കാലഘട്ടത്തെ പ്രതിപഫലിപ്പിച്ച കണ്ണാടി; ലോകപ്രശസ്തമായ ഡയറിക്കുറിപ്പുകൾ

കാലഘട്ടത്തെ പ്രതിപഫലിപ്പിച്ച കണ്ണാടി; ലോകപ്രശസ്തമായ ഡയറിക്കുറിപ്പുകൾ

പല മനുഷ്യർ കടന്നുപോയ യാതനകളെ വായിക്കുവാനും അനുഭവിക്കാനും ഈ കുറിപ്പുകൾ നമ്മെ സഹായിക്കുന്നു
Updated on
1 min read

ലോകപ്രശസ്തമായ ചില ഡയറികുറിപ്പുകളെ കുറിച്ചാണ് ബുക്സ്റ്റോപ്പിന്റെ ഈ എപ്പിസോഡിൽ സുനീത ബാലകൃഷ്ണൻ സംസാരിക്കുന്നത്. ജനപ്രിയവും പ്രസിദ്ധവുമായ ഡയറികൾ അനേകമുണ്ട്. എഴുത്തുകാരുടെ ഡയറികുറിപ്പുകളാണ് ഏറ്റവും ജനപ്രിയമെന്ന് പറയാം. വിർജീനിയ വൂൾഫ്, സിൽവിയ പ്ലാത്ത്, ഫ്രീഡ കാലോ, ഹെലൻ കെല്ലർ തുടങ്ങി നിരവധി പ്രമുഖർ ഈ പട്ടികയിൽ ഉണ്ട്.

കാലഘട്ടത്തെ പ്രതിപഫലിപ്പിച്ച കണ്ണാടി; ലോകപ്രശസ്തമായ ഡയറിക്കുറിപ്പുകൾ
മാര്‍ക്വേസിന്റെ സാഹിത്യ സഞ്ചയത്തെ ദുർബലപ്പെടുത്തുമോ 'അണ്‍റ്റില്‍ ഓഗസ്റ്റ്'?

ഒപ്പം ലോകം പല കാലങ്ങളിൽ പ്രതിസന്ധിയിലും സംഘർഷങ്ങളിലും അകപ്പെട്ടപ്പോൾ എഴുതപ്പെട്ട അനേകായിരം ഡയറികുറിപ്പുകളും പലയിടങ്ങളിലും ലഭ്യമാണ്. പല മനുഷ്യർ കടന്നുപോയ യാതനകളെ വായിക്കുവാനും അനുഭവിക്കാനും ഈ കുറിപ്പുകൾ നമ്മെ സഹായിക്കുന്നു.

കാലഘട്ടത്തെ പ്രതിപഫലിപ്പിച്ച കണ്ണാടി; ലോകപ്രശസ്തമായ ഡയറിക്കുറിപ്പുകൾ
സോഫിയ ടോൾസ്റ്റോയി മുതൽ അന്ന ദസ്തയേവ്‌സ്കി വരെ; സാഹിത്യ ലോകം മറന്ന 'ഭാര്യമാർ'

എന്നാൽ പ്രസിദ്ധീകരിക്കുമെന്ന് കരുതാതെ എഴുതപ്പെട്ട, പിന്നീട് ലോക പ്രശസ്തമായി മാറിയ ഡയറികുറിപ്പുകളും ഉണ്ട്. ആൻ ഫ്രാങ്കും ഹെലൻ ബേറും അടക്കമുള്ള പെൺകുട്ടികൾ ആദ്യകാലങ്ങളിൽ ഡയറികളിൽ കുറിച്ച് കൊണ്ടിരുന്നത് തങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ്. എന്നാൽ പിന്നീടത് ഭീതിയും വേദനകളും മാത്രാമായി. പലർക്കും ഡയറിയും ലോകവും വിട്ട് പോകേണ്ടി വന്നു. പക്ഷെ ഇന്നീ ഡയറിക്കുറിപ്പുകൾ ഒരു കാലഘട്ടത്തിന്റെ കണ്ണാടിയാണ്.

logo
The Fourth
www.thefourthnews.in