ഒളിവില്‍ കഴിയുമ്പോഴും വീരപ്പന്‍ മുടങ്ങാതെ വന്നിരുന്ന ചടങ്ങ്; ആനയോടും പുലിയോടുമൊപ്പം ഉത്സവമാഘോഷിക്കുന്ന ബൊക്കാപുരം ജനത

1914ൽ ബ്രിട്ടീഷ് സർക്കാർ ഇവിടം റിസർവ് വനമാക്കുന്നതിന് മുൻപ് തന്നെ ഇവിടെ മാരിയമ്മൻ കോവിൽ ഉണ്ടായിരുന്നു

ബംഗാൾ കടുവയും ഏഷ്യൻ ആനയും പുള്ളിപ്പുലിയും ചെന്നായയും അടക്കിവാഴുന്ന കാട്. അതിനുള്ളിൽ വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളുമായി ഒരു ഉത്സവം. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആഘോഷങ്ങളും ചടങ്ങുകളും അതാണ് ബൊക്കാപുരം അരുൾമിഗു മാരിയമ്മൻ ക്ഷേത്രോത്സവം.

ബംഗാൾ കടുവകളെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ വംശനാശത്തിൽ നിന്ന് തടയാനും സംരക്ഷിക്കാനുമുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ പ്രൊജക്റ്റ്‌ ടൈഗറിന്റെ കീഴിൽ വരുന്ന റിസേർവ് വനമാണ് മുതുമലൈ ടൈഗർ റിസർവ്. 1914ൽ ബ്രിട്ടീഷ് സർക്കാർ ഇവിടം റിസർവ് വനമാക്കുന്നതിന് മുൻപ് തന്നെ ഇവിടെ മാരിയമ്മൻ കോവിൽ ഉണ്ടായിരുന്നു.1880ൽ ഇവിടത്തെ ആദിവാസികൾ ആരാധിച്ചു പോന്നിരുന്ന മഴയുടെ ദേവിയായിരുന്നു മാരിയമ്മൻ. സമീപത്തുള്ള അഞ്ച് ആദിവാസി ഗ്രാമങ്ങളും ഏഴ് ആദിവാസി ഗോത്രങ്ങളും ഒന്ന് ചേരുന്നതാണ് ബൊക്കാപുരം ഗ്രാമം.

ഒരു കാടിന്റെ അകത്ത് നടക്കുന്ന വലിയൊരു ഉത്സവമായത് കൊണ്ട് തന്നെയാണ് ഇവിടെ ഇത്ര ജനശ്രദ്ധ നേടാനുള്ള പ്രധാന കാരണം. മുതുമലൈ എന്ന പേര് വന്നത് തമിഴ് വാക്കായ മുതുകാടിൽ നിന്നാണ്. 'പുരാതനമായ കാട്' എന്നാണ് ആ വാക്കിന്റെ അർത്ഥം. നൂറിലധികം ബംഗാൾ കടുവകളും പുള്ളിപ്പുലികളും ഇവിടെയുണ്ടെന്നാണ് കണക്ക്. ഇവയുടെ എണ്ണപ്പെരുപ്പം ഇവിടുത്തെ ഗ്രാമങ്ങളിലുള്ളവർക്ക് ഭീഷണിയാകാറുമുണ്ട്. മസിനഗുഡിയിലും ബൊക്കാപുരത്തിലും നരഭോജികളായ കടുവകൾ കൂടുതലാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in