കേരളത്തിന്റെ സൈന്യം തെരുവിലേക്ക്

സർക്കാർ ഇനിയും അവഗണിച്ചാൽ മരണം വരെ പോരാടാനാണ് തീരുമാനം; മൽസ്യത്തൊഴിലാളികൾ

വർഷങ്ങളായി തീരദേശ ജനത അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് നേരെ കണ്ണടയ്ക്കുന്ന സർക്കാരിനെതിരെ മഹാപ്രക്ഷോഭവുമായി മത്സ്യത്തൊഴിലാളികൾ. സർക്കാരുമായി പലവട്ടം ചർച്ച നടത്തിയിട്ടും ആവശ്യങ്ങൾ നടപ്പാകാത്തതിനേത്തുടർന്നാണ് പ്രതിഷേധം. തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്.ഓഖി ദുരന്തത്തിലും കടൽക്ഷോഭത്തിലുംപ്പെട്ട് വീടും ഭൂമിയും നഷ്ടപ്പെട്ടവരും ക്യാമ്പുകളിൽ കഴിയുന്ന മുന്നൂറോളം കുടുംബങ്ങളും സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന സമരത്തിൽ അണിനിരന്നു.

പലവട്ടം ചർച്ച നടത്തിയിട്ടും സർക്കാർ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നും മോഹനവാഗ്ദാനങ്ങൾ നൽകി പറ്റിക്കുകയാണെന്നും ഫാ. പ്രബൽ ദ ഫോർത്തിനോട് പറഞ്ഞു

അടിസ്ഥാന സൗകര്യങ്ങളില്ലാതെ സിമന്റ് ഗോഡൗണുകളിൽ 4 വർഷത്തോളമായി താമസിച്ചുവരുന്ന തീരനിവാസികളെ സർക്കാർ ഇതുവരെയും തിരിഞ്ഞുനോക്കിയിട്ടില്ല. തുറമുഖ നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുന്നതിനായി ഗോഡൗൺ വിട്ടുപോകണമെന്ന് സർക്കാരും അദാനി ഗ്രൂപ്പും ആവശ്യപ്പെട്ടതോടെ ഇനി എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. അതേസമയം അശാസ്ത്രീയമായി വിഴിഞ്ഞം തുറമുഖം നിർമിക്കുന്നതിന്റെ ഭാഗമായി തീരം കടലെടുക്കുന്നുവെന്നും ഇതിന് പരിഹാരം സർക്കാർ കണ്ടെത്തണമെന്നും ഫാ. സി ജോസഫ് പറഞ്ഞു.

സർക്കാർ ഇനിയും അവഗണിച്ചാൽ മരണം വരെ പോരാടാനാണ് തീരുമാനം; മൽസ്യത്തൊഴിലാളികൾ

കടുത്ത വറുതിക്കിടെ മത്സ്യഫെഡ് മണ്ണെണ്ണ നൽകാത്തതും ഇന്ധനവില വർദ്ധനവും മത്സ്യത്തൊഴിലാളികളുടെ നട്ടെല്ലൊടിക്കുന്നുവെന്നും തീരദേശ ആക്ടിവിസ്റ്റ് വെട്ടുകാട് ജോർജ് വ്യക്തമാക്കി. തീരവും ജനതയും നേരിടുന്ന ദുരിതങ്ങൾക്ക് അറുതിവേണമെന്നും ആവശ്യങ്ങൾ പരിഗണിക്കണമെന്നും അല്ലാത്തപക്ഷം സമരമുറകൾ കടുപ്പിക്കുമെന്നും ഫാ. പ്രബൽ വ്യക്തമാക്കി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in