തിളക്കമാര്‍ന്ന 
ചര്‍മത്തിന് ആന്റി-ഏജിംഗ് പീല്‍ ട്രീറ്റ്‌മെന്റുകള്‍

തിളക്കമാര്‍ന്ന ചര്‍മത്തിന് ആന്റി-ഏജിംഗ് പീല്‍ ട്രീറ്റ്‌മെന്റുകള്‍

ചര്‍മത്തിലെ മൃതകോശങ്ങളെ പൂര്‍ണമായി നീക്കം ചെയ്യുന്നത് മുഖ കാന്തി വർദ്ധിപ്പിക്കുന്നു
Updated on
2 min read

തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാനുള്ള ചില ആന്റി-ഏജിംഗ് പീല്‍ ട്രീറ്റ്‌മെന്റുകള്‍ നോക്കാം

ഗ്ലൈക്കോളിക് പീല്‍

ഗ്ലൈക്കോളിക് പീല്‍ ആസിഡ്- ചര്‍മത്തിന് തിളക്കം നല്‍കുന്ന ഒരു ഘടകമാണ്. ഇത് ചര്‍മത്തിലെ ചുളിവുകള്‍, ക്രോഫീറ്റ് തുടങ്ങിയ വാര്‍ദ്ധക്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. സെന്‍സിറ്റീവ് ചര്‍മത്തിന് പോലും പരിഹാരം കാണുന്നതിനും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ചര്‍മത്തിൻെറ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ചര്‍മത്തിലെ മൃതകോശങ്ങളെ പൂര്‍ണമായും നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.

ലാക്റ്റിക് ആസിഡ് പീല്‍

ആന്റി ഏജിംഗ് പീലുകളില്‍ ഉപയോഗിക്കുന്ന മറ്റൊരു ഘടകമാണ് ലാക്റ്റിക് ആസിഡ്. നേര്‍ത്ത വരകളും ചുളിവുകളും ഇല്ലാതാക്കുകയും ചര്‍മത്തിന്റെ വരള്‍ച്ചയെ പ്രതിരോധിച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ലാക്റ്റിക് ആസിഡ് പീല്‍ സഹായിക്കുന്നു. മൃതകോശങ്ങളെ നീക്കം ചെയ്യുന്നതോടൊപ്പം ചര്‍മത്തിൻെറ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു

ഗ്ലൂക്കോണോലക്റ്റോണ്‍ പീല്‍

ഗ്ലൂക്കോണോലക്റ്റോണ്‍ പീല്‍ ചര്‍മ്മത്തിലെ നിര്‍ജീവമായ കോശങ്ങളെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മം എപ്പോഴും ഈർപ്പത്തോടെ നിലനിര്‍ത്തുന്നതിനും ചര്‍മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതിനും ഗ്ലൂക്കോണോലക്റ്റോണ്‍ പീല്‍ നല്ലതാണ്. മാത്രമല്ല പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതിനും സഹായിക്കുന്നു.

വിറ്റാമിന്‍ സി പീല്‍

ചര്‍മത്തിൻെറ തിളക്കവും യുവത്വവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ സി. ഇത് ചര്‍മത്തെ നശിപ്പിക്കുന്ന പല പ്രശ്നങ്ങൾക്കുമുള്ള ഉത്തമ പരിഹാരമാണ്. പല തരത്തിലുള്ള ആന്റി-ഏജിംഗ് ക്രീമുകളില്‍ എല്ലാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകൾ, കറുത്ത പാടുകൾ, നേർത്ത വരകൾ, മുഖക്കുരു വന്ന പാടുകൾ തുടങ്ങിയവ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ചര്‍മത്തിലെ കോശങ്ങളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും പിഗ്മെന്റേഷന്‍ പാടുകള്‍ കുറക്കുന്നതിനും വിറ്റാമിന്‍ സി പീല്‍ മാസ്ക് നല്ലതാണ്.

logo
The Fourth
www.thefourthnews.in