൺ മസ്ക് വാക്ക് പാലിച്ചില്ല; ട്വിറ്ററിൽ വീണ്ടും പിരിച്ചുവിടൽ

ചെലവ് ചുരുക്കലാണ് എല്ലാ കമ്പനികളും പിരിച്ചുവിടലിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കെട്ടിടം, ഓഫീസ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് അധിക തുക ചെലവാക്കേണ്ടിവരുന്നുവെന്നാണ് വിലയിരുത്തല്‍. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതും വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും അതിന്റെ ഭാഗമായാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

logo
The Fourth
www.thefourthnews.in