ഹിസ്റ്ററി സോണിൽ ചാവേറുകളുടെ കഥ
വള്ളുവക്കോനാതിരിയിൽ നിന്ന് തിരുനാവായ പിടിച്ചെടുത്ത സാമൂതിരി പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം കൂടി കൈക്കലാക്കി കേരളത്തിലെ ഏറ്റവും ശക്‌തിമാനായ രാജാവായി മാറി. എന്നാൽ സാമൂതിരിയുടെ ഈ അപ്രമാദിത്വം അംഗീകരിക്കാത്ത ഒരുകൂട്ടം പടയാളികൾ വള്ളുവനാട്ടിൽ ഉണ്ടായിരുന്നു. സാമൂതിരി നടത്തിയ തിരുനാവായ ആക്രമണത്തിൽ കൊല്ലപ്പെട്ട വള്ളുവനാട്ടെ യുവ രാജാക്കന്മാരുടെ അംഗരക്ഷകരായിരുന്നു അവർ.
തങ്ങളുടെ തറവാടുകളിൽ ആയുധമെടുക്കാൻ കഴിയുന്ന ഒരാളെങ്കിലുമുണ്ടെങ്കിൽ തങ്ങൾ സാമൂതിരി നടത്തുന്ന മാമാങ്കം തടയുമെന്നും അവിടെ വെച്ച് സാമൂതിരിയെ എതിരിടുമെന്നുമായിരുന്നു അവരുടെ നിലപാട്. ഈ ലക്ഷ്യത്തിന്റെ അന്തിമഫലം മരണമായിരുന്നു. എന്നിരുന്നാലും തലമുറകളോളം മാമാങ്ക തൈപ്പൂയ ഉത്സവങ്ങളിൽ പോയി മരിക്കുക എന്നത് മാത്രം ലക്‌ഷ്യം ഈ കൂട്ടർ ജനിച്ചു ജീവിച്ചു. ആ ചാവേറുകളുടെ കഥയാണ് ഈ എപ്പിസോഡിൽ. പോഡ്കാസ്റ്റ് കേൾക്കാൻ മുകളിലുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക
പൂർണമായും ചരിത്ര പഠനങ്ങളിലൂന്നി വികസിപ്പിച്ചെടുത്ത ഈ പോഡ്കാസ്റ്റ് വിവരിക്കുന്നത് ആർക്കൈവൽ ആൻഡ് റിസർച്ച് പോർജെക്ട് കോ-ഫൗണ്ടർ ശ്രുതിൻ ലാൽ ആണ്