മുഹമ്മദ് റിയാസ്
മുഹമ്മദ് റിയാസ്

തരംഗമായി ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ്; കേരളം അന്താരാഷ്ട്ര ടൂറിസം ഹബ്ബാകും: മുഹമ്മദ് റിയാസ്  

കേരളത്തിന്റെ ചെറിയ പ്രദേശങ്ങൾ പോലും ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനും സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുളള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലൂടെയും കേരളത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാകും
Updated on
2 min read

ഇന്ത്യയ്ക്ക് അകത്ത് നിന്നും വിദേശത്ത് നിന്നും ധാരാളം നിക്ഷേപകർ പങ്കെടുത്ത സംസ്ഥാനത്തെ ആദ്യ ടൂറിസം ഇൻവസ്റ്റേഴ്സ് മീറ്റ് അഥവാ ടിം വലിയ വിജയത്തിലാണ് അവസാനിച്ചത്. ഭാവിയിൽ ടൂറിസം രംഗത്ത് മുന്നേറാനുള്ള സാധ്യതകളെക്കുറിച്ചാണ് മീറ്റിൽ പ്രധാന ചർച്ച. ഓരോ പഞ്ചായത്തിലും കുറഞ്ഞത് ഒരു ടൂറിസം കേന്ദ്രം തുറക്കുന്നതോടെ കൂടുതൽ ടൂറിസ്റ്റുകളെ കേരളത്തിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ടൂറിസം രംഗത്തെ വളർച്ചയ്ക്കായി സംസ്ഥാന സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ ഡെലിഗേറ്റുകൾ അഭിനന്ദിച്ചു.

പുതിയ സ്റ്റാർട്ട് അപ്പുകാർക്ക് നിക്ഷേപകരെ കണ്ടെത്തുന്നതിനും ടൂറിസം മേഖലയിൽ നവീന സാധ്യതകൾക്ക് വഴി തുറക്കാനുളള ഇടം കൂടിയായി ടിം മാറി

മുഹമ്മദ് റിയാസ്

കേരളത്തിന്റെ ചെറിയ പ്രദേശങ്ങൾ പോലും ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനും സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുളള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലൂടെയും  കേരളത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പുതിയ സ്റ്റാർട്ട് അപ്പുകാർക്ക് നിക്ഷേപകരെ കണ്ടെത്തുന്നതിനും ടൂറിസം മേഖലയിൽ നവീന സാധ്യതകൾക്ക് വഴി തുറക്കാനുളള ഇടം കൂടിയായി മാറിയിരിക്കുകയാണ് ടിം.

ഭാവിയിൽ സാമ്പത്തികമായി മുന്നേറാനുളള കേരളത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ചാണ് പ്രധാനമായും മീറ്റിൽ ചർച്ച ചെയ്യപ്പെട്ടത്. ധാരാളം നിക്ഷേപകരും പുതിയ സ്റ്റാർട്ട് അപ്പുകളും പങ്കെടുത്ത് മീറ്റ് സംസ്ഥാനത്തിന്റെ ‍ജി‍‍‌ഡിപിയിൽ കാര്യമായ മാറ്റം സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടലുകൾ. കോവിഡിനു ശേഷം സംസ്ഥാനത്തുണ്ടായ ആഭ്യന്തര ടൂറിസത്തിലുണ്ടായ വളർച്ച കണക്കിലെടുത്ത് പ്രാദേശിക ടൂറിസത്തെ പരിപോക്ഷിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇതു പുതിയ സ്റ്റാർട്ട് അപ്പുകൾക്കും അധിക തൊഴിൽ സൃഷ്ടിക്കുന്നതിനും വഴി ഒരുക്കുമെന്നും മീറ്റിൽ പങ്കെടുത്ത ഡെലിഗേറ്റുകൾ പറ‍ഞ്ഞു.

മുഹമ്മദ് റിയാസ്
ടൂറിസം മേഖലയിലെ പുതിയ ചുവടുവയ്പ്‌; കേരളത്തിലെ ആദ്യത്തെ ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് നവംബര്‍ 16 ന്

സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകവും പരിസ്ഥിതിയും സംരക്ഷിക്കുന്ന സുസ്ഥിര ടൂറിസം സംരംഭങ്ങളിൽ നിക്ഷേപം ഉണ്ടാകണമെന്ന് മീറ്റ് ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. പരിസ്ഥിതി സൗഹൃദ വാസയിടങ്ങൾ ഒരുക്കാനും പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കുന്ന ടൂറിസം പദ്ധതികൾ ഉണ്ടാകുന്നതിനും ഉത്തരവാദിത്തമുള്ള യാത്രാ ശീലങ്ങൾ വികസിക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തമുള്ളതും സ്ഥായിയായതുമായ ടൂറിസം നിക്ഷേപങ്ങളെ സംസ്ഥാനം സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തിൽ ഇപ്പോൾ നിക്ഷേപ അനുകൂല സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസത്തിന്റെ കാര്യത്തിൽ ലോകത്തിന്റെ വളർച്ച പരിശോധിച്ചു കഴിഞ്ഞാൽ അതിൽ കേരളത്തിന്റെ സ്ഥാനം മുന്നിലാണെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ആഭ്യന്തര ടൂറിസം  എണ്ണം സർവകാല റെക്കോഡിലെത്തിയെന്നും പ്രളയത്തിനും കോവിഡിനും ശേഷം വിദേശസഞ്ചാരികളുടെ വരവിലും കാര്യമായ മാറ്റം സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചെറിയ പ്രദേശങ്ങൾ പോലും ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനും സഞ്ചാരികളെ ആകർഷിക്കാനും തരത്തിലുളള പ്രവർത്തനങ്ങളാണ് ഇനി സംസ്ഥാന സർക്കാർ നടത്താൻ ഉദ്ദേശിച്ചിട്ടുളളതെന്നും ഇതിനായി മുഴുവൻ ജനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ കേരളത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.        
     

മുഹമ്മദ് റിയാസ്
ഇനി 'കേരളാ ടൂറിസം 2.0 ': 'വർക് ഫ്രം ഹോളിഡേ ഹോം' പദ്ധതി നടപ്പിലാക്കും

തിരുവനന്തപുരം ഹയാത്ത് ഹോട്ടലിൽ വച്ച് നടന്ന മീറ്റിൽ ബിസിനസ് ടു ബിസിനസ് മീറ്റുകൾക്ക് പുറമെ സെമിനാറുകൾ, പരിശീലന കളരികൾ, നിക്ഷേപസാധ്യത അവതരണം, വട്ടമേശ ചർച്ചകൾ അടക്കം മീറ്റിന്റെ ഭാഗമായതോടെ സംസ്ഥാനത്ത് ടൂറിസം വകുപ്പിന് കീഴിൽ വലിയ സാധ്യതകൾക്കാണ് വഴിതുറന്നിരിക്കുന്നത്.  ഹോസ്പിറ്റാലിറ്റി, അഡ്വഞ്ചർ ടൂറിസം, ഉത്തരവാദിത്ത-സുസ്ഥിര ടൂറിസം, ബീച്ച് ടൂറിസം തുടങ്ങി സംസ്ഥാനത്തിന്റെ പ്രധാന ആകർഷണങ്ങൾ മീറ്റിൽ ചർച്ചയായി. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കുന്ന നിക്ഷേപക സംഗമം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും തൊഴിലവസരങ്ങളിലും ഗുണകരമായ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച മീറ്റിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ തുടങ്ങിയവർ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in