എന്തുകൊണ്ടാണ് മാര്‍ഗരറ്റ് അറ്റ് വുഡും ഡേവിഡ് മിച്ചലുമൊക്കെ ഫ്യൂച്ചര്‍ ലൈബ്രറിക്ക് സമര്‍പ്പിച്ച പുസ്തകങ്ങള്‍ നമ്മുക്ക് ഈ ജന്മം വായിക്കാന്‍ സാധിക്കാത്തത് ? എന്താണ് future library എന്ന ആശയം? എവിടെ ആണ് ഈ വായനാശാല സ്ഥിതി ചെയ്യുന്നത് ? എങ്ങനെയുള്ള പുസ്തകങ്ങളാണ് ഈ ലൈബ്രറിയില്‍ സൂക്ഷിക്കുക? അവിടെ പുസ്തകങ്ങള്‍ സമര്‍പ്പിച്ചവര്‍ ആരൊക്കെ? കൂടുതല്‍ അറിയാം ബുക്ക് സ്‌റ്റോപ്പിന്‌റെ പുതിയ ഭാഗത്തില്‍
എഴുത്തുകാരിയും പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റില്‍ വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തന്‍ പ്രവണതകളുമായിരിക്കും ചര്‍ച്ച ചെയ്യുക.