ഹിസ്റ്ററി സോണിൽ മാമാങ്കത്തിന്റെ കഥ

ഹിസ്റ്ററി സോണിൽ മാമാങ്കത്തിന്റെ കഥ

മാമാങ്കം നടത്താനുള്ള അധികാരം കോഴിക്കോട് സാമൂതിരിമാർക്ക് ലഭിച്ചത് എങ്ങനെയെന്ന് കേൾക്കാം
Updated on
1 min read

ഏറനാട്ടുടയവർ കോഴിക്കോടിന്റെ ഭരണാധികാരികളായി അധികാരത്തിലേറി കടൽ വ്യാപാരം വഴി രാജ്യം അഭിവ്യദ്ധിപ്പെടുത്തിയും, കൂടുതൽ പ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കിയും കേരളത്തിലെ തന്നെ ഏറ്റവും ശക്തരായ ഭരണകർത്താക്കളായി മാറി. ഇനി അവരുടെ കണ്ണുപതിച്ചത് കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക-വ്യാപാര ഉത്സവത്തിന്മേലായിരുന്നു. അതുവരെ വള്ളുവനാടിന്റെ അധിപനായ വള്ളുവക്കോനാതിരി നടത്തിക്കൊണ്ടിരുന്ന ആ ഉത്സവമായിരുന്നു മാമാങ്കം.

സാമൂതിരിമാർ കോഴിക്കോട് കോയയുടെ സഹായത്തോടെ മാമാങ്കം നടത്താനുള്ള അധികാരം പിടിച്ചെടുത്ത കഥയാണ് ഹിസ്റ്ററി സോൺ പോഡ്‌കാസ്റ്റിന്റെ മൂന്നാമത്തെ എപ്പിസോഡിൽ പറയുന്നത്. പോഡ്കാസ്റ്റ് കേൾക്കാൻ മുകളിലുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

പൂർണമായും ചരിത്ര പഠനങ്ങളിലൂന്നി വികസിപ്പിച്ചെടുത്ത ഈ പോഡ്കാസ്റ്റ് വിവരിക്കുന്നത് ആർക്കൈവൽ ആൻഡ് റിസർച്ച് പോർജെക്ട് കോ-ഫൗണ്ടർ ശ്രുതിൻ ലാൽ ആണ്.

logo
The Fourth
www.thefourthnews.in