പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആരോഗ്യമുള്ള ആമാശയത്തിന് ആവശ്യമായ പോഷകാഹാരങ്ങള്‍

ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ആമാശയത്തെ എങ്ങനെ സഹായിക്കുന്നു ?
Updated on
3 min read

ആമാശയത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് ദിവസേന നാം കഴിക്കേണ്ടതായ ചില പോഷകാഹാരങ്ങള്‍ ഉണ്ട്. പോഷകങ്ങളുടെ ആഗിരണത്തിനായി ശരീരത്തെ പ്രോബയോട്ടിക്സ് സഹായിക്കുന്നത് പോലെ നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന പോഷകങ്ങളും ഉണ്ട്. ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ സി കഴിക്കുന്നത് വളരെ നല്ലതാണ്. പേശികളുടെ പ്രവര്‍ത്തനത്തിനും സുഗമമായ മലവിസര്‍ജനത്തിനും മഗ്നീഷ്യവും സഹായിക്കുന്നു.
ശരീരത്തിന് ആവശ്യമായ പോഷകങ്ങളെക്കുറിച്ചും അവ ആമാശയത്തിന്റെ ആരോഗ്യത്തെ എങ്ങനെ സഹായിക്കുന്നുവെന്നും നാം അറിഞ്ഞിരിക്കേണ്ടതാണ്.

തൈര്, മോര്, ഇഡലി, ദോശ തുടങ്ങിയ പുളിപിച്ച ആഹാരങ്ങളില്‍ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്.
തൈര്, മോര്, ഇഡലി, ദോശ തുടങ്ങിയ പുളിപിച്ച ആഹാരങ്ങളില്‍ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്.

1. എസ്ബിഒ പ്രോബയോട്ടിക്സ്

പ്രത്യേക ആരോഗ്യ ഗുണങ്ങള്‍ക്കായി നാം ഭക്ഷിക്കുന്ന സൂക്ഷ്മാണുക്കളെയാണ് പ്രോബയോട്ടിക്സ് എന്ന് പറയുന്നത്. മണ്ണില്‍ കാണപ്പെടുന്ന ഒരു തരം പ്രോബയോട്ടിക് ആണ് എസ്ബിഒ. ഇവയ്ക്ക് ആമാശയത്തിലെ കഠിനമായ അവസ്ഥയോട് സഹിഷ്ണുത പുലര്‍ത്താന്‍ സാധിക്കുന്നു. പോഷകാഹാരങ്ങള്‍ ആഗിരണം ചെയ്യുന്നതിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സുഖമമായ ദഹനക്രിയക്കും മലവിസര്‍ജനത്തിനും ഇത് സഹായിക്കുന്നു. തൈര്, മോര്, ഇഡ്ഡലി, ദോശ തുടങ്ങിയ പുളിപ്പിച്ച ആഹാരങ്ങളില്‍ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. കാപ്സ്യൂള്‍ രൂപത്തിലോ അല്ലാതെയോ പ്രോബയോട്ടിക്സ് കഴിക്കാവുന്നതാണ്. പ്രായപൂര്‍ത്തിയായവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന പ്രോബയോട്ടിക്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

ഓട്സ്, നട്സ് എല്ലാം മഗ്നീഷ്യം നന്നായി അടങ്ങിയിട്ടുണ്ട്
ഓട്സ്, നട്സ് എല്ലാം മഗ്നീഷ്യം നന്നായി അടങ്ങിയിട്ടുണ്ട്Timolina

2. മഗ്നീഷ്യം

ശരീരത്തിലെ മുന്നൂറിലധികം പ്രവർത്തനങ്ങള്‍ക്കായി ശരീരം ഉപയോഗിക്കുന്ന ഒരു മിനറലാണ് മഗ്നീഷ്യം. ആരോഗ്യകരമായ കുടലിന്‍റെ പ്രവര്‍ത്തനത്തിനും സുഖകരമായ മലവിസര്‍ജനത്തിനും മഗ്നീഷ്യം സഹായകമാണ്. ഓട്സ്, ഗോതമ്പ് ഭക്ഷണങ്ങള്‍, നട്സ്, വിത്തുകള്‍, ഇലക്കറികള്‍ എന്നിവയിലെല്ലാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് കാപ്സ്യൂള്‍ രൂപത്തിലോ, പൗഡര്‍ രൂപത്തിലോ മഗ്നീഷ്യം കഴിക്കാവുന്നതാണ്. മഗ്നീഷ്യം അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് കൂടുതല്‍ നല്ലത്.

കൊളാജന്‍ ചര്‍മ്മത്തിൻെറ ഘടനയിൽ ഒരു പ്രധാന  പങ്ക് വഹിക്കുന്നു.
കൊളാജന്‍ ചര്‍മ്മത്തിൻെറ ഘടനയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

3. കൊളാജന്‍

ശരീരം ഉത്പാദിപ്പിക്കുന്ന ഒരു പ്രോട്ടീന്‍ ആണ് കൊളാജന്‍. ചര്‍മ്മം, തരുണാസ്ഥി, അസ്ഥികള്‍, ബന്ധിത ടിഷ്യു എന്നിവയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും ഒരു പ്രധാന പങ്ക് ഇതിനുണ്ട്. ആരോഗ്യകരമായ ആമാശയ സൂക്ഷ്മാണുക്കള്‍ ഉണ്ടാവുക എന്നത് ആരോഗ്യകരമായ കുടലുകളുടെ സൂചനയാണ്. പ്രതിരോധശേഷി കൂട്ടുന്നതിനും ശരിയായ ദഹനത്തിനും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും സുഗമമായ മലവിസര്‍ജനത്തിനും പ്രോബയോട്ടിക്സുകളെ പോലെ കൊളാജനും വളരെ സഹായകമാണ്.


നോണ്‍ വെജ് സൂപ്പുകള്‍ കൊളാജന്‍റെ വലിയ ഒരു സ്രോതസ്സായതിനാല്‍ ഭക്ഷണക്രമത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതായിരിക്കും. മറ്റു ഭക്ഷ്യവസ്തുക്കളില്‍ കൊളാജന്‍ ഒരുപാട് അടങ്ങിയിട്ടില്ലാത്തതിനാല്‍, പ്രോട്ടീനും ആന്റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ സമമായി കഴിക്കുന്നത് നമ്മുടെ ശരീരത്തില്‍ തന്നെ കൊളാജന്‍ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കും.

 മള്‍ബറി, ബ്ലൂബറി
മള്‍ബറി, ബ്ലൂബറിsiraphol siricharattakul

4. വിറ്റാമിന്‍ സി

ആരോഗ്യമില്ലാത്ത ആമാശയം പലപ്പോഴും നമുക്ക് ഏറെ അസ്വസ്ഥതകള്‍ ഉണ്ടാക്കും. മലബന്ധം, വയറെരിച്ചില്‍ പോലുള്ള പല അവസ്ഥകള്‍ക്കും ഇത് കാരണമാകും.
ശരീരത്തില്‍ കൊളാജന്‍ സമന്വയിപ്പിക്കുന്നതില്‍ വലിയൊരു പങ്ക് വിറ്റാമിന്‍ സിക്കുണ്ട്. ശരിയായ ദഹനത്തിനും ആരോഗ്യകരമായ ആമാശയത്തിനും ഒഴിച്ചുകൂടാനാകാത്ത പോഷകമാണ് വിറ്റാമിന്‍ സി. കിവി, പുളിപ്പുള്ള ഫലങ്ങള്‍, ഇല വര്‍ഗങ്ങള്‍, സ്ട്രോബറി, മള്‍ബറി, ബ്ലൂബറി, പൈനാപ്പിള്‍, മാമ്പഴം, ക്യാപ്സിക്കം, ബ്രോക്കോളി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വിറ്റാമിന്‍ സിയുടെ കലവറയാണ്. വിറ്റാമിന്‍ സിയുടെ സപ്ലിമെന്‍റുകള്‍ ഭക്ഷണത്തിനോടൊപ്പമോ അല്ലാതെയോ എപ്പോള്‍ വേണമെങ്കിലും കഴിക്കാവുന്നതാണ്.

 റെഡ് മീറ്റ്
റെഡ് മീറ്റ്

5. സിങ്ക്

ശരീരത്തിലെ സുപ്രധാന രാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വളരെ ആവശ്യമുള്ള ഒരു ധാതുവാണ് സിങ്ക്. എന്നാല്‍ ചെറിയ അളവില്‍ മാത്രമേ ശരീരം ഈ മിനറലിനെ ആവശ്യപ്പെടുന്നുള്ളു.
ഡിഎന്‍എ സൃഷ്ടിക്കുക, കോശങ്ങളുടെ വളര്‍ച്ച, പ്രോട്ടീനുകള്‍ നിര്‍മ്മിക്കുക, കേടായ ടിഷ്യു സുഖപ്പെടുത്തുക, ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുക എന്നിവയില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. റെഡ് മീറ്റ് (ബീഫ്, പോര്‍ക്ക്, മട്ടന്‍), ചിക്കന്‍, കടലില്‍ നിന്ന് ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍, പാല്‍ ഉത്പന്നങ്ങള്‍, ധാന്യങ്ങള്‍ എന്നിവയിലെല്ലാം സിങ്ക് അടങ്ങിയിട്ടുണ്ട്.

 സാല്‍മണ്‍
സാല്‍മണ്‍

6. വിറ്റാമിന്‍ ഡി

ആരോഗ്യമുള്ള ആമാശയത്തിനും പ്രതിരോധ സംവിധാനത്തിന്‍റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ഡി അത്യുത്തമം ആണ്. പ്രതിരോധ ശേഷിക്കുറവ് എളുപ്പത്തില്‍ അസുഖങ്ങള്‍ പിടികൂടുന്നതിന് കാരണമാകുന്നു. വിമാറ്റമിന്‍ ഡി മതിയായ അളവില്‍ ശരീരത്തിന് ലഭിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിനും ശരീരത്തിലെ വീക്കം സാധാരണ നിലയില്‍ നിര്‍ത്തുന്നതിനും സഹായിക്കുന്നു.
മുട്ട, മത്തി, സാല്‍മണ്‍, പാല്‍, ചീസ, ചില കൂണുകള്‍ എന്നിവയില്‍ വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഭക്ഷണം അല്ലാതെ സപ്ലിമെന്‍റുകളായും വിറ്റാമിന്‍ ഡി കഴിക്കാവുന്നതാണ്. ഡി 2 സപ്ലിമെന്‍റുകളെക്കാള്‍ എളുപ്പത്തില്‍ ശരീരം ആകിരണം ചെയ്യുന്നത് ഡി3 സപ്ലിമെന്‍ഡുകളാണ്. കൊഴുപ്പ് ലയിക്കുന്ന പോഷകം (ഫാറ്റ് സോലുബിള്‍ ന്യൂട്രിയന്‍റ്)
ആയതുകൊണ്ട് തന്നെ വിറ്റാമിന്‍ ഡി ആഹാരത്തോടൊപ്പം കഴിക്കുന്നതാണ് നല്ലത്.

logo
The Fourth
www.thefourthnews.in