മുടി വരണ്ടതാണോ... ഈ മാർഗങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ
മുടിയുടെ മയം നഷ്ടപ്പെട്ട് പരുക്കനാകുന്നത് പൊതുവേ കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. ചില ഹെയര്‍ സ്റ്റൈറ്റലുകള്‍ക്ക് മുടി ജഡ പിടിക്കുന്നതില്‍ നിന്നും പരുക്കന്‍ ആകുന്നതിലും നിന്നും സംരക്ഷിക്കാന്‍ ആകും. ശരിയായ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒരു പരിധി വരെ മുടിയുടെ പരുക്കൻ സ്വഭാവം മാറ്റുന്നതിന് സഹായിക്കും.
എന്ത് കൊണ്ടാണ് മുടി പരുക്കനാക്കുന്നത്?
തുടര്‍ച്ചയായി മുടി ചൂടാക്കി സ്‌റ്റൈല്‍ ചെയ്യുന്നത് മുടിയുടെ സ്വഭാവിക ഘടന മാറുന്നതിനും പൊട്ടി പോകുന്നതിനും അറ്റം പിളരുന്നതിനും കാരണമാകുന്നു. കടുത്ത ചൂടും തണുപ്പും മുടിയെ മോശമായി ബാധിക്കും.
കടുത്ത ചൂടും തണുപ്പും നിങ്ങളുടെ മുടിയിഴകളുടെ പുറം പാളിയായ ക്യൂട്ടിക്കിളിന് കേട് സംഭവിക്കുന്നതിന് കാരണമാകുന്നു. ഇത് മുടി വരണ്ട് പോകുന്നതിനും പൊട്ടി പോകുന്നതിനും കാരണമാകുന്നു.
അതേസമയം, നിങ്ങളുടെ മുടി എത്രത്തോളം ഈര്‍പ്പമുള്ളതാണോ അത്രത്തോളം ക്യൂട്ടിക്കിളുകള്‍ മുടിയില്‍ കൊഴുപ്പ് നിലനിര്‍ത്തുകയും മുടി മിനുസമുള്ളതാക്കുകയും മനോഹരമാക്കുകയും ചെയ്യുന്നു.
വളരെ പരുക്കൻ മുടിയാണ് നിങ്ങളുടേതെങ്കില്‍ ഈ മാര്‍ഗങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ.
1. ഗ്ലിസറിനുള്ള ഷാംപൂവും കണ്ടീഷണറും
സള്‍ഫേറ്റ് ഇല്ലാത്ത ഷാപൂ തിരഞ്ഞെടുക്കാന്‍ ശ്രമിക്കണം. പകരം ഗ്ലിസറിന്‍ ഉള്ളവ തിരഞ്ഞെടുക്കാം. മുടിയെ അകത്ത് നിന്നും പുറത്ത് നിന്നും മയമുള്ളതായി സൂക്ഷിക്കാന്‍ ഗ്ലിസറിന് സാധിക്കും. ഗ്ലിസറിന്‍ വായുവിലെ ഈര്‍പ്പം വലിച്ചെടുക്കുകയും മുടിയിഴകള്‍ക്ക് പുറമെ ഒരു കോട്ടിംഗ് സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാല്‍ ഷാപൂവും കണ്ടീഷണറും തിരഞ്ഞെടുക്കുമ്പോള്‍ ഗ്ലിസറിന്‍ ഉള്ളത് നോക്കി തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.
2. ഹെയര്‍ മാസ്‌ക്
ആഴ്ചയില്‍ ഒരു തവണ ഹെയര്‍ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. ഉള്ളില്‍ നിന്നും പുറമെ നിന്നും മുടിയ്ക്ക് സംരക്ഷണം നല്‍കുന്നതിന് ഉയര്‍ന്ന നിലവാരമുള്ള ഹെയര്‍ മാസ്‌കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ മുടിയിഴകളെ ചൂട് കൊണ്ടുണ്ടാകുന്ന കേടുപാടുകളില്‍ നിന്നും അറ്റം പിളരുന്നതില്‍ നിന്നും സംരക്ഷിക്കുന്നു.
3. ശരിയായ ടവ്വല്‍ തിരഞ്ഞെടുക്കാം
മുടി നനഞ്ഞിരിക്കുമ്പോള്‍ പൊട്ടി പോകാനുളള സാധ്യത വളരെ കൂടുതല്‍ ആയതിനാല്‍ മുടിയ്ക്ക് അനുയോജ്യമായ ടവ്വല്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കണം. കോട്ടണ്‍ ടവലുകള്‍ക്ക് പകരം മൈക്രോ ഫൈബര്‍ ടവലുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കൂടാതെ ഇവ മുടിയില്‍ നിന്ന് പെട്ടെന്ന് വെള്ളം വലിച്ചെടുക്കുന്നു.
4. ഡിഫ്യൂസര്‍ ഉപയോഗിച്ച് ബ്ലോ ഡ്രൈ ചെയ്യാം
ചുരുണ്ടമുടിയുളളവരാണ് നിങ്ങള്‍ എങ്കില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് മുടി ഉണക്കുമ്പോള്‍ ഡിഫ്യൂസര്‍ ഉപയോഗിക്കാന്‍ മറക്കരുത്. ഇത് നിങ്ങളുടെ മുടിയിഴകളിലേയ്ക്ക് നേരിട്ട് ചൂട് തട്ടുന്നത് കുറയ്ക്കുന്നു. കൂടാതെ ഡിഫ്യൂസര്‍ മുടി ഒരു പാട് വരണ്ട് പോകാതെയും സഹായിക്കുന്നു
5. മുടി കണ്ടീഷന്‍ ചെയ്യുക
ഉയര്‍ന്ന നിലവാരത്തിലുള്ള കണ്ടീഷണറുകള്‍ വേണം മുടിയില്‍ ഉപയോഗിക്കാന്‍. ഇത് മുടിയെ സംരക്ഷിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു.
6. ഹെയര്‍ സ്‌പ്രേ ഒഴിവാക്കുക
മുടി ഒതുക്കി ഭംഗിയായി കെട്ടിവക്കുന്നതിന് വേണ്ടി പലപ്പോഴും ആളുകൾ ഹെയര്‍ സ്പ്രേ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുക. ലൈറ്റ് വെയിറ്റ് ഹെയര്‍ സ്‌പ്രേകളിലും പോലും ഡ്രൈയിംഗ് ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യൂട്ടിക്കിളുകള്‍ കേടാകുന്നതിനും മുടി പരുക്കനാക്കാനും ഇടയാക്കുന്നു. അതുകൊണ്ട് തന്നെ ഹെയര്‍ സ്‌പ്രേകള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക.
7. മസ്‌കാര സ്റ്റിക്ക് ഉപയോഗിക്കാം
മസ്‌കാര സ്റ്റിക്കില്‍ അല്‍പം എണ്ണ സ്‌പ്രേ ചെയ്തിന് ശേഷം പൊങ്ങിനില്‍ക്കുന്ന മുടി നാരില്‍ ബ്രഷ് ചെയ്ത് കൊടുക്കാവുന്നതാണ്. ഇത് പരുപരുപ്പ് ഒഴിവാക്കുന്നതിനും മുടി ഒതുക്കി വക്കുന്നതിനും സഹായിക്കുന്നു (ഒരു സ്‌പ്രേയര്‍ ഉപയോഗിച്ച് എണ്ണ സ്‌പ്രേ ചെയ്യുകയാണ് വേണ്ടത്, മറിച്ച് എണ്ണയില്‍ മുക്കി എടുക്കരുത്)
8. മുടി വെട്ടി കൊടുക്കുക
മുടിയുടെ അറ്റം പിളരുകയോ മുടി അമിതമായി പൊട്ടി പോവുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഇടയ്ക്ക് വെട്ടി കൊടുക്കുന്നതാണ് നല്ലത്. എട്ട് ആഴ്ച കൂടുമ്പോള്‍ മുടിയുടെ അറ്റം വെട്ടുന്നത് നല്ലതാണ്. ഇത് മുടിയിലെ കേടായ ഭാഗം നീക്കം ചെയ്യുന്നതിനും പരുപരുപ്പ് ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ട്രിം ചെയ്യുന്നത് മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.
9.ഹെൽമറ്റ് ധരിക്കുമ്പോൾ
ഹെൽമെറ്റ് പലരിലും മുടികൊഴിച്ചിലിനും മുടി പരുക്കനാകുന്നതിനും ഇടയാക്കാറുണ്ട്.ഒരു കോട്ടൻ തുണികൊണ്ട് മുടി മൂടിയ ശേഷം ഹെൽമെറ്റ് ധരിക്കുന്നത് ഈ പ്രശ്നത്തിന് പരിഹാരമാണ്.