തെയ്യമെന്നാല്‍ വിശ്വാസികള്‍ക്ക് ഒരു വികാരമാണ്. വടക്കേ മലബാറുകാര്‍ക്ക് അവരുടെ ഏറ്റവും പ്രിയപ്പെട്ട അനുഷ്ഠാന കലകളിലൊന്ന്. എന്നാല്‍ നെഞ്ചു പൊള്ളുന്ന അനുഭവങ്ങള്‍ ഒരുപാടുണ്ടാകും ഓരോ തെയ്യം കലാകാരന്‍മാര്‍ക്കും. മണിക്കൂറുകളോളം ഭക്തരെ അനുഗ്രഹിച്ചും തോറ്റം ചൊല്ലിയും ദൈവമായി ആടിയ മനുഷ്യരുടെ വേഷം അഴിച്ചുവെച്ചുള്ള തിരിച്ചു നടത്തം പലപ്പോഴും പ്രതിസന്ധികളുടെ കയത്തിലേക്കായിരിക്കും. തെയ്യാട്ടക്കാരുടെ ചമയമില്ലാത്ത യഥാര്‍ഥ ജീവിതമറിയാം.