TRAVEL
തിരുവനന്തപുരം നഗരത്തിന്റെ വിദൂര ദൃശ്യം കാണാം; 'മാനം നോക്കി സഞ്ചാരം' ദ്രവ്യ പാറയില്‍
മൂന്നൂറ് വര്‍ഷം മുന്‍പുള്ള കൊത്തുപണികളും അതിന്റെ അവശേഷിപ്പുകളും ഈ പാറയില്‍ കാണാന്‍ സാധിക്കും
മാനം നോക്കി സഞ്ചാരത്തില്‍ ഇത്തവണ രണ്ട് പേരും എത്തിചേര്‍ന്നിരിക്കുന്നത് അമ്പൂരിക്കടുത്തുള്ള ദ്രവ്യ പാറയിലാണ്. അഗസ്ത്യാര്‍ കുടത്തിന്റെ താഴ്‌വാരങ്ങളും നെയ്യാറിന്റെ കൈവരികളും തിരുവനന്തപുരം നഗരത്തിന്റെ വിദൂര ദൃശ്യവും കാണാന്‍ കഴിയുന്ന അതി മനോഹരമായ സ്ഥലമാണ് ദ്രവ്യപാറ.
മൂന്നൂറ് വര്‍ഷം മുന്‍പുള്ള കൊത്തുപണികളും അതിന്റെ അവശേഷിപ്പുകളും ഈ പാറയില്‍ കാണാന്‍ സാധിക്കും. എട്ടുവീട്ടില്‍ പിള്ളമാരുടെ ആക്രമണങ്ങളില്‍ നിന്ന് മാര്‍ത്താണ്ഡവര്‍മയെ സംരക്ഷിക്കാന്‍ ആദിവാസികള്‍ തിരഞ്ഞെടുത്ത ഒളിത്താവളമായിരുന്നു ദ്രവ്യ പാറയുടെ മുകള്‍ വശം.
കൂടാതെ കഥകളും വിശ്വാസങ്ങളും നിരവധിയുള്ള ദ്രവ്യ പാറയില്‍ ചെറിയ അമ്പലവുമുണ്ട്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത ശിവലിഗം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.