ഉയരങ്ങള്‍ കീഴടക്കുന്ന മലയാളി; കിളിമഞ്ചാരോയ്ക്കും എവറസ്റ്റിനും ശേഷം ഇനി ദേനാലി
ലോകമെമ്പാടുമുളള ഉയരം കൂടിയ പര്‍വതങ്ങള്‍ കിഴടക്കാനായുളള നിരന്തര പരിശ്രമത്തിലാണ് മലയാളിയായ ഷെയ്ഖ് ഹസന്‍ ഖാന്‍. എവറസ്റ്റ് കൊടുമുടിയും കിളിമഞ്ചാരോ പര്‍വ്വതത്തിനും ശേഷം വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുളള കൊടുമുടിയായ ദേനാലി പര്‍വതം കീഴടക്കാനായി ഉരുങ്ങുകയാണ് ഹസന്‍. കേരളത്തിലെ പന്തളം സ്വദേശിയായ ഷെയ്ഖ് ഹസന്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്. ക്ഷണിക്കപ്പെടുന്ന എല്ലാ പരിപാടികളിലും പര്‍വതാരോഹണത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്താന്‍ ഹസന്‍ പോകാറുണ്ട്. ഇന്ത്യയ്ക്ക് അഭിമാന നിമിഷങ്ങള്‍ സമ്മാനിക്കുക, ഉയരമുളള പര്‍വതങ്ങളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുക, ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക, കാലവസ്ഥ വ്യതിയാനത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നിവയാണ് ഹസന്‍ ഖാന്റെ ലക്ഷ്യങ്ങള്‍.
കേരളത്തിലെ പന്തളം സ്വദേശിയായ ഷെയ്ഖ് ഹസന്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്
2017-18 കാലഘട്ടത്തില്‍ പര്‍വതാരോഹണത്തിനായുളള ആഗ്രഹം കുടുംബത്തില്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും തന്നെ വിശ്വസിക്കാനായിരുന്നില്ല. സമയമെടുത്താണ് കുടുംബത്തെ തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തിയത്. പിന്നീട് അതിനായുളള ശ്രമങ്ങള്‍ ആരംഭിച്ചു.ശേഷമാണ് പര്‍വാതരോഹണത്തിനായുളള കോഴ്‌സിന് ചെരുന്നത്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കിഴടക്കുന്നതിനുളള പരിശ്രമങ്ങള്‍ തുടങ്ങുകയും പിന്നീട് കീഴടക്കുകയും ചെയ്തു.
ഹസന് ആശങ്കയുണ്ടായിരുന്നത് പര്‍വതത്തില്‍ കയറുന്നതിനെപ്പറ്റിയായിരുന്നില്ല മറിച്ച് ഭാവിയിലെ പര്‍വതാരോഹണത്തിനായുളള സാമ്പത്തിക കാര്യങ്ങള്‍ ഓര്‍ത്തായിരുന്നു.
റഷ്യയിലെയും ജപ്പാനിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികളാണ് ദേനാലിയില്‍ നിന്ന് വന്നാലുളള അടുത്ത ലക്ഷ്യങ്ങള്‍. പര്‍വതാരോഹണത്തിനായി ഫണ്ടുകളും സ്‌പോണ്‍സര്‍ഷിപ്പുകളും ആവശ്യമാണ്. വിമാനടിക്കറ്റുകള്‍ക്കും മറ്റുമായി ചിലവുകളെറെയുണ്ട്. അതൊരു പ്രശ്‌നമാണ്.
പര്‍വതങ്ങള്‍ കീഴടക്കാനുളള യാത്രയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും എവറസ്റ്റ് കീഴടക്കാനുളള ലക്ഷ്യത്തെ അത് തടഞ്ഞില്ല. കടം വാങ്ങിയും സ്വര്‍ണം പണയം വച്ചുമാണ് എവറസ്റ്റ് കീഴടക്കാനുളള പണം കണ്ടെത്തിയിരുന്നതെന്ന് ഹസന്‍ പറഞ്ഞു.
എവറസ്റ്റിലേക്കുളള യാത്രയില്‍ മരണത്തെ മുഖാമുഖം കണ്ട അനുഭവമുണ്ടായി. യാത്രയ്ക്കിടയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ തീർന്നു.പുതിയ സിലിണ്ടര്‍ കൊണ്ടുവരുന്നതിനായുളള 20 മിനുട്ടില്‍ ശരീരം മെല്ലെ മരവിച്ച് തുടങ്ങിയിരുന്നു. പുതിയ പര്‍വതങ്ങള്‍ കീഴടക്കുന്നതിനായി ഡല്‍ഹിയില്‍ നിന്നും ദേനാലിയിലേക്ക് പുറപ്പെടുമ്പോള്‍ ഹസന് ആശങ്കയുണ്ടായിരുന്നത് പര്‍വതത്തില്‍ കയറുന്നതിനെപ്പറ്റിയായിരുന്നില്ല മറിച്ച് ഭാവിയിലെ പര്‍വതാരോഹണത്തിനായുളള സാമ്പത്തിക കാര്യങ്ങള്‍ ഓര്‍ത്തായിരുന്നു. ഓരോ യാത്രകളും അതിനായുളള പരിശ്രമങ്ങളും പുതുമായാര്‍ന്നതും വ്യത്യസ്തവുമാണെന്ന് ഹസന്‍ പറയുന്നു.