കോഴിക്കോടെന്ന അന്താരാഷ്ട്ര വ്യാപാര കേന്ദ്രം

കോഴിക്കോടെന്ന അന്താരാഷ്ട്ര വ്യാപാര കേന്ദ്രം

കോഴിക്കോടിന്‌റെ പ്രാചീനകാല വാണിജ്യ ബന്ധങ്ങളെ കുറിച്ച് കേൾക്കാം …ഹിസ്റ്ററി സോണിന്റെ രണ്ടാം എപ്പിസോഡിൽ
Updated on
1 min read

സാമൂതിരിമാർ പിന്തുടർന്ന വ്യാപാര-സൗഹൃദ-ഗുഡ്ഗ-വേർണൻസ് നയങ്ങളും, മത സഹോദര്യതയും, കോഴിക്കോടിനെ ഏതാണ്ടൊരു പതിനാലാം നൂറ്റാണ്ട് കാലഘട്ടം മുതൽ തന്നെ ഒരു അന്താരാഷ്ട്ര സമുദ്ര വ്യാപാര കേന്ദ്രമായി വളർത്തി. അതിൽ ചൈനയിൽ നിന്നും അറേബ്യൻ നാടുകളിൽ നിന്നുമുള്ള വ്യാപാരികളായിരുന്നു ഏറ്റവും വലിയ പങ്ക് വഹിച്ചത്. വ്യപാരത്തിനു ഉത്തമമായ "സത്യത്തിന്റെ നഗര"മാണ്  കോഴിക്കോട് എന്നറിയപ്പെടാൻ സാമൂതിരിമാരുടെ പ്രചാരണ വേലകൾ വരെ സഹായിച്ചു. ആഗോള രാഷ്ട്രീയ ഗതികളെത്തന്നെ സ്വാധീനിക്കുന്ന നിലയിലേക്ക് ഈ കൊച്ചു നാട്ടു രാജ്യം വളർന്നു.

കോഴിക്കോടിന്റെയും സാമൂതിരിമാരുടെയും കഥപറയുന്ന ഹിസ്റ്ററി സോൺ പോഡ്കാസ്റ്റ് സീരീസിന്റെ രണ്ടാമത്തെ എപ്പിസോഡിൽ കോഴിക്കോടൊരു അന്താരാഷ്ട്ര വ്യാപാര കേന്ദ്രമായി വളരുന്നതിന്റെ കഥയാണ്. പോഡ്കാസ്റ്റ് കേൾക്കാൻ മുകളിൽ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

മഹ്മൂദ് കൂരിയ, വി വി ഹരിദാസ് മുതലായ ചരിത്രകാരന്മാരെയും കെ കെ മുഹമ്മദ് പോലുള്ള വിദഗ്ധരെയും ഉൾപ്പെടുത്തി ചരിത്ര പഠനങ്ങളിലൂന്നി വികസിപ്പിച്ചെടുത്ത ഈ പോഡ്കാസ്റ്റ് വിവരിക്കുന്നത് ആർക്കൈവൽ ആൻഡ് റിസർച്ച് പ്രൊജക്ട്കോ-ഫൗണ്ടർ ശ്രുതിൻ ലാൽ ആണ്. 

logo
The Fourth
www.thefourthnews.in