ലോക ടൂറിസം ഭൂപടത്തിലേക്ക് കേരളത്തിന്റെ ചുവടുവെപ്പ്: ആദ്യ ജലവിമാനം കൊച്ചി വിമാനത്താവളത്തില്‍

ലോക ടൂറിസം ഭൂപടത്തിലേക്ക് കേരളത്തിന്റെ ചുവടുവെപ്പ്: ആദ്യ ജലവിമാനം കൊച്ചി വിമാനത്താവളത്തില്‍

കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്‌ളെയിന്‍ പദ്ധതിക്ക് ഉപയോഗിക്കുക
Updated on
2 min read

ലോക ടൂറിസം ഭൂപടത്തിലേക്ക് കേരളത്തിന്റെ കുതിച്ചു ചാട്ടത്തിന് വേഗത പകരാന്‍ പുത്തന്‍ ചുവടുമായി കേരളം. കേരളത്തിലെ ആദ്യ ജലവിമാനം കൊച്ചി വിമാനത്താവളത്തില്‍ പറന്നിറങ്ങുമ്പോള്‍ സീ പ്ലെയിന്‍ ടൂറിസം എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള സുപ്രധാന ചുവടുവെപ്പുകൂടിയാണ് സംസ്ഥാനം പൂര്‍ത്തിയാക്കുന്നത്. വിജയവാഡയില്‍ നിന്ന് രാവിലെ 11:00 ന് പുറപ്പെട്ട ട്രയല്‍ ഫ്‌ലൈറ്റ് ഉച്ചയ്ക്ക് 02:30 ന് കൊച്ചിയില്‍ എത്തി. വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സിയാല്‍ സ്വീകരിച്ചു.വൈകീട്ട് കൊച്ചി ബോള്‍ഗാട്ടിയിലെത്തുന്നതോടെ സീ പ്ലെയിന്‍ ടൂറിസത്തില്‍ കേരളവും ഇടം പിടിക്കും.

ലോക ടൂറിസം ഭൂപടത്തിലേക്ക് കേരളത്തിന്റെ ചുവടുവെപ്പ്: ആദ്യ ജലവിമാനം കൊച്ചി വിമാനത്താവളത്തില്‍
'എൻ പ്രശാന്ത് ഐഎഎസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

കേരളത്തിലെ ജലപാതകളെ ആകാശത്തിലൂടെ ബന്ധിപ്പിക്കുക എന്നതാണ് സീപ്ലെയിന്‍ സര്‍വീസിലൂടെ ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച (നവംബര്‍ 11) കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് സീ പ്ലെയിനിന്റെ ആദ്യ സര്‍വ്വീസ്. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്‌ളെയിന്‍ പദ്ധതിക്ക് ഉപയോഗിക്കുക. വലിയ ജനാലകളുള്ളതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് മികച്ച ആകാശക്കാഴ്ച വിമാനയാത്ര സമ്മാനിക്കും.

സീ പ്‌ളെയിന്‍ പദ്ധതി പ്രാവര്‍ത്തികമായാല്‍ മാലദ്വീപിനു സമാനമായ ടൂറിസം കേന്ദ്രമായി കേരളം മാറുമെന്ന് ട്രാന്‍സ്പോര്‍ട്ട്, ഏവിയേഷന്‍ സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ വിനോദസഞ്ചാരികൾക്ക് കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാൻ ജലവിമാന സർവീസ് സഹായകമാകും. എയര്‍ സ്ട്രിപ്പ് പോലും സാധ്യമാകാത്ത ഇടുക്കിയില്‍ തിങ്കളാഴ്ച ആദ്യ വിമാനമിറങ്ങാന്‍ പോകുന്നത് അതിന് ഉദാഹരണമാണ്. നദികള്‍, കായലുകള്‍, ഡാമുകള്‍ എന്നിവ ഉപയോഗപ്പെടുത്തി എല്ലാ ജില്ലകളെയും സീ പ്‌ളെയിന്‍ മുഖാന്തരം ബന്ധപ്പെടുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ലോക ടൂറിസം ഭൂപടത്തിലേക്ക് കേരളത്തിന്റെ ചുവടുവെപ്പ്: ആദ്യ ജലവിമാനം കൊച്ചി വിമാനത്താവളത്തില്‍
അമ്മയുടെ നിയമ പോരാട്ടത്തിനൊടുവിൽ അനുമതി; പതിനാറുകാരിയുടെ ഗർഭം അലസിപ്പിക്കാമെന്ന് ഹൈക്കോടതി

നാല് വിമാനത്താവളങ്ങളുടേയും വാട്ടർ ഡ്രോമുകളുടേയും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീപ്ലെയിൻ പദ്ധതി. ഈ മേഖലയിലെ ജലസ്രോതസ്സുകളുടെ സമൃദ്ധി കണക്കിലെടുത്ത് കേരളത്തിൻ്റെ ടൂറിസം മേഖലയ്ക്ക് നിരവധി അവസരങ്ങൾ ഈ പദ്ധതി നൽകുന്നു. ബോൾഗാട്ടിക്കും മാട്ടുപ്പെട്ടിക്കും പുറമെ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ എന്നിവിടങ്ങളിലും വാട്ടർഡ്രോം സ്ഥാപിക്കുന്നത് പരിഗണനയിലാണ്.

ഡിഹാവിലാന്‍ഡ് എന്ന കനേഡിയന്‍ കമ്പനിയുടെ സീ പ്‌ളെയിന്‍ ആണ് കൊച്ചി വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. 9 പേരെ വഹിക്കാവുന്ന ചെറു വിമാനമാണിത്. മാലദ്വീപിൽ ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ളതാണ്.

logo
The Fourth
www.thefourthnews.in