പ്ലസ് സൈസില്‍ തിളങ്ങാം; ആത്മവിശ്വാസത്തോടെ വസ്ത്രം ധരിക്കാം

പ്ലസ് സൈസില്‍ തിളങ്ങാം; ആത്മവിശ്വാസത്തോടെ വസ്ത്രം ധരിക്കാം

ത്രീഫോര്‍ത്ത് ലെവലില്‍ നില്‍ക്കുന്ന വസ്ത്രങ്ങള്‍ ആണ് പ്ലസ് സൈസില്‍ കൂടുതല്‍ നല്ലത്
Updated on
1 min read

ബോഡി ഷെയിമിങ്ങ് ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയിട്ടുള്ള ആളുകളാകും പ്ലസ് സൈസ് ഉള്ളവര്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പ്ലസ് സൈസുള്ള സ്ത്രീകള്‍ ഫാഷന്‍ ലോകത്ത് നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരായിരുന്നു. എന്നാല്‍ ഇന്നത്തരം സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ എല്ലാം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. ഇതാ ചില ടിപ്പുകള്‍.

ഡാർക്ക് ഷേഡുകള്‍ പരമാവധി ഉപയോഗിക്കാം

കറുപ്പ് അല്ലെങ്കില്‍ ഇരുണ്ട നിറം പ്ലസ് സൈസ് ഉള്ളവര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാവും. ഈ നിറങ്ങള്‍ക്ക് പ്ലസ് സൈസിനെ കുറച്ചു കാണിക്കാന്‍ സാധിക്കും. ബ്ലാക്ക് ഷേഡ് ഉള്ള വസ്ത്രങ്ങളും ചെരിപ്പുകളും ധരിക്കുന്നത് കൂടുതല്‍ ഭംഗിയുള്ളവരാകാന്‍ സാധിക്കും.

'റാപ്പ് എറൗണ്ട്' വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക

റാപ്പ് എറൗണ്ട് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് പ്ലസ് സൈസുള്ളവര്‍ക്ക് കൂടുതല്‍ ഭംഗി നല്‍കും. ഇതിലൂടെ നല്ല ആകൃതി ലഭിക്കും. ത്രീഫോര്‍ത്ത് ലെവലില്‍ നില്‍ക്കുന്ന വസ്ത്രങ്ങള്‍ ആണ് കൂടുതല്‍ നല്ലത്. ഇവ ശരീരത്തിന്റെ അമിതവണ്ണം കുറച്ച് കാണിക്കുന്നു.

ഡീപ് നെക്ക് ലൈന്‍ തിരഞ്ഞെടുക്കാം

ശരീരഭാഗങ്ങള്‍ കാണുന്ന തരത്തില്‍ വസ്ത്രം ധരിക്കാന്‍ നിങ്ങള്‍ ഒരുപക്ഷേ ഇഷ്ടപ്പെടുന്നുണ്ടാവില്ല. എന്നാല്‍ ഇറക്കം കൂടിയ കഴുത്തുള്ള വസ്ത്രം വണ്ണം കുറവായി തോന്നിയ്ക്കാന്‍ സഹായിക്കും. കഴുത്തിറങ്ങിയ വസ്ത്രം നീളം കൂടുതല്‍ തോന്നാന്‍ കാരണമാകും.'വി' അല്ലെങ്കില്‍ 'യു' ആകൃതിയിലുള്ള നെക് ലൈന്‍ നിങ്ങളെ മനോഹരമാക്കും.

മുടി അഴിച്ചിടാം

സൈസ് കുറവായി തോന്നിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് മുടി അഴിച്ചിടുന്നത് . മുഖം വൃത്താകൃതിയില്‍ കാണിക്കുന്ന പോണി ടെയിലുകള്‍ ഒഴിവാക്കുന്നത് നല്ലതാണ്. തലമുടി നന്നായി സോഫ്റ്റ് ആക്കി, നിങ്ങളുടെ മുഖത്തിന് പറ്റുന്ന രീതിയില്‍ മെയിന്റെയിന്‍ ചെയ്ത് താഴേയ്ക്ക് ഇടുന്നത് നല്ലതാണ്.

പോയിന്റഡ് ടോ ഷൂസ് ധരിക്കുക

നിങ്ങളുടെ കാലുകള്‍ തടിച്ചതായി കാണാന്‍ കഴിയുന്ന വലിയ ചെരിപ്പുകളോ ഷൂകളോ ധരിക്കുന്നത് നിര്‍ത്തണം. പകരം, പോയിന്റ് ടോ, പമ്പ്‌സ്, ഹൈ ഹീല്‍സ്, ഗ്ലാഡിയേറ്ററുകള്‍ എന്നിവ തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ കാലുകളെ മാത്രമല്ല അടിമുടി ആകര്‍ഷകമാക്കും.

പെന്‍സില്‍ സ്‌കേര്‍ട്ടുകള്‍ ഉപയോഗിക്കാം

ഫാഷന്‍ ലോകത്ത് നിങ്ങളെ തിളങ്ങാന്‍ സഹായിക്കുന്ന ഒന്നാണ് പെന്‍സില്‍ സ്‌കര്‍ട്ടുകള്‍. അയഞ്ഞ ബ്ലൗസുകളും പെന്‍സില്‍ സ്‌കര്‍ട്ടും പ്ലസ് സൈസുള്ളവര്‍ക്ക് ഏറെ ഭംഗി നല്‍കും.

ബോഡി കോണ്‍ഷ്യസ് ആവാതിരിക്കുക

ശരീരത്തെ പറ്റി അപകർഷതതാബോധം ഉണ്ടാവുന്നതാണ് പ്ലസ് സൈസ് ഉള്ളവരുടെ ഏറ്റവും വലിയ പ്രശ്‌നം. ഈ പ്രശ്‌നം ആദ്യം മാറ്റിയെടുക്കണം. നിങ്ങള്‍ ബോഡി കോണ്‍ഷ്യസ് ആകുമ്പാള്‍ നിങ്ങളുടെ ശരീരം മറയ്ക്കപ്പെടും. ആറ്റിട്യൂഡ് മാറും. ശരീരത്തില്‍ ഇറുകി നില്‍ക്കുന്ന വസ്ത്രങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാകും നന്നാവുക.

logo
The Fourth
www.thefourthnews.in