THE FOURTH PODCAST
സോവിയറ്റ് സർക്കാരിനെ ചൊടിപ്പിച്ച ആന്ദ്രെയ് പ്ലാറ്റനോവ്
റഷ്യയിൽ പേരെടുത്തെങ്കിലും എഴുതിയതൊന്നും പ്രസിദ്ധീകരിക്കാനാവാതെ 51 ആം വയസ്സിൽ അദ്ദേഹം മരണപ്പെട്ടു
വിഖ്യാത റഷ്യൻ എഴുത്തുകാരൻ ആന്ദ്രെയ് പ്ലാറ്റനോവിനെ സുനീത ബാലകൃഷ്ണൻ ഇത്തവണ ബുക്സ്റ്റോപ്പിൽ നിങ്ങളെ പരിചയപ്പെടുത്തുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാൾ എന്ന് ലോകം ഇപ്പോൾ അടയാളപ്പെടുത്തുന്ന ഒരാളാണ് ആന്ദ്രെയ് പ്ലാറ്റനോവ് .
ഇദ്ദേഹത്തെ റഷ്യക്ക് പുറത്തുള്ള ലോകം അറിഞ്ഞ് തുടങ്ങുന്നതും ചർച്ച ചെയ്യുന്നതും 1990 കളിൽ മാത്രമാണ്. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കൃതികൾ സോവിയറ്റ് റഷ്യയിൽ നിരോധിക്കപ്പെട്ടിരുന്നു. തികഞ്ഞ കമ്മ്യൂണിസ്റ്റ് കാരനായിട്ടും അദ്ദേഹം എഴുതുന്നത് കർശനമായി സെൻസർ ചെയ്യപ്പെട്ടിരുന്നു.
റഷ്യയിൽ പേരെടുത്തെങ്കിലും എഴുതിയതൊന്നും പ്രസിദ്ധീകരിക്കാനാവാതെ 51 ആം വയസ്സിൽ അദ്ദേഹം മരണപ്പെട്ടു. സോവിയറ്റ് റഷ്യൻ സർക്കാരിനെ പ്രകോപിപ്പിക്കാൻ മാത്രം എന്താണ് ആന്ദ്രെയ് പ്ലാറ്റനോവ് എഴുതിയിരുന്നത് ?