വിഴിഞ്ഞം സമരം; 'ഒന്നും നേടിയില്ല, ഇനി പോകുക സെക്രട്ടറിയേറ്റിലേക്ക്‌'

വലിയതുറയിലെ സിമന്റ് ഗോഡൗണിലെ അന്തേവാസികള്‍ പറയുന്നു

മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരം അവസാനിക്കുമ്പോൾ പരിഹാരമെവിടെയെന്ന് ചോദിക്കുകയാണ് ഗോഡൗണിലെ അന്തേവാസികൾ. 140ദിവസം മുൻപ് സെക്രട്ടറിയേറ്റ് ഉപരോധിച്ച് പ്രക്ഷോഭം തുടങ്ങുമ്പോൾ, സമരസമിതി ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു പുനരധിവാസം.

വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നൽകണമെന്നും, നിലവിൽ സിമന്റ് ഗോഡൗണിൽ കഴിയുന്നവരെ വാടക കെട്ടിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്നും സമരത്തിൽ ഉടനീളം മത്സ്യത്തൊഴിലാളികൾ മുന്നോട്ടുവച്ച ആവശ്യമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയ്ക്ക് ശേഷം സമരം പിൻവലിക്കുവാൻ സമിതി തയ്യാറായി. സർക്കാർ നൽകുന്ന 5500 രൂപയ്ക്ക് വാടക കെട്ടിടങ്ങളിലേക്ക് മാറാമെന്നും വാക്ക് നൽകി.

പക്ഷേ, 5500രൂപയ്ക്ക് വാടകവീട് ലഭിക്കില്ലെന്നും എവിടെ പോകണമെന്ന് അറിയില്ലെന്നും ഗോഡൗൺ നിവാസികൾ പറയുന്നു. സമരക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാതെ വിഴിഞ്ഞം സമരം അവസാനിക്കുമ്പോൾ സർക്കാരിനോടുള്ള ചോദ്യങ്ങളും ഒരുപിടി ആശങ്കകളുമാണ് ബാക്കിയുള്ളത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in